- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അമേരിക്കൻ പൗരത്വം ഉപേക്ഷിക്കണം; അഭിനയവും ഇഷ്ട നായയെയും നാട്ടിലെ ചാരിറ്റിയും വേണ്ടെന്ന് വയ്ക്കണം; വീണ്ടും മാമോദീസ മുങ്ങണം; ബ്രിട്ടീഷ് രാജകുമാരിയാകാൻ അമേരിക്കൻ നടിക്ക് സഹിക്കേണ്ടത് ഏറെ നഷ്ടങ്ങൾ; മെയ് ഒന്നിന് വിവാഹം നടന്നേക്കും
ഹാരി രാജകുമാരനെ വിവാഹം കഴിച്ച് ബ്രിട്ടീഷ് രാജകുമാരിയെന്ന അതുല്യ പദവിയിലേക്കുയരാൻ പോവുകയാണല്ലോ അമേരിക്കക്കാരിയായ കനേഡിയൻ നടി മേഗൻ മെർക്കിൾ . ഇവരുടെ അസാധാരണ ഭാഗ്യത്തെ ഏവരും സ്തുതികിക്കുന്ന സമയവുമാണിത്. എന്നാൽ ഇതിനായി മേഗൻ ഒട്ടേറെ നഷ്ടങ്ങൾ സഹിക്കേണ്ടി വരുമെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. ബ്രിട്ടീഷ് രാജകുടുംബത്തിലേക്ക് വലംകാൽ വച്ച് വരുന്നതിന് ഒട്ടേറെ നിഷ്‌കർഷകളാണ് മേഗന് മുന്നിൽ വയ്ക്കപ്പെട്ടിരിക്കുന്നത്. അമേരിക്കൻ പൗരത്വവും അഭിനയവും ഇഷ്ട നായയെയും നാട്ടിലെ ചാരിറ്റിയും വേണ്ടെന്ന് വയ്ക്കണമെന്നതാണ് അവയിൽ ചിലത്. ഇതിന് പുറമെ വീണ്ടും മാമോദീസ മുങ്ങാൻ തയ്യാറാവുകയും വേണം. ഹാരിയും മേഗനും തമ്മിലുള്ള വിവാഹം മെയ് ഒന്നിന് നടക്കുമെന്നാണ് ഏറ്റവും പുതിയ സൂചന. നിലവിൽ അമേരിക്കൻ പൗരത്വമാണ് മേഗനുള്ളത്. എന്നാൽ മെയ് മാസത്തിന് മുമ്പ് അവർക്ക് ബ്രിട്ടീഷ് പൗരത്വം നൽകുന്നതാണ്. സാധാരണ ബ്രിട്ടീഷ് പൗരത്വം ലഭിക്കുന്നതിന് വർഷങ്ങൾ വരെ നീണ്ടേക്കാവുന്ന പ്രക്രിയകൾ താണ്ടേണ്ടുന്ന സ്ഥാനത്താണ് കണ്ണടച്ച് തുറക്കുന്നതിന് മുമ്പ് മേഗ
ഹാരി രാജകുമാരനെ വിവാഹം കഴിച്ച് ബ്രിട്ടീഷ് രാജകുമാരിയെന്ന അതുല്യ പദവിയിലേക്കുയരാൻ പോവുകയാണല്ലോ അമേരിക്കക്കാരിയായ കനേഡിയൻ നടി മേഗൻ മെർക്കിൾ . ഇവരുടെ അസാധാരണ ഭാഗ്യത്തെ ഏവരും സ്തുതികിക്കുന്ന സമയവുമാണിത്. എന്നാൽ ഇതിനായി മേഗൻ ഒട്ടേറെ നഷ്ടങ്ങൾ സഹിക്കേണ്ടി വരുമെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. ബ്രിട്ടീഷ് രാജകുടുംബത്തിലേക്ക് വലംകാൽ വച്ച് വരുന്നതിന് ഒട്ടേറെ നിഷ്‌കർഷകളാണ് മേഗന് മുന്നിൽ വയ്ക്കപ്പെട്ടിരിക്കുന്നത്. അമേരിക്കൻ പൗരത്വവും അഭിനയവും ഇഷ്ട നായയെയും നാട്ടിലെ ചാരിറ്റിയും വേണ്ടെന്ന് വയ്ക്കണമെന്നതാണ് അവയിൽ ചിലത്. ഇതിന് പുറമെ വീണ്ടും മാമോദീസ മുങ്ങാൻ തയ്യാറാവുകയും വേണം. ഹാരിയും മേഗനും തമ്മിലുള്ള വിവാഹം മെയ് ഒന്നിന് നടക്കുമെന്നാണ് ഏറ്റവും പുതിയ സൂചന.
നിലവിൽ അമേരിക്കൻ പൗരത്വമാണ് മേഗനുള്ളത്. എന്നാൽ മെയ് മാസത്തിന് മുമ്പ് അവർക്ക് ബ്രിട്ടീഷ് പൗരത്വം നൽകുന്നതാണ്. സാധാരണ ബ്രിട്ടീഷ് പൗരത്വം ലഭിക്കുന്നതിന് വർഷങ്ങൾ വരെ നീണ്ടേക്കാവുന്ന പ്രക്രിയകൾ താണ്ടേണ്ടുന്ന സ്ഥാനത്താണ് കണ്ണടച്ച് തുറക്കുന്നതിന് മുമ്പ് മേഗന് ബ്രിട്ടീഷ് പൗരത്വം ലഭിക്കുന്നത്. എന്നാൽ അമേരിക്കൻ പൗരത്വം ഉപേക്ഷിക്കാൻ അവരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും സൂചനയുണ്ട്. അതേ സമയവും രണ്ട് പൗരത്വവും നിലനിർത്താൻ സാധ്യതയുണ്ടെന്ന തരത്തിലുള്ള റിപ്പോർട്ടുകളും പുറത്ത് വന്നിട്ടുണ്ട്. വിൻഡ്‌സർ കാസിലിലെ സെന്റ് ജോർജ് ചാപലിൽ വച്ചായിരിക്കും ഇവരുടെ വിവാഹം.
ഈ സ്ഥലം ദമ്പതികൾക്ക് ഏറെ ഇഷ്ടപ്പെട്ട ഇടമായതിനാലാണ് വിവാഹം ഇവിടെ വച്ച് നടത്തുന്നത്. 16 മാസം നീണ്ട പ്രണയത്തിനിടെ ഇവർ ഇവിടെ ഏറെ ചെലവഴിച്ചതിനാലാണിത്. ആർമി റെജിമെന്റായ ബ്ലൂസ് ആൻഡ് റോയൽസിന്റെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ഹാരി ഈ ടൗൺ കേന്ദ്രീകരിച്ചാണ് പ്രവർത്തിക്കുന്നതെന്ന അടുപ്പവും വിൻഡ്‌സർ കാസിലുമായി ഇവർക്കുണ്ട്.ഇത്തരത്തിൽ ബ്രിട്ടീഷ് രാജകുമാരിയാകുന്നതിനായി താൻ വർഷങ്ങളായി കൊണ്ട് നടക്കുന്ന പ്രിയപ്പെട്ട കാര്യങ്ങൾ മേഗന് ഉപേക്ഷിക്കേണ്ടി വരുമെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. പുതിയ ജീവിതം തുടങ്ങാൻ ബ്രിട്ടനിലേക്ക് പോകുന്നതിനെ തുടർന്ന് തന്റെ പ്രിയപ്പെട്ട നായ ബോഗർട്ടിനെ മേഗന് കാനഡയിൽ ഉപേക്ഷിക്കേണ്ടി വരും. വളരെ പ്രായമായ നായയെ വിമാനത്തിൽ കൊണ്ടു പോകാൻ ആരോഗ്യമില്ലാത്തതിനാലാണിത്.
രാജകുമാരിയാകുന്നതോടെ പൂർണമായും രാജകീയ ഉത്തരവാദിത്വങ്ങളിൽ ശ്രദ്ധിക്കേണ്ടതിനാൽ തനിക്കേറെ ഇഷ്ടപ്പെട്ട അഭിനയവും മേഗന് ഉപേക്ഷിക്കേണ്ടി വരുമെന്നുറപ്പാണ്. ഹിറ്റ് സീരീസായി നിലവിലും നടന്ന് കൊണ്ടിരിക്കുന്ന സ്യൂട്ട്‌സിലെ റേച്ചൽ സാനെ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നതിന് വിരാമമിടേണ്ടി വരും. ഇതിലൂടെയാണ് അവർ അഭിനയത്തിൽ ശ്രദ്ധേയയായത്. ഇതിന് പുറമെ ഹാരിയെ വിവാഹം ചെയ്യുന്നതോടെ യുഎന്നുമായി ചേർന്ന് മേഗൻ ചെയ്യുന്ന ചാരിറ്റി പ്രവർത്തനങ്ങളും അവസാനിപ്പിക്കേണ്ടി വരുമെന്ന് കെൻസിങ്ടൺ പാലസ് സ്ഥിരീകരിച്ചിട്ടുണ്ട്.
കൂടാതെ വേൾഡ് വിഷൻ കാനഡ, വൺ യംഗ് വേൾഡ് എന്നീ സംഘടനകളുടെ രക്ഷാധികാരി സ്ഥാനത്ത് നിന്നും മേഗന് ഒഴിവാകേണ്ടി വരും.ബ്രിട്ടനിലേക്ക് പോകാനുള്ള മുന്നൊരുക്കത്തിന്റെ ഭാഗമായി മേഗൻ ടൊറന്റോയിലെ തന്റെ രണ്ട് ബെഡ്‌റൂം വീട് ഇപ്പോൾ തന്നെ ഒഴിഞ്ഞെന്നും സൂചനയുണ്ട്. കെൻസിങ്ടൺ പാലസിലെ നോട്ടിങ്ഹാം കോട്ടേജിൽ ഹാരിക്കൊപ്പമായിരിക്കും ഇനി മേഗന്റെ ജീവിതം.
കത്തോലിക്ക് സ്‌കൂളിൽ പഠിച്ചതിനാലും ആദ്യം ഒരു യഹൂദനെ വിവാഹം കഴിച്ചതിനാലും ശുദ്ധീകരണമെന്ന നിലയിൽ രാജ്ഞിയെ സന്തോഷിപ്പിക്കുന്നതിനായി വിവാഹത്തിന് മുമ്പ് ചർച്ച് ഓഫ് ഇംഗ്ലണ്ടിന് കീവിൽ മേഗൻ ഒരിക്കൽ കൂടി മാമോദീസക്ക് വിധേയയാകും. ജന്മം കൊണ്ട് ക്രിസ്ത്യാനിയായ മേഗൻ പ്രൊട്ടസ്റ്റന്റ് വിഭാഗത്തിലുള്ളതാണ്. മേഗന്റെ മാതാവ് ഡോറിയ പ്രൊട്ടസ്റ്റന്റാണെങ്കിലും പിതാവ് എപിസ്‌കോപാലിയൻകാരനാണ്. വിവാഹത്തിന് മുമ്പ് മേഗൻ ബ്രിട്ടീഷ് രാജ്ഞി നേതൃത്വം നൽകുന്ന ചർച്ച് ഓഫ് ഇംഗ്ലണ്ടിൽ അംഗമാകണമെന്ന നിബന്ധന പാലസ് മുന്നോട്ട് വച്ചിട്ടുണ്ട്.
മെയ് ഒന്നിനായിരിക്കും ഇവരുടെ വിവാഹമെന്ന തരത്തിലുള്ള റിപ്പോർട്ടുകൾ പുറത്ത് വന്നിട്ടുണ്ടെങ്കിലും ഇത് സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. ലോകമാധ്യമങ്ങൾ ഉത്സവസമാനമായി കൊണ്ടാടപ്പെടുന്ന വിവാഹമായിരിക്കും ഇത്. വിവാഹത്തിന് ബാങ്ക് ഹോളിഡേ പ്രഖ്യാപിക്കുമോയെന്ന പ്രതീക്ഷ ഉയർന്ന് വന്നിരുന്നു. എന്നാൽ അതുണ്ടാവില്ലെന്ന് പ്രധാനമന്ത്രി തെരേസ സ്ഥിരീകരിച്ചതോടെ ആ പ്രതീക്ഷ ഇല്ലാതായിരിക്കുകയാണ്. എന്നാൽ വിവാഹം മെയ് മാസത്തിലെ ബാങ്ക് ഹോളിഡേകളൊന്നിൽ നടത്താനുള്ള ആലോചനയും സജീവമാണ്്. രാജ്യത്തിന്റെ തന്നെ ഏറ്റവും വലിയ ആഘോഷത്തിൽ എല്ലാവർക്കും പങ്കെടുക്കുന്നതിനുള്ള സൗകര്യം ഉറപ്പ് വരുത്തുന്നതിന് വേണ്ടിയാണിത്. മെയ് ഏഴിനും 28നുമാണ് ബാങ്ക് ഹോളിഡേകളുള്ളത്. ഈ ദിവസങ്ങളിൽ വിവാഹം നടന്നേക്കുമെന്നുള്ള സൂചനകളും ശക്തമാണ്.