- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മേഗനെ ചുറ്റിപ്പറ്റിയുള്ള കഥകൾക്ക് അന്ത്യമാകുന്നില്ല; ആദ്യവിവാഹ പാർട്ടിക്കിടെ മേഗൻ കഞ്ചാവ് വിളമ്പിയിരുന്നുവെന്ന് റിപ്പോർട്ടുകൾ; ജമൈക്കയിൽ 2011-ൽ നടത്തിയ വിവാഹവിരുന്നിൽ കഞ്ചാവ് നൽകിയിരുന്നുവെന്ന് വ്യക്തമാക്കി രാജകുമാരിയുടെ പിതാവും
ലണ്ടൻ: ബ്രിട്ടീഷ് രാജകുടുംബത്തിലെ പുതിയ അംഗം മേഗൻ മാർക്കിളുമായി ചുറ്റിപ്പറ്റിയുള്ള കഥകൾക്കാണ് ഇപ്പോൾ ഏറ്റവും കൂടുതൽ ഡിമാൻഡ്. രാജകുമാരിയുടെ പഴയകഥകൾ തെരഞ്ഞുപിടിച്ച് പബ്ലിസിറ്റി നേടാനും മാധ്യമങ്ങൾ ശ്രമിക്കുന്നതും അതുകൊണ്ടു തന്നെ. രണ്ടാം വിവാഹക്കാരിയായ മേഗൻ തന്റെ ആദ്യവിവാഹത്തിന് കഞ്ചാവ് വിളമ്പിയെന്നാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. ദ സൺ ദിനപത്രത്തിന് ചോർന്നു കിട്ടിയ ഇ-മെയിൽ സന്ദേശം വെളിപ്പെടുത്തുന്നത് ജമൈക്കയിൽ നടന്ന വിവാഹവിരുന്നിൽ മേഗൻ കഞ്ചാവ് നൽകി കൂട്ടുകാരെ സത്ക്കരിച്ചുവെന്നാണ്. ജമൈക്കയിൽ കഞ്ചാവ് ഉപയോഗം നിയമവിരുദ്ധമായിരുന്ന 2011-ൽ മേഗൻ വിവാഹവിരുന്നിൽ കഞ്ചാവ് നൽകി സത്ക്കരിച്ചുവെന്നതാണ് ഇപ്പോൾ പുറത്തായിരിക്കുന്നത്. ട്രെവർ ഏഞ്ചൽസണുമായിട്ടായിരുന്നു ജമൈക്കയിൽ വച്ച് മേഗന്റെ ആദ്യവിവാഹം. മേഗൻ സുഹൃത്തിന് അയച്ച ഇ-മെയിൽ സന്ദേശമാണ് കഞ്ചാവ് പാർട്ടിയുടെ കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. പാർട്ടിക്കായി കഞ്ചാവ് വാങ്ങണമെന്ന് സുഹൃത്ത് ആവശ്യപ്പെട്ടപ്പോൾ, അത് നേരത്തെ തന്നെ ഓർഡർ ചെയ്തിട്ടുണ്ടെന്ന് മേഗൻ തി
ലണ്ടൻ: ബ്രിട്ടീഷ് രാജകുടുംബത്തിലെ പുതിയ അംഗം മേഗൻ മാർക്കിളുമായി ചുറ്റിപ്പറ്റിയുള്ള കഥകൾക്കാണ് ഇപ്പോൾ ഏറ്റവും കൂടുതൽ ഡിമാൻഡ്. രാജകുമാരിയുടെ പഴയകഥകൾ തെരഞ്ഞുപിടിച്ച് പബ്ലിസിറ്റി നേടാനും മാധ്യമങ്ങൾ ശ്രമിക്കുന്നതും അതുകൊണ്ടു തന്നെ. രണ്ടാം വിവാഹക്കാരിയായ മേഗൻ തന്റെ ആദ്യവിവാഹത്തിന് കഞ്ചാവ് വിളമ്പിയെന്നാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. ദ സൺ ദിനപത്രത്തിന് ചോർന്നു കിട്ടിയ ഇ-മെയിൽ സന്ദേശം വെളിപ്പെടുത്തുന്നത് ജമൈക്കയിൽ നടന്ന വിവാഹവിരുന്നിൽ മേഗൻ കഞ്ചാവ് നൽകി കൂട്ടുകാരെ സത്ക്കരിച്ചുവെന്നാണ്.
ജമൈക്കയിൽ കഞ്ചാവ് ഉപയോഗം നിയമവിരുദ്ധമായിരുന്ന 2011-ൽ മേഗൻ വിവാഹവിരുന്നിൽ കഞ്ചാവ് നൽകി സത്ക്കരിച്ചുവെന്നതാണ് ഇപ്പോൾ പുറത്തായിരിക്കുന്നത്. ട്രെവർ ഏഞ്ചൽസണുമായിട്ടായിരുന്നു ജമൈക്കയിൽ വച്ച് മേഗന്റെ ആദ്യവിവാഹം. മേഗൻ സുഹൃത്തിന് അയച്ച ഇ-മെയിൽ സന്ദേശമാണ് കഞ്ചാവ് പാർട്ടിയുടെ കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. പാർട്ടിക്കായി കഞ്ചാവ് വാങ്ങണമെന്ന് സുഹൃത്ത് ആവശ്യപ്പെട്ടപ്പോൾ, അത് നേരത്തെ തന്നെ ഓർഡർ ചെയ്തിട്ടുണ്ടെന്ന് മേഗൻ തിരിച്ച് മറുപടി നൽകിയതാണ് ചോർന്നിരിക്കുന്നത്. പിന്നീട് ചെറിയ പാർട്ടി ബാഗുകളിലായി നിറച്ച് അവ സുഹൃത്തുക്കൾക്ക് നൽകിയതായി പത്രം റിപ്പോർട്ട് ചെയ്യുന്നു.
മേഗന്റെ കഞ്ചാവ് ഉപയോഗം വെളിപ്പെടുത്തുന്നതിന് ഇ-മെയിൽ സന്ദേശം മാത്രമല്ല, പിതാവിന്റെ വെളിപ്പെടുത്തലും പത്രം ചേർത്തിട്ടുണ്ട്. ഈ മാസം ആദ്യം മേഗന്റെ പിതാവ് തോമസ് 2011-ൽ നടന്ന മേഗന്റെ വിവാഹത്തിന് കഞ്ചാവ് ഉപയോഗിച്ചിരുന്നുവെന്ന് വ്യക്തമാക്കിയിരുന്നു. അക്കാലത്ത് ജമൈക്കയിൽ മയക്കുമരുന്ന് കൈവശം വയ്ക്കുന്നത് നിയമവിരുദ്ധമായിരുന്നുവെന്നും പറയുന്നു. കൂടാതെ മേഗന്റെ സഹോദരപുത്രൻ ടൈലർ ഡൂണി ഒറിഗോണിലെ ഒരു കഞ്ചാവ് കൃഷിക്കാരനാണെന്നും വ്യക്തമായിട്ടുണ്ട്. ഹാരിയുമായി മേഗന്റെ വിവാഹശേഷം ഇരുപത്തഞ്ചുകാരനായ ടൈലർ ഡൂണി മാർക്കിൾ സ്പാർക്കിൾ എന്ന പേരിൽ ഒരു ബ്രാൻഡ് തന്നെ സൃഷ്ടിച്ചിരുന്നു.