ലണ്ടൻ: ബ്രിട്ടനിലെ രാജഭക്തരുടെ ഇടയിൽ തികച്ചും സ്റ്റാറായാണ് ഇന്നലെ ഹാരി രാജകുമാരന്റെ പ്രതിശ്രുത വധു മിന്നി തിളങ്ങിയത്. നുണക്കുഴി കാട്ടി ചിരിച്ചും കുട്ടികളെ കെട്ടിപ്പിടിച്ചും അവരോടൊപ്പം കളിച്ചും മേഗന് എല്ലാവരെയും കയ്യിലെടുക്കാൻ ഈസിയായി കഴിഞ്ഞു. ഒരു വേള വില്യം രാജകുമാരന്റെ ഭാര്യ കേറ്റിനെ പോലും കടത്തി വെട്ടുന്ന സ്വീകാര്യതയാണ് അമേരിക്കൻ താരമായ മേഗന് കിട്ടിയത്.

മെയിൽ നടക്കുന്ന രാജകീയ വിവാഹത്തിന് മുന്നേ തന്നെ യുകെയിലുട നീളമുള്ള സിറ്റികൾ ചുറ്റിക്കാണാമെന്ന് ഹാരി മേഗന് വാക്ക് നൽകിയിരുന്നു. ഇതു പ്രകാരമാണ് ഇന്നലെ രാജ്യ തലസ്ഥാനം ചുറ്റിയടിക്കാൻ ഇരുവരും ഒന്നിച്ചെത്തിയത്. ഇരുവരും ഒന്നിച്ചുള്ള മൂന്നാമത്തെ രാജ്യ സന്ദർശനമായിരുന്നു ഇന്നലെ നടന്നത്. കാർഡിഫ്, വെയിൽസ് എന്നീ സ്ഥലങ്ങൾ ഇന്നലെ ഇരുവരും ഒന്നിച്ചു ചുറ്റിക്കണ്ടു.

33കാരനായ പ്രിൻസ് ഹാരിയും 36കാരിയായ മേഗനും ഇന്നലെ രാവിലെ ആറ് മണി മുതലാണ് സന്ദർശനം തുടങ്ങിയത്. ഇരുവരെയും കാണാൻ രാജഭക്തരുടെ വൻ തിരക്കാണ് ഇന്നലെ അനുഭവപ്പെട്ടത്. കാർഡിഫിൽ സ്‌കൂൾ കുട്ടികൾ അടക്കം നിരവധി പേർ രാജകുമാരനെയും വരും കാല രാജകുമാരിയെയും കാണാൻ വരി നിന്നു.

സൂപ്പർ ലക്കി വുമൺ എന്നാണ് പലരും മേഗനെ വിശേഷിപ്പിച്ചത്. സ്‌കൂൾ കുട്ടികൾക്ക് ഓട്ടോ ഗ്രാഫ് നൽകിയും ആറാം ക്ലാസിലെ കുട്ടികൾക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്തും മേഗൻ ഏവരുടെയും ഹൃദയം കവർന്നു. ഉച്ചതിരിഞ്ഞ് സ്റ്റാർ ഹബ് കമ്മ്യൂണിറ്റി ലെഷർ സെന്ററിലെത്തിയപ്പോഴേക്കും അമേരിക്കക്കാരിയായ ഈ നടിക്ക് കിട്ടിയ വരവേൽപ്പ് വളരെ വലുതായിരുന്നു. യുവജനത മേഗന് ചുറ്റും കൂടി കെട്ടിപ്പിടിച്ചു.

മേഗന്റെ വരുംകാല ചേട്ടത്തിയമ്മയായ കേറ്റ് സന്ദർശിച്ചതിന് പിന്നാലെയാണ് സൗത്ത് വെസ്റ്റ് ലണ്ടനിൽ മേഗനും ഹാരിയും എത്തിയത്. എന്നാൽ കേറ്റിന് കിട്ടിതയിലും വൻ വരവേൽപ്പായിരുന്നു ജനങ്ങൾ മേഗന് നൽകിയത്.