- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കല്യാണപ്പെണ്ണായി കുതിരവണ്ടിയിൽ കയറവെ മേഗൻ എഫ് വാക്കുപയോഗിച്ചതായി റിപ്പോർട്ട്; രാജകുടുംബത്തിൽ വലിഞ്ഞ് കയറി വന്നയാൾ തനിഗുണം കാട്ടിയെന്ന് ആരോപിച്ച് സോഷ്യൽ മീഡിയ; കല്യാണത്തെ കുറിച്ചുള്ള ട്വീറ്റുകൾ മാത്രം 34 ലക്ഷം കടന്നു
മിന്നുകെട്ട് കഴിഞ്ഞ് കല്യാണപ്പെണ്ണായി കുതിരവണ്ടിയിൽ കയറവെ മേഗൻ എഫ് വാക്കുപയോഗിച്ചുവെന്ന ആരോപണം ശക്തമായി. ഇതിനെ തുടർന്ന് രാജകുടുംബത്തിൽ വലിഞ്ഞ് കയറി വന്നയാൾ തനിഗുണം കാട്ടിയെന്ന് ആരോപിച്ച് സോഷ്യൽ മീഡിയ ശക്തമായി രംഗത്തെത്തിയിട്ടുമുണ്ട്. ഹാരിയുടെയും മേഗന്റെയും വിവാഹം സോഷ്യൽ മീഡിയയിലെ വൻ സംഭവമായി മാറിയിരിക്കുകയാണ്. ഇവരുടെ കല്യാണത്തെ കുറിച്ചുള്ള ട്വീറ്റുകൾ മാത്രം 34 ലക്ഷം കടന്നുവെന്നാണ് റിപ്പോർട്ട്. വിൻഡ്സറിലൂടെ ഹാരിക്കൊപ്പം കുതിരവണ്ടിയിൽ സഞ്ചരിക്കുമ്പോഴായിരുന്നു മേഗൻ എഫ് വാക്കുപയോഗിച്ചത്. കുതിരവണ്ടിയിൽ സഞ്ചരിക്കുമ്പോൾ ഹാരിയോട് സംസാരിക്കുന്നതിനിടയിലാണ് മേഗൻ എഫ് വാക്കുപയോഗിക്കുകയും തുടർന്ന് തന്റെ കൈ നെഞ്ചത്ത് വയ്ക്കുകയായിരുന്നുവെന്നുമാണ് റിപ്പോർട്ട്. 36കാരിയായ മേഗൻ കാണിച്ച അബദ്ധം പുറത്തായ ഉടൻ കടുത്ത വിമർശനവുമായി സോഷ്യൽ മീഡിയ യൂസർമാർ രംഗത്തെത്തിയിരുന്നു. വഴിയിലുടനീളം തങ്ങൾക്ക് നേരെ കൈവീശിക്കാണിക്കുന്ന ആരാധകർക്ക് നേരെ മേഗനും ഹാരിയും ആവേശത്തോടെ പലവിധത്തിലുള്ള ആംഗ്യങ്ങൾ കാണിച്ചിരുന്നു. ഹൗസ്ഹോൽഡ് ക
മിന്നുകെട്ട് കഴിഞ്ഞ് കല്യാണപ്പെണ്ണായി കുതിരവണ്ടിയിൽ കയറവെ മേഗൻ എഫ് വാക്കുപയോഗിച്ചുവെന്ന ആരോപണം ശക്തമായി. ഇതിനെ തുടർന്ന് രാജകുടുംബത്തിൽ വലിഞ്ഞ് കയറി വന്നയാൾ തനിഗുണം കാട്ടിയെന്ന് ആരോപിച്ച് സോഷ്യൽ മീഡിയ ശക്തമായി രംഗത്തെത്തിയിട്ടുമുണ്ട്. ഹാരിയുടെയും മേഗന്റെയും വിവാഹം സോഷ്യൽ മീഡിയയിലെ വൻ സംഭവമായി മാറിയിരിക്കുകയാണ്. ഇവരുടെ കല്യാണത്തെ കുറിച്ചുള്ള ട്വീറ്റുകൾ മാത്രം 34 ലക്ഷം കടന്നുവെന്നാണ് റിപ്പോർട്ട്. വിൻഡ്സറിലൂടെ ഹാരിക്കൊപ്പം കുതിരവണ്ടിയിൽ സഞ്ചരിക്കുമ്പോഴായിരുന്നു മേഗൻ എഫ് വാക്കുപയോഗിച്ചത്.
കുതിരവണ്ടിയിൽ സഞ്ചരിക്കുമ്പോൾ ഹാരിയോട് സംസാരിക്കുന്നതിനിടയിലാണ് മേഗൻ എഫ് വാക്കുപയോഗിക്കുകയും തുടർന്ന് തന്റെ കൈ നെഞ്ചത്ത് വയ്ക്കുകയായിരുന്നുവെന്നുമാണ് റിപ്പോർട്ട്. 36കാരിയായ മേഗൻ കാണിച്ച അബദ്ധം പുറത്തായ ഉടൻ കടുത്ത വിമർശനവുമായി സോഷ്യൽ മീഡിയ യൂസർമാർ രംഗത്തെത്തിയിരുന്നു. വഴിയിലുടനീളം തങ്ങൾക്ക് നേരെ കൈവീശിക്കാണിക്കുന്ന ആരാധകർക്ക് നേരെ മേഗനും ഹാരിയും ആവേശത്തോടെ പലവിധത്തിലുള്ള ആംഗ്യങ്ങൾ കാണിച്ചിരുന്നു. ഹൗസ്ഹോൽഡ് കവാൽറി മൗണ്ടഡ് റെജിമെന്റിന്റെ കളർഫുൾ ട്രാവലിങ് എസ്‌കോർട്ടിന്റെ അകമ്പടിയുമുണ്ടായിരുന്നു.
ഈ വർഷത്തെ ഏറ്റവും വലിയ സോഷ്യൽ മീഡിയ ഇവന്റായാണ് ഹാരി-മേഗൻ വിവാഹം മാറിയിരിക്കുന്നത്. ഇതിനെ തുടർന്ന് ചടങ്ങിനിടെ 34 ലക്ഷം ട്വീറ്റുകളാണ് ട്വിറ്ററിലുണ്ടായിരിക്കുന്നത്. ഡേവിഡ് ബെക്കാം, സെറീന വില്യംസ് തുടങ്ങിയ നിരവധി സെലിബ്രിറ്റികൾ ചടങ്ങിനെക്കുറിച്ചുള്ള ട്വീറ്റുകൾ ഇട്ടിരുന്നു. ഇവരുടെ പോസ്റ്റുകൾ മില്യൺ കണക്കിന് ഫോളോവർമാർ ഷെയർ ചെയ്യുകയും ചെയ്തിരുന്നു. തന്റെ സുഹൃത്തിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ തയ്യാറായിരിക്കുന്നുവെന്നാണ് സെറീന ട്വീറ്റ് ചെയ്തിരിക്കുന്നത്. തന്റെ സുഹൃത്തായ മേഗന്റെ വിവാഹത്തിൽ പങ്കെടുക്കാനെത്തിയതിനെ പറ്റി വിശദീകരിച്ച് നടനായ പട്രിക്ക് ആദംസും ഇൻസ്റ്റാഗ്രാമിലെത്തിയിരുന്നു.
ഡേവിഡ് ബെക്കാമിന്റെ കടന്ന് വരവ് ട്വിറ്ററിൽ വൻ ചലനങ്ങളായിരുന്നു ഉണ്ടാക്കിയിരുന്നത്. ബെക്കാമിന്റെ ആകർഷകമായ വസ്ത്രത്തെ കുറിച്ചുള്ള ചർച്ചകളും സജീവമായിരുന്നു. ദമ്പതിമാരുടെ ചിത്രങ്ങൾ ഡേവിഡ് ബെക്കാം ഇൻസ്റ്റാഗ്രാമിലൂടെ പങ്ക് വച്ചിരുന്നു. രാജ്യത്തെസംബന്ധിച്ചിടത്തോളം ഇത് പ്രൗഢിയേറിയ ദിനമാണെന്നാണ് ബെക്കാം ട്വീറ്റ് ചെയ്തിരിക്കുന്നത്. ജസിന്ത ബാരെറ്റ് ദമ്പതികൾക്ക് ആശംസനേർന്ന് കൊണ്ട് പോസ്റ്റിട്ടിരുന്നു.