- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉദരത്തിൽ പിറന്ന വാർത്ത അറിഞ്ഞപ്പോഴേ പുതിയ രാജകുമാരന് രൂപം നൽകി ബ്രിട്ടീഷ് ജനത; പെണ്ണാണെങ്കിൽ കറുത്ത മുടിയും ആണാണെങ്കിൽ ചെമ്പൻ മുടിയും; കിരീടാവകാശി പോലും അല്ലാതിരുന്നിട്ടും മേഗന്റ രാജഗർഭം ബ്രിട്ടീഷുകാർ ആഘോഷിക്കുന്നത് ഇങ്ങനെ
ലണ്ടൻ: ഈ ആധുനിക യുഗത്തിലും കടുത്ത രാജഭക്തിയാൽ കണ്ണു കാണാത്തവരാണ് മിക്ക ബ്രിട്ടീഷുകാരും. അതിനാൽ അവർക്ക് രാജകുടുംബത്തിലെ ഓരോ ചെറിയ സംഭവം പോലും തങ്ങളുടെ കുടുംബത്തിലെ കാര്യം പോലെയാണ് കണക്കാക്കുന്നത്. ഇക്കാരണത്താൽ ഹാരി രാജകുമാരനും മേഗനും കടിഞ്ഞൂൽ സന്തതി പിറക്കാൻ പോകുന്നുവെന്ന വാർത്തയെ ബ്രിട്ടീഷുകാർ കടുത്ത ആഹ്ലാദത്തോടെയാണ് വരവേറ്റ് കൊണ്ടിരിക്കുന്നത്. കുഞ്ഞ് ഉദരത്തിൽ കുരുത്ത വാർത്ത അറിഞ്ഞപ്പോഴേക്കും പുതിയ രാജകുമാരന് അഥവാ രാജകുമാരിക്ക് രൂപം നൽകാനും ഇത് സംബന്ധിച്ച പ്രവചനങ്ങൾ നടത്താനും ബ്രിട്ടീഷുകാർ മത്സരിക്കുകയാണ്. ഹാരിക്ക് പിറക്കാൻ പോകുന്നത് പെണ്ണാണെങ്കിൽ കറുത്ത മുടിയും ആണാണെങ്കിൽ ചെമ്പൻ മുടിയുമായിരിക്കുമെന്ന് നിരവധി പേരാണ് പ്രവചിക്കുന്നത്. ബ്രിട്ടീഷ് രാജകുടുംബത്തിലെ കിരീടാവകാശി പോലും അല്ലാതിരുന്നിട്ടും മേഗന്റ രാജഗർഭം ബ്രിട്ടീഷുകാർ ഈ വിധത്തിൽ എല്ലാം മറന്ന് ആഘോഷിക്കാൻ തുടങ്ങിയിരിക്കുകയാണ്. വാഷിങ്ടൺ ഡിസി കേന്ദ്രീകരിച്ച് കഴിഞ്ഞ 17 വർഷങ്ങളായി പ്രവർത്തിക്കുന്ന പ്രശസ്ത ഫോറൻസിക് ആർട്ടിസ്റ്റായ ജോയ് മുല്
ലണ്ടൻ: ഈ ആധുനിക യുഗത്തിലും കടുത്ത രാജഭക്തിയാൽ കണ്ണു കാണാത്തവരാണ് മിക്ക ബ്രിട്ടീഷുകാരും. അതിനാൽ അവർക്ക് രാജകുടുംബത്തിലെ ഓരോ ചെറിയ സംഭവം പോലും തങ്ങളുടെ കുടുംബത്തിലെ കാര്യം പോലെയാണ് കണക്കാക്കുന്നത്. ഇക്കാരണത്താൽ ഹാരി രാജകുമാരനും മേഗനും കടിഞ്ഞൂൽ സന്തതി പിറക്കാൻ പോകുന്നുവെന്ന വാർത്തയെ ബ്രിട്ടീഷുകാർ കടുത്ത ആഹ്ലാദത്തോടെയാണ് വരവേറ്റ് കൊണ്ടിരിക്കുന്നത്. കുഞ്ഞ് ഉദരത്തിൽ കുരുത്ത വാർത്ത അറിഞ്ഞപ്പോഴേക്കും പുതിയ രാജകുമാരന് അഥവാ രാജകുമാരിക്ക് രൂപം നൽകാനും ഇത് സംബന്ധിച്ച പ്രവചനങ്ങൾ നടത്താനും ബ്രിട്ടീഷുകാർ മത്സരിക്കുകയാണ്.
ഹാരിക്ക് പിറക്കാൻ പോകുന്നത് പെണ്ണാണെങ്കിൽ കറുത്ത മുടിയും ആണാണെങ്കിൽ ചെമ്പൻ മുടിയുമായിരിക്കുമെന്ന് നിരവധി പേരാണ് പ്രവചിക്കുന്നത്. ബ്രിട്ടീഷ് രാജകുടുംബത്തിലെ കിരീടാവകാശി പോലും അല്ലാതിരുന്നിട്ടും മേഗന്റ രാജഗർഭം ബ്രിട്ടീഷുകാർ ഈ വിധത്തിൽ എല്ലാം മറന്ന് ആഘോഷിക്കാൻ തുടങ്ങിയിരിക്കുകയാണ്. വാഷിങ്ടൺ ഡിസി കേന്ദ്രീകരിച്ച് കഴിഞ്ഞ 17 വർഷങ്ങളായി പ്രവർത്തിക്കുന്ന പ്രശസ്ത ഫോറൻസിക് ആർട്ടിസ്റ്റായ ജോയ് മുല്ലിൻസ് ഹാരി-മേഗൻ ദമ്പതികളുടെ കുട്ടിയുടെ രൂപം വരച്ചിട്ടുണ്ട്. ഇത് പെൺകുട്ടിയായിരിക്കുമെന്നാണ് അദ്ദേഹത്തിന്റെ പ്രവചനം. ഹാരിയുടെയും മേഗന്റെയും വിവിധ ഫോട്ടോഗ്രാഫുകൾ സൂക്ഷ്മമായി നിരീക്ഷിച്ചാണ് അദ്ദേഹം ഈ രൂപം വരച്ചിരിക്കുന്നത്.
വില്യം രാജകുമാരന്റെയും കേയ്റ്റിന്റെയും സന്തതികൾ പിറക്കുന്നതിന് മുമ്പും മുല്ലിൻസ് ഇത്തരത്തിൽ മുൻകൂട്ടി ചിത്രങ്ങൾ തയ്യാറാക്കിയിരുന്നു.താൻ ഇത്തരം ചിത്രങ്ങൾ തയ്യാറാക്കുന്നത് വളരെ ശാസ്ത്രീയമായിട്ടാണെന്നാണ് മുല്ലിൻസ് അവകാശപ്പെടുന്നത്. ഇതിനായി കുട്ടിയുടെ മാതാപിതാക്കന്മാരുടെ നിറം, ജീനുകൾ, സവിശേഷതകൾ, ബോഡി ലാംഗ്വേജ് തുടങ്ങിയവ പരിഗണിക്കാറുണ്ടെന്നും മുല്ലിൻസ് വിശദീകരിക്കുന്നു. പൊലീസിൽ ചേരുന്നതിന് മുമ്പ് മുല്ലിൻസ് ഒരു ഗ്രാഫിക് ഡിസൈനറായി പരിശീലനം നേടിയിരുന്നു. കാണാതാവുന്ന കുട്ടികളുടെ ഏയ്ജ് പ്രോഗ്രഷനുകൾ നിർവഹിക്കൽ , തലയോട്ടിയിൽ നിന്നും മുഖം പുനർനിർമ്മിച്ച് ചിത്രം വരയ്ക്കൽ തുടങ്ങിയ സേവനങ്ങളാണ് അദ്ദേഹം പൊലീസിൽ നിർവഹിക്കുന്നത്.
ഇതിന് മുമ്പും നിരവധി സെലിബ്രിറ്റികളുടെ പിറക്കാനിരിക്കുന്ന കുട്ടികളുടെ ചിത്രങ്ങൾ അദ്ദേഹം മുൻകൂട്ടി വരച്ചിരുന്നു. ഉദാഹരണമായി ജെന്നിഫർ അന്നിസ്റ്റൺ, ബ്രാഡ് പിറ്റും വിവാഹിതരായപ്പോഴും മുല്ലിൻസ് അവരുടെ കുട്ടികളെ മുൻകൂട്ടി വരച്ചിരുന്നു. ഹാരിക്കും മേഗനും 2019 സ്പ്രിങ് സീസണിൽ കുഞ്ഞ് പിറക്കുമെന്ന് ഇന്നലെ രാവിലെയാണ് കെൻസിങ്ടൺ പാലസ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഈ സമയത്ത് ഹാരിയും മേഗനും ഓസ്ട്രേലിയൻ പര്യടനത്തിലാണ്. 16ദിവസത്തെ യാത്രക്കിടെഅവർ ന്യൂസിലാൻഡ്, ഫിജി, ടോൻഗ എന്നിവിടങ്ങളും സന്ദർശിക്കും.