- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
നോർത്ത് കരോളിന ലൂർദ് മാതാ ദേവാലയ ധനശേഖരണാർത്ഥം നടത്തുന്ന മെഗാഷോ മെയ് 15-ന്
അപ്പെക്‌സ്, നോർത്ത് കരോളിന: ലൂർദ് മാതാ സീറോ മലബാർ കത്തോലിക്കാ ദേവാലയത്തിന്റെ ആഭിമുഖ്യത്തിൽ കുട്ടികളുടെ വേദപഠനത്തിനായുള്ള കെട്ടിട നിർമ്മാണത്തിന്റെ ഫണ്ട് ധനശേഖരണാർത്ഥം ചലച്ചിത്ര- ടെലിവിഷൻ രംഗത്തെ പുതിയ തലമുറയിലെ ഏറ്റവും കഴിവുറ്റ കലാപ്രതിഭകൾ മാറ്റുരയ്ക്കുന്ന സംഗീത നൃത്ത- ഹാസ്യവിരുന്ന് Y Fi മെഗാ സ്റ്റേജ് ഷോ അരങ്ങേറുന്നു. ഈ ദൃശ്യവിസ്മയത്തിന് വേദിയൊരുങ്ങുന്നത് മെയ് മാസം പതിനഞ്ചാം തീയതി വൈകുന്നേരം അഞ്ചിനു ഈസ്റ്റ് ചാപ്പൽ ഹിൽ ഹൈസ്‌കൂൾ ഓഡിറ്റോറിയത്തിൽ വച്ചാണ്. നോർത്ത് കരോലിനയിലെ മലയാളികൾ ആകാംക്ഷാപൂർവ്വം കാത്തിരിക്കുന്ന ഈ മെഗാഷോയുടെ ടിക്കറ്റ് വിതരണോദ്ഘാടനം മാർച്ച് 26-നു ഞായറാഴ്ച ഇടവക വികാരി ഫാ. ജോബി ജോസഫ് ചേലക്കുന്നേൽ എംസിബിഎസ്, ഷോയുടെ മെഗാ സ്‌പോൺസറായ റിയൽ ട്രയാംഗിൾ പ്രോപ്പർട്ടീസിന്റെ സാരഥി ജോ മാത്യൂസിനു നൽകിക്കൊണ്ട് നിർവഹിച്ചു. ടിക്കറ്റുകൾക്കും കൂടുതൽ വിവരങ്ങൾക്കും ബന്ധപ്പെടുക: ഫാ. ജോബി ചേലക്കുന്നേൽ (919 439 0305), ബിനോയി പറത്തട്ടാൽ (919 455 3439), ബിജു പാറയിൽ (919 450 7920). ബാബു കുറ്റിയാത്ത് അ
അപ്പെക്‌സ്, നോർത്ത് കരോളിന: ലൂർദ് മാതാ സീറോ മലബാർ കത്തോലിക്കാ ദേവാലയത്തിന്റെ ആഭിമുഖ്യത്തിൽ കുട്ടികളുടെ വേദപഠനത്തിനായുള്ള കെട്ടിട നിർമ്മാണത്തിന്റെ ഫണ്ട് ധനശേഖരണാർത്ഥം ചലച്ചിത്ര- ടെലിവിഷൻ രംഗത്തെ പുതിയ തലമുറയിലെ ഏറ്റവും കഴിവുറ്റ കലാപ്രതിഭകൾ മാറ്റുരയ്ക്കുന്ന സംഗീത നൃത്ത- ഹാസ്യവിരുന്ന് Y Fi മെഗാ സ്റ്റേജ് ഷോ അരങ്ങേറുന്നു. ഈ ദൃശ്യവിസ്മയത്തിന് വേദിയൊരുങ്ങുന്നത് മെയ് മാസം പതിനഞ്ചാം തീയതി വൈകുന്നേരം അഞ്ചിനു ഈസ്റ്റ് ചാപ്പൽ ഹിൽ ഹൈസ്‌കൂൾ ഓഡിറ്റോറിയത്തിൽ വച്ചാണ്.
നോർത്ത് കരോലിനയിലെ മലയാളികൾ ആകാംക്ഷാപൂർവ്വം കാത്തിരിക്കുന്ന ഈ മെഗാഷോയുടെ ടിക്കറ്റ് വിതരണോദ്ഘാടനം മാർച്ച് 26-നു ഞായറാഴ്ച ഇടവക വികാരി ഫാ. ജോബി ജോസഫ് ചേലക്കുന്നേൽ എംസിബിഎസ്, ഷോയുടെ മെഗാ സ്‌പോൺസറായ റിയൽ ട്രയാംഗിൾ പ്രോപ്പർട്ടീസിന്റെ സാരഥി ജോ മാത്യൂസിനു നൽകിക്കൊണ്ട് നിർവഹിച്ചു.
ടിക്കറ്റുകൾക്കും കൂടുതൽ വിവരങ്ങൾക്കും ബന്ധപ്പെടുക: ഫാ. ജോബി ചേലക്കുന്നേൽ (919 439 0305), ബിനോയി പറത്തട്ടാൽ (919 455 3439), ബിജു പാറയിൽ (919 450 7920). ബാബു കുറ്റിയാത്ത് അറിയിച്ചതാണിത്.



