ന്യൂഡൽഹി: ജമ്മു കാശ്മീരിൽ സർക്കാരുണ്ടാക്കാൻ അവകാശവാദമുന്നയിച്ച് പിഡിപി നേതാവ് മെഹബൂബാ മുഫ്തി ഗവർണ്ണറെ ബുധനാഴ്ച കാണും. ബിജെപി സംസ്ഥാന അധ്യക്ഷൻ ജുഗൽ കിഷോറും ബുധനാഴ്ച ഗവർണ്ണറെ കാണുന്നുണ്ട്. നേരത്തെ സർക്കാരുണ്ടാക്കുന്നതിൽ അഭിപ്രായം വ്യക്തമാക്കാൻ പിഡിപിയോടും ബിജെപിയോടും ഗവർണ്ണർ എൻഎൻ വോറെ ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് ഇരു പാർട്ടി നേതാക്കളും ഗവർണ്ണറെ കാണുന്നത്. ബിജെപിയുമായി സഹകരിച്ച് പിഡിപി സർക്കാരുണ്ടാക്കുമെന്നാണ് വിലയിരുത്തൽ.