- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബിജെപി ബന്ധം തുടരും; മെഹബൂബ മുഫ്തിയെ പിഡിപി പാർലമെന്ററി പാർട്ടി നേതാവായി തെരഞ്ഞെടുത്തു; കശ്മീരിലെ ആദ്യ വനിതാ മുഖ്യമന്ത്രിപദത്തിലേക്കു മെഹബൂബ
ശ്രീനഗർ: ഏറെ നാൾ നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ ജമ്മു കശ്മീരിൽ വീണ്ടും ഒരു സർക്കാർ രൂപവൽക്കരണത്തിനു കളമൊരുങ്ങി. ബിജെപിയുമായി ചേർന്നു സർക്കാർ രൂപീകരിക്കാൻ പിഡിപി നേതാവു മെഹബൂബ മുഫ്തി തയ്യാറായതോടെയാണു പ്രതിസന്ധി അവസാനിച്ചത്. മെഹ്ബുബ മുഫ്തിയെ പാർലമെന്ററി പാർട്ടി നേതാവായി പാർട്ടി തെരഞ്ഞെടുത്തു. ബിജെപി ബന്ധം ഉപേക്ഷിക്കുന്നുവെന്ന മുൻനിലപാട് തിരുത്തിയാണ് മെഹ്ബൂബ സർക്കാർ രൂപീകരണത്തിന് സന്നദ്ധയാകുന്നത്. ഇതോടെ, മെഹബൂബ ജമ്മു കശ്മീരിന്റെ ആദ്യ വനിതാ മുഖ്യമന്ത്രിയെന്ന പദവിയിലേക്കും എത്തും. മെഹ്ബൂബയുടെ പിതാവ് മുഫ്തി മുഹമ്മദ് സയ്യിദ് ബിജെപിയുമായി ചേർന്ന് സർക്കാർ രൂപീകരിച്ചെങ്കിലും അദ്ദേഹത്തിന്റെ മരണ ശേഷം മെഹ്ബൂബ അതിന് തയ്യാറാവഞ്ഞതാണ് രാഷ്ട്രീയ അനിശ്ചിതത്വം ഉടലെടുക്കാൻ ഇടയായത്. ഏതാനും ദിവസം മുമ്പ് ബിജെപി സഖ്യം പിഡിപി പൂർണായി അവസാനിപ്പിച്ചു എന്ന പ്രതീതി സൃഷ്ടിച്ചിരുന്നുവെങ്കിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി മെഹ്ബൂബ നടത്തിയ ചർച്ചയോടെ സ്ഥിതി മാറി. ബിജെപിയുമായി ഉണ്ടാക്കിയ സഖ്യം പാർട്ടിക്ക് തിരിച്ചടിയായെന്
ശ്രീനഗർ: ഏറെ നാൾ നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ ജമ്മു കശ്മീരിൽ വീണ്ടും ഒരു സർക്കാർ രൂപവൽക്കരണത്തിനു കളമൊരുങ്ങി. ബിജെപിയുമായി ചേർന്നു സർക്കാർ രൂപീകരിക്കാൻ പിഡിപി നേതാവു മെഹബൂബ മുഫ്തി തയ്യാറായതോടെയാണു പ്രതിസന്ധി അവസാനിച്ചത്.
മെഹ്ബുബ മുഫ്തിയെ പാർലമെന്ററി പാർട്ടി നേതാവായി പാർട്ടി തെരഞ്ഞെടുത്തു. ബിജെപി ബന്ധം ഉപേക്ഷിക്കുന്നുവെന്ന മുൻനിലപാട് തിരുത്തിയാണ് മെഹ്ബൂബ സർക്കാർ രൂപീകരണത്തിന് സന്നദ്ധയാകുന്നത്.
ഇതോടെ, മെഹബൂബ ജമ്മു കശ്മീരിന്റെ ആദ്യ വനിതാ മുഖ്യമന്ത്രിയെന്ന പദവിയിലേക്കും എത്തും. മെഹ്ബൂബയുടെ പിതാവ് മുഫ്തി മുഹമ്മദ് സയ്യിദ് ബിജെപിയുമായി ചേർന്ന് സർക്കാർ രൂപീകരിച്ചെങ്കിലും അദ്ദേഹത്തിന്റെ മരണ ശേഷം മെഹ്ബൂബ അതിന് തയ്യാറാവഞ്ഞതാണ് രാഷ്ട്രീയ അനിശ്ചിതത്വം ഉടലെടുക്കാൻ ഇടയായത്. ഏതാനും ദിവസം മുമ്പ് ബിജെപി സഖ്യം പിഡിപി പൂർണായി അവസാനിപ്പിച്ചു എന്ന പ്രതീതി സൃഷ്ടിച്ചിരുന്നുവെങ്കിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി മെഹ്ബൂബ നടത്തിയ ചർച്ചയോടെ സ്ഥിതി മാറി.
ബിജെപിയുമായി ഉണ്ടാക്കിയ സഖ്യം പാർട്ടിക്ക് തിരിച്ചടിയായെന്നും ഇനി അത് തുടരേണ്ടെന്നുമായിരുന്നു മെഹ്ബൂബയുടെ നിലപാട്. ഇത് തിരുത്തിയാണ് മുഫ്തിയുടെ പാതയിൽ തന്നെ സഞ്ചരിക്കാൻ ഒടുവിൽ മെഹ്ബൂബ തീരുമാനിച്ചത്. സഖ്യം വിടാനുള്ള നീക്കത്തോട് പാർട്ടിക്കുള്ളിൽ തന്നെ മുതിർന്ന തലമുറയിലെ ഒരുവിഭാഗം എംഎൽഎമാർ രംഗത്തുവന്നിരുന്നു. ഇതിന്റെയെല്ലാം ഫലമായാണ് ഇപ്പോൾ വീണ്ടും ബിജെപിയുമായി കൈകോർക്കാൻ മെഹ്ബൂബയെ പ്രേരിപ്പിച്ചത്.
10 മാസമായി രാഷ്ട്രപതി ഭരണത്തിലുള്ള സംസ്ഥാനത്ത് സർക്കാർ രൂപീകരണത്തിന് ഏറ്റവും വലിയ ഒറ്റക്കക്ഷിയായ പിഡിപിക്ക് ഗവർണർ നിർദ്ദേശം നൽകിയിരുന്നു. അടുത്തമാസം ആദ്യവാരത്തോടെ സന്നദ്ധത അറിയിച്ചില്ലെങ്കിൽ നിയമസഭ പിരിച്ചുവിടുമെന്നായിരുന്നു ഗവർണറുടെ മുന്നറിയിപ്പ്. സർക്കാർ രൂപീകരണത്തിന് പിഡിപിയും ബിജെപിയും ധാരണയായതോടെ ഈ രാഷ്ട്രീയ അനിശ്ചിതത്വമാണ് മാറും.
- നാളെ ദുഃഖ വെള്ളി (25.03.2016) പ്രമാണിച്ച് ഓഫീസിന് അവധി ആയതിനാൽ മറുനാടൻ മലയാളി അപ്‌ഡേഷൻ ഉണ്ടായിരിക്കുന്നതല്ല: എഡിറ്റർ



