- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സോഷ്യൽമീഡിയ ഉപയോഗിക്കാൻ വയ്യ; സെക്യൂരിറ്റിക്കാരില്ലാതെ അനങ്ങാനാവില്ല; എങ്ങോട്ട് തിരിഞ്ഞാലും ചാരക്കണ്ണുകൾ; അപ്രതീക്ഷിത താരപദവി ലഭിച്ചെങ്കിലും മേഗൻ ആകെ സമ്മർദത്തിൽ; തന്നെ കടത്തി വെട്ടിയതിന്റെ അസ്വസ്ഥത മാറാതെ കേയ്റ്റും; ഹാരിയുടെ പെണ്ണിന് പരിഭവങ്ങളും തുടങ്ങി
ലണ്ടൻ: നീണ്ട കാലത്തെ പ്രണയത്തിന് ശേഷം ഹാരിയുടെ പ്രിയതമയായി ബ്രിട്ടീഷ് രാജകുടുംബത്തിലേക്ക് പ്രവേശിക്കാൻ അവസരം ലഭിച്ചതിൽ മേഗൻ മാർഗിൽ സന്തോഷവതിയാണെങ്കിലും അതുമായി ബന്ധപ്പെട്ട കടുത്ത നിയന്ത്രണങ്ങൾ ഇപ്പോൾ തന്നെ അവരെ അസ്വസ്ഥയാക്കാൻ തുടങ്ങിയിരിക്കുന്നുവെന്ന് ഏറ്റവും പുതിയ റിപ്പോർട്ട്. രാജകുമാരി പാലിച്ചിരിക്കേണ്ട കടുത്ത നിയന്ത്രണങ്ങളും ചിട്ടകളുമാണ് ഈ അഭിനേത്രിയെ വീർപ്പ് മുട്ടിക്കാൻ തുടങ്ങിയിരിക്കുന്നത്. ഹാരിയുടെ വധുവാകുന്നതന്റെ ഭാഗമായി സോഷ്യൽമീഡിയ ഉപയോഗിക്കുന്നതിൽ നിന്നും ഇപ്പോൾ തന്നെ മേഗന് വിലക്കുണ്ട്. കൂടാതെ സെക്യൂരിറ്റിക്കാരില്ലാതെ അനങ്ങാനാവാത്ത അവസ്ഥയും സംജാതമായിരിക്കുന്നു. എങ്ങോട്ട് തിരിഞ്ഞാലും ചാരക്കണ്ണുകൾ തന്നെ പിന്തുടരുന്നതും മേഗന് ബുദ്ധിമുട്ടാകുന്നുണ്ട് . ചുരുക്കിപ്പറഞ്ഞാൽ അപ്രതീക്ഷിത താരപദവി ലഭിച്ചെങ്കിലും മേഗൻ ആകെ സമ്മർദത്തിലാണെന്നാണ് സൂചന. മേഗൻ പ്രശസ്തിയുടെ കാര്യത്തിൽ തന്നെ കടത്തി വെട്ടിയതിന്റെ അസ്വസ്ഥത കേയ്റ്റിനെയും ബുദ്ധിമുട്ടിക്കുന്നുണ്ട്. ഇത്തരത്തിൽ ഹാരിയുടെ പെണ്ണിന്റെ പരിഭവങ്ങൾ
ലണ്ടൻ: നീണ്ട കാലത്തെ പ്രണയത്തിന് ശേഷം ഹാരിയുടെ പ്രിയതമയായി ബ്രിട്ടീഷ് രാജകുടുംബത്തിലേക്ക് പ്രവേശിക്കാൻ അവസരം ലഭിച്ചതിൽ മേഗൻ മാർഗിൽ സന്തോഷവതിയാണെങ്കിലും അതുമായി ബന്ധപ്പെട്ട കടുത്ത നിയന്ത്രണങ്ങൾ ഇപ്പോൾ തന്നെ അവരെ അസ്വസ്ഥയാക്കാൻ തുടങ്ങിയിരിക്കുന്നുവെന്ന് ഏറ്റവും പുതിയ റിപ്പോർട്ട്. രാജകുമാരി പാലിച്ചിരിക്കേണ്ട കടുത്ത നിയന്ത്രണങ്ങളും ചിട്ടകളുമാണ് ഈ അഭിനേത്രിയെ വീർപ്പ് മുട്ടിക്കാൻ തുടങ്ങിയിരിക്കുന്നത്. ഹാരിയുടെ വധുവാകുന്നതന്റെ ഭാഗമായി സോഷ്യൽമീഡിയ ഉപയോഗിക്കുന്നതിൽ നിന്നും ഇപ്പോൾ തന്നെ മേഗന് വിലക്കുണ്ട്.
കൂടാതെ സെക്യൂരിറ്റിക്കാരില്ലാതെ അനങ്ങാനാവാത്ത അവസ്ഥയും സംജാതമായിരിക്കുന്നു. എങ്ങോട്ട് തിരിഞ്ഞാലും ചാരക്കണ്ണുകൾ തന്നെ പിന്തുടരുന്നതും മേഗന് ബുദ്ധിമുട്ടാകുന്നുണ്ട് . ചുരുക്കിപ്പറഞ്ഞാൽ അപ്രതീക്ഷിത താരപദവി ലഭിച്ചെങ്കിലും മേഗൻ ആകെ സമ്മർദത്തിലാണെന്നാണ് സൂചന. മേഗൻ പ്രശസ്തിയുടെ കാര്യത്തിൽ തന്നെ കടത്തി വെട്ടിയതിന്റെ അസ്വസ്ഥത കേയ്റ്റിനെയും ബുദ്ധിമുട്ടിക്കുന്നുണ്ട്. ഇത്തരത്തിൽ ഹാരിയുടെ പെണ്ണിന്റെ പരിഭവങ്ങൾ വൻ പ്രാധാന്യത്തോടെയാണ് മാധ്യമങ്ങൾ വാർത്തയാക്കുന്നത്.
ഒരു അഭിനേത്രിയെന്ന നിലയിൽ സർവ സ്വാതന്ത്ര്യത്തോടെ ജീവിച്ച് കൊണ്ടിരിക്കുമ്പോഴാണ് മേഗൻ ഈ കടുത്ത ബന്ധനത്തിലകപ്പെട്ട് പോയിരിക്കുന്നതെന്നതും പ്രശ്നമാകുന്നുണ്ട്. തന്റെ മനസിൽ തോന്നുന്ന ഏത് ചിന്തയും കാര്യങ്ങളും ബ്ലോഗിലോ ട്വിറ്ററിലോ പങ്ക് വയ്ക്കുന്ന ശീലമാണ് മേഗനുള്ളത്. എന്നാൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അത് സാധ്യമല്ലാതാകുന്നത് ഇവരെ വീർപ്പ് മുട്ടിക്കുന്നുണ്ടെന്നാണ് ഏറ്റവും അടുത്ത വൃത്തങ്ങളിലൂടെ വെളിപ്പെട്ടിരിക്കുന്നത്. എന്നാൽ നടിയെന്ന നിലയിലുള്ള ആരാധക ശല്യമില്ലാതെ ഇപ്പോൾ താരതമ്യേന സാധാരണ ജീവിതം നയിക്കാനാവുന്നുണ്ടെന്നാണ് ഹിറ്റ് ടിവി ഷോയായ സ്യൂട്സ് ഫോർ ഇയേർസിൽ പങ്കെടുത്തുകൊണ്ട് മേഗൻ വെളിപ്പെടുത്തിയിരുന്നത്.
ജ്യേഷ്ഠാനുജന്മാരായ രാജകുമാരന്മാരായ വില്യമിന്റെയും ഹാരിയുടെയും പത്നിമാരായ കേയ്റ്റും മേഗനും പരസ്പരം ചിരിച്ചുല്ലസിച്ച് ഫോട്ടോകൽും മറ്റും പ്രത്യക്ഷപ്പെടുന്നുണ്ടെങ്കിലും ഇരുവരും വളരെ അടുത്ത ബന്ധമൊന്നും ഇതുവരെ വളർന്ന് വന്നിട്ടില്ലെന്നാണ് റോയൽ എക്സ്പർട്ടായ റിച്ചാർഡ് ഫിറ്റ്സ് വില്യംസിനെ പോലുള്ളവർ വെളിപ്പെടുത്തുന്നത്. എന്നാൽ അതേ സമയം തന്നെ കവച്ച് വച്ച് മേഗന് അടുത്തിടെയുണ്ടായ അമിത പ്രശസ്തിയിൽ കേയ്റ്റ് അൽപം അസ്വസ്ഥയാണെന്നും സൂചനകളുണ്ട്. ഇരുവരും ഇതുവരെ പരസ്പരം നന്നായി മനസിലാക്കിയിട്ടില്ലെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു.