- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സീരിയൻ നടിയുടെ സ്വഭാവം പിന്തുടരുന്നതിൽ രാജ്ഞിക്കു പോലും കലിപ്പെന്ന് പാപ്പരാസികൾ; ഹാരിയെ കെട്ടി രാജകുമാരിയായ അമേരിക്കൻ സീരിയൻ നടി മേഗനോട് എലിസബത്ത് രാജ്ഞിക്കു പോലും കടുത്ത നീരസമെന്ന് റിപ്പോർട്ടുകൾ
ലണ്ടൻ: ബ്രിട്ടീഷ് രാജകുടുംബത്തിൽ നിന്നുള്ള ഓരോ വാർത്തയും പാപ്പരാസികൾക്ക് ആഘോഷമാണ്. ഇപ്പോൾ ഹാരിയും മേഗനും കെൻസിങ്ടൺ കൊട്ടാരം വിട്ട് വിൻഡ്‌സറിലുള്ള ഫ്രോഗ്മോർ കോട്ടേജിലേക്ക് മാറാനുള്ള തീരുമാനത്തിനും പുതിയ മാനം നൽകിയിരിക്കുകയാണ് പാപ്പരാസികൾ. അമേരിക്കൻ സീരിയൻ നടിയായിരുന്ന മേഗനും രാജ്ഞിയും തമ്മിൽ സ്വരച്ചേർച്ചയിലല്ലെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. മേഗന്റെ പെരുമാറ്റത്തിലെ വ്യത്യാസങ്ങളാണ് എലിസബത്ത് രാജ്ഞിയെ അലോസരപ്പെടുത്തുന്നത്. മേഗൻ ഹാരിയുടെ ഭാര്യയായതോടെ കൊട്ടാരത്തിലെ ചിട്ടവട്ടങ്ങൾക്കനുസരിച്ചു പെരുമാറണമെന്നും പഴയ സീരിയൽ നടിയുടെ സ്വഭാവം പിന്തുടരുന്നതിൽ രാജ്ഞിക്ക് എതിർപ്പാണെന്നും പാപ്പരാസികൾ റിപ്പോർട്ട് ചെയ്യുന്നു. ഇതുമൂലം രാജകുടുംബത്തിൽ ബന്ധങ്ങളിൽ വിള്ളൽ വീണെന്നും അതാണ് ദമ്പതികൾ കെൻസിങ്ടൺ കൊട്ടാരം വിടുന്നതിന് കാരണമായിരിക്കുന്നതെന്നും കണ്ടെത്തിയിരിക്കുന്നത്. പൊതുപരിപാടികളിൽ രാജ്ഞിയും മേഗനും തമ്മിൽ ഊഷ്മളമായ ബന്ധമെന്നു തോന്നിക്കുന്ന തരത്തിലാണ് പെരുമാറ്റമെങ്കിലും രാജ്ഞിയുടെ ഉള്ളിൽ മേഗനോട് കടുത
ലണ്ടൻ: ബ്രിട്ടീഷ് രാജകുടുംബത്തിൽ നിന്നുള്ള ഓരോ വാർത്തയും പാപ്പരാസികൾക്ക് ആഘോഷമാണ്. ഇപ്പോൾ ഹാരിയും മേഗനും കെൻസിങ്ടൺ കൊട്ടാരം വിട്ട് വിൻഡ്‌സറിലുള്ള ഫ്രോഗ്മോർ കോട്ടേജിലേക്ക് മാറാനുള്ള തീരുമാനത്തിനും പുതിയ മാനം നൽകിയിരിക്കുകയാണ് പാപ്പരാസികൾ. അമേരിക്കൻ സീരിയൻ നടിയായിരുന്ന മേഗനും രാജ്ഞിയും തമ്മിൽ സ്വരച്ചേർച്ചയിലല്ലെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. മേഗന്റെ പെരുമാറ്റത്തിലെ വ്യത്യാസങ്ങളാണ് എലിസബത്ത് രാജ്ഞിയെ അലോസരപ്പെടുത്തുന്നത്.
മേഗൻ ഹാരിയുടെ ഭാര്യയായതോടെ കൊട്ടാരത്തിലെ ചിട്ടവട്ടങ്ങൾക്കനുസരിച്ചു പെരുമാറണമെന്നും പഴയ സീരിയൽ നടിയുടെ സ്വഭാവം പിന്തുടരുന്നതിൽ രാജ്ഞിക്ക് എതിർപ്പാണെന്നും പാപ്പരാസികൾ റിപ്പോർട്ട് ചെയ്യുന്നു. ഇതുമൂലം രാജകുടുംബത്തിൽ ബന്ധങ്ങളിൽ വിള്ളൽ വീണെന്നും അതാണ് ദമ്പതികൾ കെൻസിങ്ടൺ കൊട്ടാരം വിടുന്നതിന് കാരണമായിരിക്കുന്നതെന്നും കണ്ടെത്തിയിരിക്കുന്നത്. പൊതുപരിപാടികളിൽ രാജ്ഞിയും മേഗനും തമ്മിൽ ഊഷ്മളമായ ബന്ധമെന്നു തോന്നിക്കുന്ന തരത്തിലാണ് പെരുമാറ്റമെങ്കിലും രാജ്ഞിയുടെ ഉള്ളിൽ മേഗനോട് കടുത്ത നീരസമാണുള്ളതെന്നും പറയപ്പെടുന്നു.
അമേരിക്കയിലെ ഒരു സാധാരണ കുടുംബത്തിലാണ് മേഗൻ വളർന്നത്. പിന്നീട് നടിയായി പേരെടുക്കുകയായിരുന്നു. ഹാരിയെ കെട്ടി രാജകുടുംബത്തിലേക്ക് വന്ന മേഗൻ തന്റെ പഴയ ശീലങ്ങളും പെരുമാറ്റങ്ങളും മാറ്റണമെന്നും ബ്രിട്ടീഷ് രാജകുടുംബാംഗങ്ങൾക്കു യോജിച്ച തരത്തിൽ ശീലങ്ങൾ രൂപപ്പെടുത്തണമെന്നുമാണ് രാജ്ഞി ആഗ്രഹിക്കുന്നത്. മിക്കപ്പോഴും മേഗൻ റോയൽ പ്രോട്ടോക്കോൾ പിന്തുടരാറില്ലെന്ന് പരാതി ഉയർന്നിട്ടുണ്ട്. ഇതെല്ലാം രാജ്ഞിയിൽ അസ്വസ്ഥതയാണ് സൃഷ്ടിക്കുന്നത്.
എല്ലാ കാര്യത്തിലും മേഗനെ ഹാരി കണ്ണുമടച്ച് പിന്തുണയ്ക്കുന്നതും രാജകുടുംബാംഗങ്ങൾക്ക് അത്ര ഇഷ്ടപ്പെടുന്നില്ല. മേഗൻ എന്താവശ്യപ്പെടുന്നോ അത് നൽകിയിരിക്കണമെന്ന് തന്റെ സ്റ്റാഫുകൾക്ക് ഹാരി പരുക്കൻ ശബ്ദത്തിൽ നിർദ്ദേശം നൽകിയിരുന്നതായി റോയൽ ജേർണലിസ്റ്റ് റോബർട്ട് ജോബ്‌സൺ വെളിപ്പെടുത്തുന്നു.
തങ്ങളുടെ കുടുംബത്തിലേക്ക് പുതിയ അതിഥിയെ വരവേൽക്കുന്നതിന് മുന്നോടിയായി കൂടുതൽ സ്വകാര്യത ആവശ്യപ്പെട്ടുകൊണ്ടാണ് ഹാരിയും മേഗനും വിൻഡ്‌സർ എസ്റ്റേറ്റിലുള്ള ഫ്രോഗ്മോർ കോട്ടേജിലേക്ക് താമസം മാറ്റുന്നത്. രാജകുടുംബത്തിന്റെ കെട്ടുകളിൽ നിന്ന് വിടുതൽ കൂടി ആഗ്രഹിച്ചാണ് മേഗൻ കെൻസിങ്ടൺ കൊട്ടാരം വിടുന്നത്.