- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സീരിയൽ നടിയിൽ നിന്നും രാജകുമാരിയിലേക്ക് വളരുമ്പോൾ എങ്ങനെയാണ് പെരുമാറേണ്ടത്...? എങ്ങനെയാണ് സംസാരിക്കേണ്ടത്...? മേഗന് കൊട്ടാരത്തിൽ പ്രത്യേക ക്ലാസ് ഏർപ്പെടുത്തിയതായി റിപ്പോർട്ടുകൾ
ലണ്ടൻ: ഹാരി രാജകുമാരനെ വിവാഹം കഴിച്ച രാജകുടുംബത്തിലേക്ക് വന്ന മേഗൻ മാർകിളിനെ ഒരു ഉത്തമ രാജകുടുംബാംഗമാക്കി മാറ്റുന്നതിന് രാജ്ഞി നീക്കമാരംഭിച്ചുവെന്ന് റിപ്പോർട്ട്. ഇതിന്റെ ഭാഗമായി മേഗനെ പരിശീലിപ്പിക്കുന്നതിനായി തന്റെ ഏറ്റവും പ്രധാനപ്പെട്ട അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയായ ഓസ്ട്രേലിയക്കാരി സാമന്ത കോഹെൻ എന്ന 49 കാരിയെ രാജ്ഞി ചുമതലപ്പെടുത്തിയെന്നാണ് വെളിപ്പെട്ടിരിക്കുന്നത്. സാമന്ത ദി പാന്തർ എന്ന വിളിപ്പേരിലാണ് ഇവർ അറിയപ്പെടുന്നത്. സീരിയൽ നടിയിൽ നിന്നും രാജകുമാരിയിലേക്ക് വളരുമ്പോൾ എങ്ങനെയാണ് പെരുമാറേണ്ടത്...? എങ്ങനെയാണ് സംസാരിക്കേണ്ടത്...? തുടങ്ങിയ വിഷയങ്ങളിൽ സാമന്ത മേഗന് കൊട്ടാരത്തിൽ പ്രത്യേക ക്ലാസ് നൽകുമെന്നും റിപ്പോർട്ടുണ്ട്. മേഗനെ പരിശീലിപ്പിക്കുന്നതിനായി സാമന്ത ബക്കിങ്ഹാം പാലസിൽ നിന്നും കെൻസിങ്ടൺ പാലസിലേക്ക് പോയിട്ടുണ്ട്. ഡ്യൂചസ് ഓഫ് സസെക്സ് ആയ മേഗൻ ആറ് മാസക്കാലം സാമന്തയുടെ ശിക്ഷണത്തിലായിരിക്കും. രാജ്ഞിയുടെ ഉപദേശക സംഘത്തിൽ 17 വർഷത്തെ പ്രവർത്തന പരിചയമുള്ള സാമന്തയുടെ ശിക്ഷണത്തിലൂടെ മേഗൻ
ലണ്ടൻ: ഹാരി രാജകുമാരനെ വിവാഹം കഴിച്ച രാജകുടുംബത്തിലേക്ക് വന്ന മേഗൻ മാർകിളിനെ ഒരു ഉത്തമ രാജകുടുംബാംഗമാക്കി മാറ്റുന്നതിന് രാജ്ഞി നീക്കമാരംഭിച്ചുവെന്ന് റിപ്പോർട്ട്. ഇതിന്റെ ഭാഗമായി മേഗനെ പരിശീലിപ്പിക്കുന്നതിനായി തന്റെ ഏറ്റവും പ്രധാനപ്പെട്ട അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയായ ഓസ്ട്രേലിയക്കാരി സാമന്ത കോഹെൻ എന്ന 49 കാരിയെ രാജ്ഞി ചുമതലപ്പെടുത്തിയെന്നാണ് വെളിപ്പെട്ടിരിക്കുന്നത്. സാമന്ത ദി പാന്തർ എന്ന വിളിപ്പേരിലാണ് ഇവർ അറിയപ്പെടുന്നത്. സീരിയൽ നടിയിൽ നിന്നും രാജകുമാരിയിലേക്ക് വളരുമ്പോൾ എങ്ങനെയാണ് പെരുമാറേണ്ടത്...? എങ്ങനെയാണ് സംസാരിക്കേണ്ടത്...? തുടങ്ങിയ വിഷയങ്ങളിൽ സാമന്ത മേഗന് കൊട്ടാരത്തിൽ പ്രത്യേക ക്ലാസ് നൽകുമെന്നും റിപ്പോർട്ടുണ്ട്.
മേഗനെ പരിശീലിപ്പിക്കുന്നതിനായി സാമന്ത ബക്കിങ്ഹാം പാലസിൽ നിന്നും കെൻസിങ്ടൺ പാലസിലേക്ക് പോയിട്ടുണ്ട്. ഡ്യൂചസ് ഓഫ് സസെക്സ് ആയ മേഗൻ ആറ് മാസക്കാലം സാമന്തയുടെ ശിക്ഷണത്തിലായിരിക്കും. രാജ്ഞിയുടെ ഉപദേശക സംഘത്തിൽ 17 വർഷത്തെ പ്രവർത്തന പരിചയമുള്ള സാമന്തയുടെ ശിക്ഷണത്തിലൂടെ മേഗൻ ഒരു മാതൃകാ രാജകുമാരിയായി മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിവാഹിതയും മൂന്ന് കുട്ടികളുടെ മാതാവുമായ സാമന്ത ഹാരിയെയും മേഗനെയും അവരുടെ വൈവാഹിക ജീവിതത്തിൽ ആദ്യ വർഷം വഴി കാട്ടുന്നതായിരിക്കും.
ഇക്കഴിഞ്ഞ ശനിയാഴ്ച നടന്ന ഹാരി-മേഗൻ വിവാഹവേളയിലും തുടർന്ന് മേഗൻ ഹെർ റോയൽ ഹൈനസായി ആദ്യമായി പ്രത്യക്ഷപ്പെട്ട ചൊവ്വാഴ്ചയിലെ ഗാർഡൻ പാർട്ടിയിലും സാമന്ത നിർണായക വേഷത്തിൽ തിളങ്ങിയിരുന്നു. സാമന്ത ദി പാന്തർ എന്ന വിളിപ്പേരിൽ അറിയപ്പെടുന്നതിൽ തനിക്ക് സന്തോഷമേറെയുണ്ടെന്ന് സാമന്ത വെളിപ്പെടുത്തിയിരുന്നു. ധീരമായ സമീപനങ്ങളുടെ പേരിലാണ് സാമന്തയ്ക്ക് ഈ പേര് ചാർത്തിക്കൊടുത്തിരിക്കുന്നത്. ഒരിക്കൽ രാജ്യത്തെ ശക്തരായ 200 ശക്തരായ വനിതകളെ ഉൾപ്പെടുത്തി ബക്കിങ്ഹാം പാലസ് ഒരു പാർട്ടി സംഘടിപ്പിച്ചിരുന്നു.ഇതിന്റെ ചുമതല സാമന്തയെയായിരുന്നു രാജ്ഞി ഏൽപ്പിച്ചിരുന്നത്.
ഇതിലേക്ക് ഇംഗ്ലീഷ് ബിസിനസ് വുമണും മോഡലുമായ വിക്ടോറിയ ബെക്കാമിനെ ക്ഷണിക്കാതിരിക്കാനുള്ള ധൈര്യം സാമന്ത പ്രകടിപ്പിച്ചിരുന്നു. പണമുള്ളതുകൊണ്ട് മാത്രം വിക്ടോറിയയെ ഇതിലേക്ക് ക്ഷണിക്കാനാവില്ലെന്ന ശക്തമായ നിലപാടായിരുന്നു സാമന്ത പ്രകടിപ്പിച്ചിരുന്നത്. സാമന്തയുടെ ശിക്ഷണത്തിന് പുറമെ ഈ വർഷത്തെ ശേഷിക്കുന്ന സമയത്ത് തിരക്കിട്ട പരിപാടികളാണ് ഹാരിയുടെ ഭാര്യയെന്ന നിലയിൽ മേഗനെ കാത്തിരിക്കുന്നത്. വിവിധ ചാരിറ്റികളെ കാണുന്നതിനായി മേഗൻ ഒരു നാഷണൽ ടൂർ നടത്തുന്നുണ്ട്. സാമന്ത നൽകുന്ന ട്രെയിനിംഗിന് ശേഷം മാത്രമേ ഹാരി-മേഗൻ ദമ്പതികളുടെ ഹണിമൂൺ യാത്രകൾ പോലുമുണ്ടാവുകയുള്ളുവെന്നും സൂചനയുണ്ട്.