- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരിക്കൽ സെലിബ്രിറ്റികളായി ജീവിതം ആഘോഷിച്ചവർ മാത്രമാണ് ഇവിടെ..! പോപ്പ്സ്റ്റാറുകളും കൊമേഡിയന്മാരും മാത്രം കഴിയുന്ന നഴ്സിങ് ഹോമിൽ മേഗൻ എത്തിയത് വിവാദങ്ങൾക്ക് പുല്ലുവില കൽപ്പിച്ച്
ലണ്ടൻ: തന്നെ മകളും ഹാരി രാജകുമാരന്റെ ഭാര്യയുമായ മേഗൻ മാർകിൾ തിരിഞ്ഞ് നോക്കുന്നില്ലെന്ന പിതാവ് തോമസ് മാർകിളിന്റെ പരസ്യ ആരോപണം കത്തി നിൽക്കെ അത്തരം വിവാദങ്ങൾക്ക് പുല്ല് വില കൽപിച്ച് മേഗൻ സൗത്ത് വെസ്റ്റ് ലണ്ടനിലെ നഴ്സിങ് ഹോം സന്ദർശിക്കാൻ ഇന്നലെ എത്തി. ഒരിക്കൽ സെലിബ്രിറ്റികളായി ജീവിതം ആഘോഷിച്ചവർ മാത്രം വസിക്കുന്ന ട്വിക്കൻഹാമിലുള്ള ബ്രിൻസ് വർത്ത് ഹൗസ് സന്ദർശിക്കാനാണ് മേഗൻ എത്തിയിരുന്നത്. റോയൽ വെറൈറ്റി ചാരിറ്റിയാണീ ഹോം നടത്തുന്നത്. ഒരിക്കൽ പോപ്പ്സ്റ്റാറുകളും കൊമേഡിയന്മാരുമായി തിളങ്ങിയിരുന്നവർ മാത്രമാണീ നഴ്സിങ് ഹോമിൽ കഴിയുന്നത്. ഈ നഴ്സിങ് ഹോം സന്ദർശിക്കാൻ മേഗൻ എത്തുന്നുവെന്ന പ്രഖ്യാപനം കഴിഞ്ഞ ആഴ്ചയായിരുന്നു പുറത്ത് വന്നത്. തനിക്കെതിരെ പിതാവ് തോമസ് ടിവി ഷോയിലൂടെ കടുത്ത ആരോപണങ്ങൾ ഉന്നയിച്ച് ഒരു ദിവസത്തിന് ശേഷമായിരുന്നു മേഗൻ ഇവിടെയെത്തിയതെന്നതും ശ്രദ്ധേയമായി. ലോസ് ഏയ്ജൽസ് ലേബലായ ബ്രോക്ക് കലക്ഷനിൽ നിന്നുള്ള 834 പൗണ്ട് വിലയുള്ള വസ്ത്രമായിരുന്നു ഗർഭിണിയായ മേഗൻ ഈ അവസരത്തിൽ ധരിച്ചത്. ഇതിന് പുറമെ കനേഡി
ലണ്ടൻ: തന്നെ മകളും ഹാരി രാജകുമാരന്റെ ഭാര്യയുമായ മേഗൻ മാർകിൾ തിരിഞ്ഞ് നോക്കുന്നില്ലെന്ന പിതാവ് തോമസ് മാർകിളിന്റെ പരസ്യ ആരോപണം കത്തി നിൽക്കെ അത്തരം വിവാദങ്ങൾക്ക് പുല്ല് വില കൽപിച്ച് മേഗൻ സൗത്ത് വെസ്റ്റ് ലണ്ടനിലെ നഴ്സിങ് ഹോം സന്ദർശിക്കാൻ ഇന്നലെ എത്തി. ഒരിക്കൽ സെലിബ്രിറ്റികളായി ജീവിതം ആഘോഷിച്ചവർ മാത്രം വസിക്കുന്ന ട്വിക്കൻഹാമിലുള്ള ബ്രിൻസ് വർത്ത് ഹൗസ് സന്ദർശിക്കാനാണ് മേഗൻ എത്തിയിരുന്നത്. റോയൽ വെറൈറ്റി ചാരിറ്റിയാണീ ഹോം നടത്തുന്നത്. ഒരിക്കൽ പോപ്പ്സ്റ്റാറുകളും കൊമേഡിയന്മാരുമായി തിളങ്ങിയിരുന്നവർ മാത്രമാണീ നഴ്സിങ് ഹോമിൽ കഴിയുന്നത്.
ഈ നഴ്സിങ് ഹോം സന്ദർശിക്കാൻ മേഗൻ എത്തുന്നുവെന്ന പ്രഖ്യാപനം കഴിഞ്ഞ ആഴ്ചയായിരുന്നു പുറത്ത് വന്നത്. തനിക്കെതിരെ പിതാവ് തോമസ് ടിവി ഷോയിലൂടെ കടുത്ത ആരോപണങ്ങൾ ഉന്നയിച്ച് ഒരു ദിവസത്തിന് ശേഷമായിരുന്നു മേഗൻ ഇവിടെയെത്തിയതെന്നതും ശ്രദ്ധേയമായി. ലോസ് ഏയ്ജൽസ് ലേബലായ ബ്രോക്ക് കലക്ഷനിൽ നിന്നുള്ള 834 പൗണ്ട് വിലയുള്ള വസ്ത്രമായിരുന്നു ഗർഭിണിയായ മേഗൻ ഈ അവസരത്തിൽ ധരിച്ചത്. ഇതിന് പുറമെ കനേഡിയൻ ബ്രാൻഡായ സോയിയ ആൻഡ് ക്യോയിൽ നിന്നുമുള്ള 500 പൗണ്ട് വിലയുള്ള വൂൾ കോട്ടും മേഗൻ ധരിച്ചിരുന്നു.
ഈ നഴ്സിങ് ഹോമിലെ അന്തേവാസികളായ ഈസ്റ്റ് എൻഡേർസിൽ ബ്ലോസം ജാക്സനായി വേഷമിട്ടിരുന്ന മോന ഹാമണ്ട്, 1970കളിലെ താരം റിച്ചാർഡ് ഓ സുള്ളിവൻ എന്നിവരുമായി മേഗൻ കുശലം പറയുന്നത് കാണാമായിരുന്നു. നഴ്സിങ് ഹോമിലെ ഡൈനിങ് റൂമിലെ പിയാനോയ്ക്ക് ചുറ്റും ഇവിടുത്തെ അന്തേവാസികൾക്കൊപ്പം ഒത്ത് കൂടി സമയം ചെലവഴിക്കാൻ മേഗൻ തയ്യാറായിരുന്നു. ഇവിടെ വച്ച് ഒരു പ്രഫഷണൽ പെർഫോമർ ഫെസ്റ്റിവ് ക്ലാസിക്കായ ' ഇറ്റ്സ് ബിഗിനിങ് ടു ലുക്ക് എ ലോക്ക് ലൈക്ക് ക്രിസ്മസ്' പ്ലേ ചെയ്തിരുന്നു. ക്രിസ്മസിന് മുമ്പുള്ള മേഗന്റെ ഏറ്റവും ഒടുവിലത്തെ ഒഫീഷ്യൽ എൻഗേജ്മെന്റാണ് ഇവിടെ പൂർത്തിയായിരിക്കുന്നത്.
ബ്രിൻസ് വർത്ത് ഹൗസിൽ നിലവിൽ 36 അന്തേവാസികളാണുള്ളത്. ഇവരെല്ലാവരും മുമ്പ് എന്റർടെയിന്മെന്റ് ഇന്റസ്ട്രിയിൽ തിളങ്ങിയവരാണ്. ആത്മാർത്ഥമായി സേവനം ചെയ്യുന്ന നഴ്സുമാരുടെയും കെയർ അസിസ്റ്റന്റുമാരുടെയും ടീമാണ് ഇവരെ സേവിക്കുന്നത്. സർ നോർമൻ വിസ്ഡം, ഡെയിം തോറ ഹിർഡ്, ഈസ്റ്റ് എൻഡേർസിലെ നടൻ ലെസ്ലി ഗ്രാൻതാം തുടങ്ങിയ നിരവധി പേര് കേട്ട കലാകാരന്മാർ ഇവിടെ കഴിയുന്നുണ്ട്.
മുൻ അഭിനേത്രി കൂടിയായ മേഗന് ഇവരെല്ലാവരുമായും എളുപ്പത്തിൽ സൗഹൃദം സ്ഥാപിക്കാൻ ഈ സന്ദർശനത്തിനിടെ സാധിച്ചിരുന്നു. ചാരിറ്റിയെക്കുറിച്ച് കൂടുതൽ അറിയാൻ മേഗനെ ഈ സന്ദർശനം സഹായിച്ചിട്ടുണ്ട്. കഴിഞ്ഞ മാസം ഹാരിക്കൊപ്പം റോയൽ വെറൈറ്റി പെർഫോമൻസിനായി മേഗൻ പോയതിനെ തുടർന്നുള്ള സന്ദർശനമാണ് ഇപ്പോൾ നടന്നിരിക്കുന്നത്.