അന്തരിച്ച പ്രശസ്ത നടൻ ചിരഞ്ജീവി സർജയുടെ ഭാര്യയും സിനിമാതാരവുമായ മേഘ്ന രാജിനും കുഞ്ഞിനും മാതാപിതാക്കൾക്കും കോവിഡ് ബാധ. ഇൻസ്റ്റാ​ഗ്രാം പോസ്റ്റിലൂടെ മേഘ്ന തന്നെയാണ് ഇക്കാര്യം മാധ്യമങ്ങളെയും ആരാധകരെയും അറിയിച്ചത്. തനിക്കും കുഞ്ഞിനും ആരോഗ്യപ്രശ്നങ്ങൾ ഒന്നുമില്ലെന്നും ‌കുഞ്ഞ് സുഖമായി ഇരിക്കുന്നുവെന്നും മേഘ്ന പറഞ്ഞു. ഈ പോരാട്ടവും ജയിച്ചു വരുമെന്ന് താരം പ്രത്യാശ പ്രകടിപ്പിച്ചു.

ഇക്കഴിഞ്ഞ ജൂൺ ഏഴിന് ഹൃദയാഘാതത്തെ തുടർന്നാണ് ചിരഞ്ജീവി സർജ അന്തരിച്ചത്. ഒക്ടോബർ 22–നാണ് മേഘ്നയ്ക്ക് ആൺകുഞ്ഞ് ജനിക്കുന്നത്. കുഞ്ഞിനായുള്ള കാത്തിരിപ്പിനിടെയായിരുന്നു ചിരഞ്ജീവിയുടെ അകാല വിയോ​ഗം. മൂന്ന് മാസം ഗർഭിണിയായിരുന്നു ആ സമയത്ത് മേഘ്ന. ചിരഞ്ജീവിയുടെ സഹോദരൻ ധ്രുവ് ആണ് ഗർഭകാലത്ത് താങ്ങും തണലുമായി മേഘ്നയ്ക്കൊപ്പം നിന്നത്. ചിരുവിന്റെ അകാല മരണം നൽകിയ കടുത്ത വേദനയിലും ചിരുവിന്റെ കുഞ്ഞിനെ വരവേൽക്കാൻ വലിയ ആഘോഷങ്ങളാണ് വീട്ടിൽ ഒരുക്കിയിരുന്നത്.

 

 
 
 
View this post on Instagram

A post shared by Meghana Raj Sarja (@megsraj)