- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെട്ടുന്നതിന് മുമ്പെ രാജകുടുംബത്തിന്റെ ഭാഗമായി മാറി മേഗൻ; ക്രിസ്മസ് കുർബാനയ്ക്ക് അമേരിക്കൻ നടി എത്തിയത് ഹാരിയുടെ കൈപിടിച്ച് വധുവിനെ പോലെ; ഇതുവരെ താരമായ കേയ്റ്റ് ആദ്യമായി പിന്നിലായി
ആയിരക്കണക്കിന് ആരാധകരെ ത്രസിപ്പിച്ച് ഒട്ടേറെ വേദികളിൽ യാതൊരു സങ്കോചവുമില്ലാതെ തിളങ്ങിയ നടിയാണെങ്കിലും ബ്രിട്ടീഷ് രാജകുടുംബത്തിന്റെ ഭാഗമായി ക്രിസ്മസ് ആഘോഷിക്കാനെത്തിയപ്പോൾ ഹാരിയുടെ പ്രതിശ്രുത വധു സങ്കോചത്തിന്റെ പിടിയിലമർന്നു. വിവാഹം കഴിയുന്നതിന് മുമ്പ് തന്നെ രാജകുടുംബത്തിന്റെ ഭാഗമായി മാറിക്കൊണ്ടാണ് അവർ ക്രിസ്മസ് ആഘോഷത്തിന് ഇന്നലെ സാൻഡ്രിൻഗാമിലെത്തിയത്. ക്രിസ്മസ് കുർബാനയ്ക്ക് അമേരിക്കൻ നടി എത്തിയത് ഹാരിയുടെ കൈപിടിച്ച് വധുവിനെ പോലെയായിരുന്നു. ഇത്തരം ചടങ്ങുകളിൽ ഏവരുടെയും ശ്രദ്ധാകേന്ദ്രമായി ഇതുവരെ താരമായ കേയ്റ്റ് ആദ്യമായി പിന്നിലായെന്ന പ്രത്യേകതയും രാജകുടുംബത്തിന്റെ ഇപ്രാവശ്യത്തെ ക്രിസ്മസ് ആഘോഷത്തിനുണ്ട്. ചർച്ചിൽ നിന്നുമെത്തുന്ന രാജ്ഞിയെ കാത്തിരുന്നപ്പോൾ മേഗന്റെ മുഖത്ത് നേരിയ പുഞ്ചിരിയുണ്ടായിരുന്നുവെങ്കിലും അതിൽ അൽപം സങ്കോചവുമുണ്ടായിരുന്നു. ഇവർക്കൊ പ്പം വില്യം രാജകുമാരനും കേയ്റ്റുമെത്തിയതോടെ ഇപ്രാവശ്യത്തെ ക്രിസ്മസിന് ഏറെ തിളക്കമുണ്ടായിരുന്നു. രാജ്ഞിയുടെ നോർഫോക്കിലെ സാൻഡ്രിങ്ഹാം എസ്റ്റേറ്റിലു
ആയിരക്കണക്കിന് ആരാധകരെ ത്രസിപ്പിച്ച് ഒട്ടേറെ വേദികളിൽ യാതൊരു സങ്കോചവുമില്ലാതെ തിളങ്ങിയ നടിയാണെങ്കിലും ബ്രിട്ടീഷ് രാജകുടുംബത്തിന്റെ ഭാഗമായി ക്രിസ്മസ് ആഘോഷിക്കാനെത്തിയപ്പോൾ ഹാരിയുടെ പ്രതിശ്രുത വധു സങ്കോചത്തിന്റെ പിടിയിലമർന്നു.
വിവാഹം കഴിയുന്നതിന് മുമ്പ് തന്നെ രാജകുടുംബത്തിന്റെ ഭാഗമായി മാറിക്കൊണ്ടാണ് അവർ ക്രിസ്മസ് ആഘോഷത്തിന് ഇന്നലെ സാൻഡ്രിൻഗാമിലെത്തിയത്. ക്രിസ്മസ് കുർബാനയ്ക്ക് അമേരിക്കൻ നടി എത്തിയത് ഹാരിയുടെ കൈപിടിച്ച് വധുവിനെ പോലെയായിരുന്നു. ഇത്തരം ചടങ്ങുകളിൽ ഏവരുടെയും ശ്രദ്ധാകേന്ദ്രമായി ഇതുവരെ താരമായ കേയ്റ്റ് ആദ്യമായി പിന്നിലായെന്ന പ്രത്യേകതയും രാജകുടുംബത്തിന്റെ ഇപ്രാവശ്യത്തെ ക്രിസ്മസ് ആഘോഷത്തിനുണ്ട്.
ചർച്ചിൽ നിന്നുമെത്തുന്ന രാജ്ഞിയെ കാത്തിരുന്നപ്പോൾ മേഗന്റെ മുഖത്ത് നേരിയ പുഞ്ചിരിയുണ്ടായിരുന്നുവെങ്കിലും അതിൽ അൽപം സങ്കോചവുമുണ്ടായിരുന്നു. ഇവർക്കൊ പ്പം വില്യം രാജകുമാരനും കേയ്റ്റുമെത്തിയതോടെ ഇപ്രാവശ്യത്തെ ക്രിസ്മസിന് ഏറെ തിളക്കമുണ്ടായിരുന്നു. രാജ്ഞിയുടെ നോർഫോക്കിലെ സാൻഡ്രിങ്ഹാം എസ്‌റ്റേറ്റിലുള്ള രാജകീയ വസതിയായ ആന്മർ ഹാളിൽ വച്ചായിരുന്നു ഇപ്രാവശ്യത്തെ ക്രിസ്മസ് ആഘോഷം. ഇവർക്കൊപ്പം വില്യമിന്റെയും കേയ്റ്റിന്റെയും കുട്ടികളായ ജോർജ്, ചാർലറ്റ് മറ്റ് രാജകുടുംബാംഗങ്ങൾ തുടങ്ങിയവർ എത്തിയിരുന്നു.
കേയ്റ്റാണെങ്കിൽ തന്റെ മൂന്നാമത്തെ കുട്ടിയെ ഗർഭത്തിൽ പേറുന്നതിന്റെ ആലസ്യത്തിലുമായിരുന്നു. ബ്രിട്ടീഷ് രാജകുടുംബത്തിൽ ഔദ്യോഗികമായി അംഗമായി മാറുന്നതിന് മുമ്പ് തന്നെ ഇവർക്കൊപ്പം ക്രിസ്മസ് ആഘോഷിക്കാൻ സാധിച്ചത് തന്റെ ജീവിതത്തിലെ മറക്കാനാവാത്ത അനുഭവമാണെന്നാണ് മേഗൻ വിവരിച്ചിരിക്കുന്നത്. വില്യവും കേയ്റ്റും കൈപിടിച്ചായിരുന്നു ക്രിസ്മസ് കുർബാനയിൽ പങ്കെടുക്കുന്നതിനായി ചർച്ചിലേക്ക് നടന്നിരുന്നത്.
ഹാരിയും മേഗനും അത് അനുകരിക്കുന്നത് പോലെ അവരെ പിന്തുടരുകയും ചെയ്തു. വൈഡ് കോളറുള്ള ക്യാമർ റാപ്പ് കോട്ടിലായിരുന്നു മേഗൻ തിളങ്ങിയിരുന്നത്. കനേഡിയൻ ലക്ഷ്വറി ബ്രാൻഡായ സെന്റലറിന്റെ തുണിത്തരമാണിത്. ഇതിനോട് യോജിക്കുന്ന ചെസ്റ്റ്‌നട്ട്ബ്രൗൺ ഫെൽറ്റ് ഹാറ്റും മേഗൻ ധരിച്ചിരുന്നു. ഇതിന് പുറമെ 630 പൗണ്ട് വിലയുള്ള സ്റ്റുവർട്ട് വെയ്റ്റ്‌സ്മാന്റെ ഹൈലൈൻ ഹൈ ഹീൽഡ് ബുട്ടുകളും മേഗൻ ധരിച്ചിരുന്നു.
ഹാരിയും മേഗനും ആന്മർഹാളിന് പുറത്ത് കാത്ത് നിന്നിരുന്ന ആരാധകരിൽ നിന്നും ബൊക്കെകളും മറ്റും സ്വീകരിച്ചിരുന്നു. 2655 പൗണ്ട് വിലയുള്ള മിയു മിയു കോട്ടായിരുന്നു ഗർഭിണിയായ കേയ്റ്റ് ധരിച്ചിരുന്നത്. സർവീസിനായി രാജ്ഞി പിന്നീടാണ് കാറിൽ എത്തിയിരുന്നത്. ഓറഞ്ച് ജാക്കറ്റണിഞ്ഞായിരുന്നു രാജ്ഞിയുടെ വരവ്. ഇതിനോട് യോജിക്കുന്ന ഫ്‌ളോറൽ ഹാറ്റും ധരിച്ചിരുന്നു. ഇതിന് പുറമെ 900 പൗണ്ട് വിലയുള്ള ഹാൻഡ്ബാഗും രാജ്ഞിയുടെ കൈയിലുണ്ടായിരുന്നു.
നൂറ് കണക്കിന് ആരാധകർ രാജകുടുംബത്തെ പ്രത്യേകിച്ച് മേഗനെ ഒരു നോക്ക് കാണാൻ പ പുറത്ത് കാത്ത് നിൽക്കുന്നുണ്ടായിരുന്നു. നിരവധി പേർ മെരി ക്രിസ്മസ് എന്ന് വിളിച്ച് പറയുന്നുമുണ്ടായിരുന്നു. ചാൾസ് രാജകുമാരനും ഭാര്യ കാമിലയും ഫിലിപ്പ് രാജകുമാരനും ക്രിസ്മസ് ആഘോഷത്തിനെത്തിയിരുന്നു. രാജ്ഞിയുടെ മറ്റ് ആൺമക്കളായ ആൻഡ്രൂ, എഡ്വാർഡ്, മകളായ ആനി എന്നിവരും ചടങ്ങിനെത്തിയിരുന്നു.