നൃത്തവും, സംഗീതവും, ഹാസ്യവും ഒരുമിപ്പിച്ച് പ്രേക്ഷക മനസ്സുകൾകീഴടക്കാൻ ഒരു അത്യപൂർവ സ്റ്റേജ് ഷോ അണിയറയിൽ ഒരുങ്ങുന്നു. 'നടനഹാസ്യരാഗോത്സവം' വിവിധ യൂറോപ്യൻ രാജ്യങ്ങളിൽ പര്യടനം നടത്തും.വ്യത്യസ്ഥതയ്യാർന്ന ഈ മെഗാഷോയ്ക്ക് ഡബ്ലിനിൽ വേദി ഒരുക്കുന്നത് മലയാളം സാംസ്‌കാരിക സംഘടനയാണ്. 2017 ഏപ്രിൽ പതിനാറിനാണ് ഡബ്ലിനിൽ ഷോ അരങ്ങേറുന്നത്.

മഴവിൽ മനോരമ ചാനലിലെ പ്രശസ്തമായ D3ഡാൻസ് എന്ന റിയാലിറ്റിഷോയിലൂടെ പ്രേക്ഷകരുടെ മനസ്സിൽ സ്ഥാനം നേടുകയും ഗ്രൂപ്പ് വിഭാഗത്തിലെ വിജയികളുമായ അളിയൻസ് ടീമാണ് ഷോയുടെ പ്രധാന ആകർഷണഘടകം.

ചലച്ചിത്ര പിന്നണി ഗായകനെന്നതിനേക്കാൾ ഗാനമേളകളിലൂടെലോകമെമ്പാടുമുള്ള മലയാളികളുടെ മനംകവർന്ന ഗായകനാണ് പന്തളം ബാലൻ. 30വർഷമായി ഗാനമേളകളിൽ സജീവമായ അദ്ദേഹം, ഇന്ന് 8000ലധികം വേദികൾ പിന്നിട്ടിരിക്കുന്നു.പന്തളം ബാലനോടൊപ്പം.പ്രശസ്ത പിന്നണി ഗായികഅഖില ആനന്ദും ഈ ഷോയിൽ പങ്കെടുക്കും. ജയരാജ് സംവിധാനം ചെയ്തഅശ്വാരൂഢൻ എന്ന ചിത്രത്തിൽ ജാസി ഗിഫ്റ്റിന്റെ സംഗീത സംവിധാനത്തിൽപാടി ഹിറ്റായി മാറിയ അഴകാലില മഞ്ഞച്ചരടിലെ പൂത്താലി'' എന്ന ഗാനമാണ്മലയാള ചലച്ചിത്ര പിന്നണിഗാന രംഗത്ത് അഖിലയുടെ ആദ്യ ഗാനം.

വ്യത്യസ്തത കൊണ്ട് ചുരുങ്ങിയ കാലയളവിൽ കേരളത്തിൽ പ്രശസ്തനായമിമിക്രി കലാകാരൻ രഞ്ജിത്ത് കണിച്ചുകുളങ്ങര, മുരളി പുനലൂർ, അനൂപ് കോവളംതുടങ്ങിയവരും വേദിയിൽ അണിനിരക്കുന്നു.സ്റ്റേജ്‌ഷോയുടെ കൂടുതൽ വിവരങ്ങൾ പിന്നീടു അറിയിക്കുന്നതാണ് എന്ന് മലയാളം അറിയിച്ചു.