പ്രണയ ഗോസിപ്പ് കോളങ്ങളിൽ സ്ഥിരം നിറയുന്ന പേരാണ് നടി മേഘ്‌ന രാജിന്റേത്. പലചിത്രങ്ങളിലും ഒന്നിച്ചഭിനയിച്ച മേഘ്‌നയും അനൂപും തമ്മിൽ പ്രണയത്തിലാണെന്ന്  ഒരു സമയത്ത് ഗോസിപ്പുകോളങ്ങളിൽ സ്ഥിരം വാർത്തകളായിരുന്നു. എന്നാൽ ഇപ്പോൾ അനൂപിന്റെ വിവാഹക്കാര്യത്തിൽ തീരുമാനമായതോടെ ഭാവനയുടേത് പോലെ തന്നെ മേഘ്‌നയുടെ കാമുകനെയും കണ്ടെത്താനുള്ള ശ്രമത്തിലാണ് പാപ്പരാസികൾ.

ഇപ്പോൾ മേഘ്‌നയുടെ പേരിൽ കേൾക്കുന്നത് മലയാളത്തിൽ നിന്നുള്ള പേരല്ല. കന്നട നടനായ ചിരഞ്ജീവ് സാർജയുമായി താരം
പ്രണയത്തിലാണെന്നും വിവാഹം അടുത്ത വർഷം ഉണ്ടാകുമെന്നുമാണ് സാന്റൽവുഡിൽ നിന്നുള്ള പുതിയ  വിവരം.

ഇരുവരും ഒന്നിച്ച് ഒരു ചിത്രത്തിൽ അഭിനയച്ചിട്ടുണ്ട്. വിവാഹക്കാര്യം ഇരുവരും അവരവരുടെ വീടുകളിൽ അറിയിച്ചിട്ടുണ്ടെന്നും കഴിയുന്നതും േനരത്തെ വിവാഹം നടത്താനാണ് ഇരുവരുടെയും ആഗ്രഹമെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.അതേ സമയം പ്രണയത്തിലാണെന്ന് ഇരുവരും ഇതുവരെ പരസ്യമായി സമ്മതിച്ചിട്ടില്ല. എന്നാൽ അടുത്ത വർഷം മദ്ധ്യത്തോടെയോ അവസാ
നത്തോടെയോ ഇരുവരുടെയും വിവാഹം ഉണ്ടാകുമെന്നാണ് സാന്റൽവുഡിലുള്ളവർ നൽകുന്ന സൂചന.

അനൂപുമായി പ്രണയമില്ലെന്ന് മുമ്പ് നടി പറഞ്ഞിട്ടുണ്ടെങ്കിലും സിനിമാ മേഖലയിൽ നിന്നുള്ളയാളെയാണ് വിവാഹം കഴിക്കാൻ താൽപര്യമെന്നും നടി വ്യക്തമാക്കിയിട്ടുള്ളതാണ്.യക്ഷിയും ഞാനും എന്ന ചിത്രത്തിലൂടെ മലയാള സിനിയമിലെത്തിയ മേഘ്‌ന രാജ് കന്നട, മലയാളം എന്നീ ഭാഷകളിലുള്ള നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.