- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മറ്റൊരു ശണ്ഠ ഉണ്ടാകാതിരിക്കാൻ മേഗൻ പോകുന്നത് വരെ കേയ്റ്റ് കാത്തിരുന്നു; വില്യമിന്റെ ഭാര്യ വേട്ടയ്ക്ക് ഇറങ്ങിയത് മൃഗസ്നേഹിയായ മേഗൻ സ്ഥലം വിട്ടു എന്നുറപ്പാക്കിയ ശേഷം
ലണ്ടൻ: കേയ്റ്റ് രാജകുമാരി തന്റെ ഭർത്താവായ വില്യമിനൊപ്പം വ്യാഴാഴ്ച സാൻഡ്രിൻഗ്ഹാമിലെ 20,000 ഏക്കറോളം വരുന്ന നോർഫോക്ക് എസ്റ്റേറ്റിൽ വേട്ടക്കിറങ്ങി. എന്നാൽ ഇതിന്റെ പേരിൽ മേഗനുമായി മറ്റൊരു ശണ്ഠ ഉണ്ടാകാതിരിക്കാൻ മേഗൻ പോകുന്നത് വരെ കാത്തിരുന്ന ശേഷമാണ് കേയ്റ്റ് വേട്ടക്കിറങ്ങിയതെന്നും റിപ്പോർട്ടുണ്ട്.മൃഗസ്നേഹിയായ മേഗൻ താൻ വേട്ടയ്ക്ക് പോകുന്നതിനെ കടുത്ത രീതിയിൽ എതിർക്കുകയും ഇത് നിലവിൽ തങ്ങൾ തമ്മിലുള്ള വഴക്ക് മൂർച്ഛിപ്പിക്കുമെന്നും കേയ്റ്റ് ഭയപ്പെട്ടിരുന്നുവെന്ന് സൂചനയുണ്ട്. ക്രിസ്മസിന് ശേഷം രാജകുടുംബം പതിവായി നടത്തി വരാറുള്ള ഷൂട്ടിംഗിന് പോകാൻ തന്റെ ഭർത്താവ് ഹാരിയെ മൃഗസ്നേഹിയായ മേഗൻ സമ്മതിക്കില്ലെങ്കിലും ഹാരി ഈ വർഷവും വേട്ടക്കിറങ്ങുമെന്ന റിപ്പോർട്ടുകളും പുറത്ത് വന്നിരുന്നു. മേഗൻ തികഞ്ഞ മൃഗസ്നേഹിയാണെങ്കിൽ കേയ്റ്റ് നിരവധി വർഷങ്ങളായി വേട്ടയെ ഇഷ്ടപ്പെടുന്ന ആളാണ്. കേയ്റ്റിന് സ്വന്തമായി ഷോർട്ട് ഗൺ പോലുമുണ്ട്. വില്യം, കേയ്റ്റ്, ഹാരി , മറ്റ് രാജകുടുംബാംഗങ്ങൾ എന്നിവർ നോർഫോക്ക് എസ്റ്റേറ്റിൽ ഒരു തരം കീരി, തിത
ലണ്ടൻ: കേയ്റ്റ് രാജകുമാരി തന്റെ ഭർത്താവായ വില്യമിനൊപ്പം വ്യാഴാഴ്ച സാൻഡ്രിൻഗ്ഹാമിലെ 20,000 ഏക്കറോളം വരുന്ന നോർഫോക്ക് എസ്റ്റേറ്റിൽ വേട്ടക്കിറങ്ങി. എന്നാൽ ഇതിന്റെ പേരിൽ മേഗനുമായി മറ്റൊരു ശണ്ഠ ഉണ്ടാകാതിരിക്കാൻ മേഗൻ പോകുന്നത് വരെ കാത്തിരുന്ന ശേഷമാണ് കേയ്റ്റ് വേട്ടക്കിറങ്ങിയതെന്നും റിപ്പോർട്ടുണ്ട്.മൃഗസ്നേഹിയായ മേഗൻ താൻ വേട്ടയ്ക്ക് പോകുന്നതിനെ കടുത്ത രീതിയിൽ എതിർക്കുകയും ഇത് നിലവിൽ തങ്ങൾ തമ്മിലുള്ള വഴക്ക് മൂർച്ഛിപ്പിക്കുമെന്നും കേയ്റ്റ് ഭയപ്പെട്ടിരുന്നുവെന്ന് സൂചനയുണ്ട്. ക്രിസ്മസിന് ശേഷം രാജകുടുംബം പതിവായി നടത്തി വരാറുള്ള ഷൂട്ടിംഗിന് പോകാൻ തന്റെ ഭർത്താവ് ഹാരിയെ മൃഗസ്നേഹിയായ മേഗൻ സമ്മതിക്കില്ലെങ്കിലും ഹാരി ഈ വർഷവും വേട്ടക്കിറങ്ങുമെന്ന റിപ്പോർട്ടുകളും പുറത്ത് വന്നിരുന്നു.
മേഗൻ തികഞ്ഞ മൃഗസ്നേഹിയാണെങ്കിൽ കേയ്റ്റ് നിരവധി വർഷങ്ങളായി വേട്ടയെ ഇഷ്ടപ്പെടുന്ന ആളാണ്. കേയ്റ്റിന് സ്വന്തമായി ഷോർട്ട് ഗൺ പോലുമുണ്ട്. വില്യം, കേയ്റ്റ്, ഹാരി , മറ്റ് രാജകുടുംബാംഗങ്ങൾ എന്നിവർ നോർഫോക്ക് എസ്റ്റേറ്റിൽ ഒരു തരം കീരി, തിത്തിരിപ്പക്ഷി, താറാവ് എന്നിവയെ വേട്ടയാടുന്നതിനായിരുന്നു തോക്കുകളുമായി ഇറങ്ങിയിരുന്നത്. മേഗൻ ബോക്സിങ് ഡേ ആഘോഷങ്ങളിൽ പങ്കെടുക്കാതെ സ്ഥലം വിട്ടുവെങ്കിലും വുഡ്ഫാമിലെ ഫാമിലി ഗ്രൂപ്പിനൊപ്പം മെറി ലഞ്ചിൽ മേഗൻ പങ്കെടുത്തിരുന്നു. ഹാരിയെ വേട്ടയ്ക്കിറങ്ങുന്നതിൽ നിന്നും മേഗൻ വിലക്കിയിരുന്നുവെന്ന വാർത്ത രാജകീയ ഉറവിടങ്ങൾ നിഷേധിച്ചിട്ടുണ്ട്.
മേഗൻ, രാജ്ഞി, ഫിലിപ്പ് രാജകുമാരൻ, എന്നിവർക്കൊപ്പം കേയ്റ്റും ഈ ഗ്രൂപ്പിനൊപ്പം ലഞ്ചിനായി അണി ചേർന്നിരുന്നുവെങ്കിലും മേഗന്റെ സാന്നിധ്യത്തിൽ തോക്കെടുക്കാൻ ധൈര്യം കാട്ടാതെ കേയ്റ്റ് തൊട്ടടുത്ത ദിവസമായിരുന്നു അതിന് തയ്യാറായത്. മൃഗയാ വിനോദം ഇഷ്ടപ്പെടുന്ന കേയ്റ്റ് സ്വന്തമായി 20 ബോർ ഷോട്ട് ഗൺ വാങ്ങിയിട്ടുണ്ടെന്നും അത് സാധാരണ 12 ബോർ ഗൺ ഉപയോഗിക്കുന്നതിനേക്കാൾ എളുപ്പം ഉപയോഗിക്കാൻ സാധിക്കുമെന്നുമാണ് കൊട്ടാരവുമായി അടുത്ത ഉറവിടം വെളിപ്പെടുത്തുന്നത്.ആന്മർഹാളിൽ താമസിക്കുമ്പോൾ കേയ്റ്റ് ഇടക്കിടെ വേട്ടക്ക് പോകാറുണ്ടെന്നും റിപ്പോർട്ടുണ്ട്.
വേട്ട, മീൻപിടിത്തം, കൺട്രി ലൈഫ് സ്‌റ്റൈൽ എന്നിവയെ കേയ്റ്റ് ഇഷ്ടപ്പെടുന്നുവെന്നും പക്ഷികളെ വേട്ടയാടുന്നതിന് ഉചിതമായ ഗൺ ആണ് കേയ്റ്റിനുള്ളതെന്നും രാജകീയ ഉറവിടം വെളിപ്പെടുത്തുന്നു. രാജകീയ വേട്ടയ്ക്ക് ഹാരിയുടെയും മേഗന്റെയും അഭാവം ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. ദമ്പതികൾ ബോക്സിങ് ഡേയ്ക്ക് ശേഷം അധികം സാൻഡ്രിങ്ഹാമിൽ നിൽക്കില്ലെന്നും അവർ ഹോളിഡേയ്ക്ക് പോകുമെന്നും ചില ഉറവിടങ്ങൾ വെളിപ്പെടുത്തുന്നു. മേഗൻ രാജകീയ പാരമ്പര്യങ്ങളുമായി മെല്ലെ പൊരുത്തപ്പെട്ട് വരുന്നുവെങ്കിലും രാജകുടുംബത്തിന് വേട്ടയോടും വെടി വയ്പിനോടുമുള്ള ഇഷ്ടത്തെ മേഗൻ അനുകൂലിക്കുന്നില്ലെന്നാണ് റിപ്പോർട്ട്. സസ്യാഹാരി അല്ലെങ്കിലും മറ്റ് ജന്തുക്കളോട് അനാവശ്യമായ ക്രൂരത കാണിക്കുന്നതിനെ മേഗൻ ശക്തമായി എതിർക്കുന്നുണ്ട്.