സിനിമയിൽ എത്തിയശേഷം മമ്മൂട്ടിയും മോഹൻലാലും ഏറ്റവും കൂടുതൽ സമയം കുടുംബത്തിനൊപ്പം ചെലവഴിച്ചത് ഈ കോവിഡ് കാലത്തായിരിക്കുമെന്നാണ് ഇഷ്ടക്കാരുടെ കമന്റ്. എന്നാൽ അവിടെയും വിശ്രമമില്ലാത്ത തിരക്കിലാണ് ഇരുവരും. ഇക്കൂട്ടത്തിൽ മമ്മൂട്ടി അമ്പരപ്പിക്കുന്നത് മറ്റൊരു തരത്തിലാണ്.

ക്യാമറയും ഫോട്ടോഗ്രഫിയുമായി വീടിനുള്ളിൽ തിരക്കിലാണ് അദ്ദേഹം. അങ്ങനെ പകർത്തിയ ചിത്രങ്ങളും അദ്ദേഹം മുൻപ് പങ്കുവച്ചിരുന്നു. ഇപ്പോഴിതാ മാസ് ലുക്കിൽ എത്തിയിരിക്കുകയാണ് അദ്ദേഹം. വീട്ടിൽ വർക്ക്ഔട്ട് ചെയ്യുന്ന രണ്ടുചിത്രങ്ങളാണ് ഇൻസ്റ്റഗ്രാമിൽ മമ്മൂട്ടി പങ്കിട്ടത്. വർക്ക് അറ്റ് ഹോം എന്ന തലക്കെട്ടിൽ പങ്കുവച്ച ചിത്രം ഇതിനോടകം ആരാധകർ ഏറ്റെടുത്തു.

 

 
 
 
View this post on Instagram

Work at Home !