- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നടി മേഘ്‌ന രാജ് വിവാഹിതയായി; കന്നട നടൻ ചിരഞ്ജീവി സർജയുമായുള്ള വിവാഹം ദ്വീർഘകാലത്തെ പ്രണയത്തിന് ശേഷം; കോറിമംഗലം സെന്റ് ആന്റണീസ് പള്ളിയിൽ ക്രൈസ്തവ ആചാര പ്രകാരം വിവാഹിതരായവർ മെയ് രണ്ടിന് വീണ്ടും ഹിന്ദു ആചാര പ്രകാരം വിവാഹിതരാകും
ഹൈദരാബാദ്: മലയാളം സിനിമകളിലൂടെ ശ്രദ്ദേയയായ നടി മേഘ്‌ന രാജ് വിവാഹിതയായി. കന്നട നടൻ ചിരഞ്ജീവി സർജയെയാണ് മേഘന വിവാഹം ചെയതത്. കോറിമംഗലം സെന്റ് ആന്റണീസ് പള്ളിയിൽ വച്ചായിരുന്നു വിവാഹം. മലയാളം, തമിഴ്, തെലുങ്ക് സിനിമകളിലൂടെ പ്രേക്ഷകരുടെ മനസിൽ ഇടം നേടിയ നടിയാണ് മേഘ്നാ രാജ്. രണ്ട് വർഷത്തെ പ്രണയത്തിനു ശേഷമാണ് ഇരുവരും ജീവിതത്തിൽ ഒന്നിക്കുന്നത്. ആട്ടഗര എന്ന സിനിമയിൽ മേഘ്നയും ചിരഞ്ജീവി സർജയും ഒരുമിച്ച് അഭിനയിച്ചിരുന്നു. ഒക്ടോബർ 22നായിരുന്നു ഇരുവരും തമ്മിലുള്ള വിവാഹനിശ്ചയം. മണവാട്ടിയായി തൂവെള്ള ഗൗണിൽ സുന്ദരിയായാണ് മേഘ്‌ന എത്തിയത്. കോട്ടുസ്യൂട്ടുമണിഞ്ഞ് ഒപ്പം ചിരഞ്ജീവി സർജയുമെത്തി. കുടുംബാംഗങ്ങളെ സാക്ഷിയാക്കി ചിരഞ്ജീവി സർജ മേഘ്‌നയ്ക്ക് മിന്നുചാർത്തിയത് പ്രണയസാഫല്യ നിമിഷം കൂടിയായി. കോറിമംഗലം സെന്റ് ആന്റണീസ് പള്ളിയിൽ വച്ചായിരുന്നു വിവാഹം. മെയ്-2ന് ഹിന്ദു ആചാരപ്രകാരം ബെംഗളൂരു പാലസ് ഗ്രൗണ്ടിൽ വിവാഹം നടക്കും. യക്ഷിയും ഞാനുമെന്ന വിനയൻ ചിത്രത്തിലൂടെയാണ് മേഘ്ന മലയാള സിനിമയിൽ അരേങ്ങറിയത്. തുടർന്ന് നല്ല ചിത്രങ്ങള
ഹൈദരാബാദ്: മലയാളം സിനിമകളിലൂടെ ശ്രദ്ദേയയായ നടി മേഘ്‌ന രാജ് വിവാഹിതയായി. കന്നട നടൻ ചിരഞ്ജീവി സർജയെയാണ് മേഘന വിവാഹം ചെയതത്. കോറിമംഗലം സെന്റ് ആന്റണീസ് പള്ളിയിൽ വച്ചായിരുന്നു വിവാഹം. മലയാളം, തമിഴ്, തെലുങ്ക് സിനിമകളിലൂടെ പ്രേക്ഷകരുടെ മനസിൽ ഇടം നേടിയ നടിയാണ് മേഘ്നാ രാജ്. രണ്ട് വർഷത്തെ പ്രണയത്തിനു ശേഷമാണ് ഇരുവരും ജീവിതത്തിൽ ഒന്നിക്കുന്നത്. ആട്ടഗര എന്ന സിനിമയിൽ മേഘ്നയും ചിരഞ്ജീവി സർജയും ഒരുമിച്ച് അഭിനയിച്ചിരുന്നു.
ഒക്ടോബർ 22നായിരുന്നു ഇരുവരും തമ്മിലുള്ള വിവാഹനിശ്ചയം. മണവാട്ടിയായി തൂവെള്ള ഗൗണിൽ സുന്ദരിയായാണ് മേഘ്‌ന എത്തിയത്. കോട്ടുസ്യൂട്ടുമണിഞ്ഞ് ഒപ്പം ചിരഞ്ജീവി സർജയുമെത്തി. കുടുംബാംഗങ്ങളെ സാക്ഷിയാക്കി ചിരഞ്ജീവി സർജ മേഘ്‌നയ്ക്ക് മിന്നുചാർത്തിയത് പ്രണയസാഫല്യ നിമിഷം കൂടിയായി. കോറിമംഗലം സെന്റ് ആന്റണീസ് പള്ളിയിൽ വച്ചായിരുന്നു വിവാഹം. മെയ്-2ന് ഹിന്ദു ആചാരപ്രകാരം ബെംഗളൂരു പാലസ് ഗ്രൗണ്ടിൽ വിവാഹം നടക്കും.
യക്ഷിയും ഞാനുമെന്ന വിനയൻ ചിത്രത്തിലൂടെയാണ് മേഘ്ന മലയാള സിനിമയിൽ അരേങ്ങറിയത്. തുടർന്ന് നല്ല ചിത്രങ്ങളിലും അവർ അഭിനയിച്ചു.