- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിവാഹ അഭ്യർത്ഥനക്ക് ശേഷം ചോര കുടിച്ചു'; സോഷ്യൽ മീഡിയയിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഹോളിവുഡ് താരം മേഗാൻ ഫോക്സ്; ആഘോഷിക്കേണ്ടതില്ലെന്നും പ്രാകൃതമായ പ്രവൃത്തിയെന്നും സോഷ്യൽ മീഡിയ
വിവാഹ നിശ്ചയം കഴിഞ്ഞുവെന്നറിയിച്ച ഹോളിവുഡ് നടി മേഗാൻ ഫോക്സിനെതിരെ വിമർശനം.വിവാഹ നിശ്ചയശേഷം പരസ്പരം ചോര കുടിച്ചുവെന്ന വെളിപ്പെടുത്തലാണ് വിമർശനത്തിന് ഇടയാക്കിയത്. അമേരിക്കൻ റാപ്പർ മഷീൻ ഗൺ കെല്ലിയുമായുള്ള നിശ്ചയം കഴിഞ്ഞ വിവരം മേഗാൻ തന്നെയാണ് സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചത്.കെല്ലി വിവാഹ അഭ്യർത്ഥന നടത്തിയപ്പോൾ താൻ അത് സ്വീകരിച്ചുവെന്നും അതിന് ശേഷം പരസ്പരം ചോര കുടിച്ചുവെന്നും മേഗൻ കുറിച്ചു.
പിന്നാലെ നിരവധി പേരാണ് ഇവർക്കെതിരെ വിമർശനവുമായി എത്തിയത്. അത് ആഘോഷിണ്ടതില്ലെന്നും തീർത്തും പുരോഗമനമില്ലാത്ത പ്രവർത്തിയാണെന്നും വിമർശകർ പറയുന്നു.നടനനും നിർമ്മാതാവും മുൻ റാപ്പറും കൂടിയായ ബ്രയാൻ ഓസ്റ്റിൻ ഗ്രീനുമായി വേർപിരിഞ്ഞശേഷമാണ് മേഗാൻ കെല്ലിയുമായി പ്രണയത്തിലാകുന്നത്.
Next Story




