- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Scitech
- /
- CYBER SPACE
മേഘങ്ങൾക്കിടയിലൂടെ മേഘാലയിലേക്കൊരു യാത്ര ; മൂന്നു യുവാക്കൾ ഒരാഴ്ചക്കാലം പെരുമഴയത്ത് മേഘങ്ങളുടെ ആലയമായ മേഘാലയ ചുറ്റി കണ്ട കാഴ്ചകൾ
ഇത്തവണ സഞ്ചാരിയുടെ യാത്ര മേഘങ്ങളുടെ ആലയമായ മേഘാലയയിലേക്കാണ്. ഇന്ത്യയിലെ ഒരു വടക്കു കിഴക്കൻ സംസ്ഥാനമാണ് മേഘാലയ അരുവികളും, നാനാജാതി സസ്യജാതികളും ഇവിടുത്തെ പ്രകൃതിക്ക് മാറ്റുകൂട്ടുന്നു. ഉയർന്ന കുന്നുകളും, ഇടുങ്ങിയ താഴ്‌വരകളും, ഇവിടെ സുന്ദരമാക്കുന്നുണ്ട് അതുകൊണ്ട് തന്നെ നിത്യഹരിത പ്രദേശമാണ ഇവിടം . മിക്കവാറും സമയങ്ങളിൽ മേഘാവൃതമായിരിക്കും ഇവിടം. മിതോഷ്ണ മേഖലകൂടിയാണ്. യാത്ര മഴയത്തുകൂടിയാണെങ്കിൽ പറയേണ്ടതില്ലല്ലോ ത്രില്ലടിപ്പിക്കുന്ന്തു കൂടിയാണ് . തികച്ചും മഞ്ഞുമൂടിയ അന്തരീക്ഷം മലനിരകളിലൂടെ കുത്തനെയുള്ള വെള്ളച്ചാട്ടം. ചെറുവീടുകളും കുളങ്ങളും പറയാൻ വാക്കുകളില്ലാത്ത ദൃശ്യ ഭംഗിയാണ് മഴ സമയമായതുകൊണ്ട് തന്നെ നേരം പുലരുന്നതുപോലും അറിയാൻ കഴിയില്ല. മഞ്ഞും മഴയും ചേർന്ന് സ്ഥലത്തെ പൊതിയുന്നു എന്നുതന്നെ പറയാം ചെറു തടിക്കഷണങ്ങൾ കൊണ്ട്്് നിർമ്മിച്ച വേലിയും മേയാൻ വിട്ടിരിക്കുന്ന പൈക്കളുമെല്ലാം കാഴ്ചകളാണ് വെള്ളച്ചാട്ടം തന്നെയാണ് ഇവിടത്തെ പധാന ആകർഷണം. ആകാശത്തെ തിരിച്ചറിയാൻ കഴിയാത്ത വിധം കാർമേഘവും മഞ്ഞും ഇടചേർ
ഇത്തവണ സഞ്ചാരിയുടെ യാത്ര മേഘങ്ങളുടെ ആലയമായ മേഘാലയയിലേക്കാണ്. ഇന്ത്യയിലെ ഒരു വടക്കു കിഴക്കൻ സംസ്ഥാനമാണ് മേഘാലയ അരുവികളും, നാനാജാതി സസ്യജാതികളും ഇവിടുത്തെ പ്രകൃതിക്ക് മാറ്റുകൂട്ടുന്നു. ഉയർന്ന കുന്നുകളും, ഇടുങ്ങിയ താഴ്‌വരകളും, ഇവിടെ സുന്ദരമാക്കുന്നുണ്ട് അതുകൊണ്ട് തന്നെ നിത്യഹരിത പ്രദേശമാണ ഇവിടം .
മിക്കവാറും സമയങ്ങളിൽ മേഘാവൃതമായിരിക്കും ഇവിടം. മിതോഷ്ണ മേഖലകൂടിയാണ്. യാത്ര മഴയത്തുകൂടിയാണെങ്കിൽ പറയേണ്ടതില്ലല്ലോ ത്രില്ലടിപ്പിക്കുന്ന്തു കൂടിയാണ് . തികച്ചും മഞ്ഞുമൂടിയ അന്തരീക്ഷം മലനിരകളിലൂടെ കുത്തനെയുള്ള വെള്ളച്ചാട്ടം. ചെറുവീടുകളും കുളങ്ങളും പറയാൻ വാക്കുകളില്ലാത്ത ദൃശ്യ ഭംഗിയാണ്
മഴ സമയമായതുകൊണ്ട് തന്നെ നേരം പുലരുന്നതുപോലും അറിയാൻ കഴിയില്ല. മഞ്ഞും മഴയും ചേർന്ന് സ്ഥലത്തെ പൊതിയുന്നു എന്നുതന്നെ പറയാം ചെറു തടിക്കഷണങ്ങൾ കൊണ്ട്്് നിർമ്മിച്ച വേലിയും മേയാൻ വിട്ടിരിക്കുന്ന പൈക്കളുമെല്ലാം കാഴ്ചകളാണ്
വെള്ളച്ചാട്ടം തന്നെയാണ് ഇവിടത്തെ പധാന ആകർഷണം. ആകാശത്തെ തിരിച്ചറിയാൻ കഴിയാത്ത വിധം കാർമേഘവും മഞ്ഞും ഇടചേർന്നു നിൽക്കുന്നതും കാണാവുന്നതിൽ വച്ച് ഏറ്റവും ദൃശ്യ ഭംഗിയേറിയ കാഴ്‌ച്ച. അസം, ത്രിപുര, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളുമായി അന്തർസംസ്ഥാന അതിർത്തി പങ്കിടുന്ന മേഘാലയ, ബംഗ്ലാദേശുമായി രാജ്യാന്തര അതിർത്തിയും പങ്കിടുന്നു.വിമാന സഞ്ചാരത്തിനിടയിൽ ഇതും ആസ്വദിക്കാം.
മഴക്കാറു നിറഞ്ഞ കവലയും സുന്ദരമാണ് ഇനിപോകുന്നത് മേഘാലയയിലെ വനപ്രദേശത്തേക്കാണ മുളകൾ കൊണ്ട്് നിർമ്മിച്ച പാലവും പാറക്കെട്ടുകളും മേഘങ്ങൾ തിങ്ങി നിറഞ്ഞു നിൽക്കുന്ന താഴ്‌വരയും വഴിയോരങ്ങളിലേ നനഞ്ഞ കൂറ്റൻ മരങ്ങളും. പറയാൻ കഴിയാത്ത അത്ര ഭംഗിയാണ് അതുകൊണ്ട് തന്നെ സെൽഫി എടുക്കാൻ മറന്നില്ല. മഴയത്ത്് ഒരു യാത്ര പോകാൻ ആഗ്രഹിക്കുന്നവരാണോ നിങ്ങൽ എങ്കിൽ മേഘാലയയിലേക്ക് പൊയ്‌ക്കൊള്ളൂ അവിടം നിങ്ങൾക്ക് നല്ല ദൃശ്യാനുഭവം തരും എന്നത് തീർച്ച.
യുട്യൂബ് വീഡിയോ ഇവിടെ കാണാം