ഡബ്ലിൻ: സംഗീത ആസ്വാദകർക്കായി മലയാളം സംസ്‌കാരിക സംഘടനയുടെ നേതൃത്വത്തിൽ എല്ലാ മാസവും സംഘടിപ്പിക്കുന്ന സംഗീതസദസ്സ് മെഹ്ഫിലിന്റെ സെപ്റ്റംബർ മാസത്തെ പരിപാടി ക്ലോണിയിൽ സംഘടിപ്പിക്കുന്നു.  23 ബുധനാഴ്ച വൈകിട്ട് 6 മണി മുതൽ ക്ലോണിയിലെ GRASSHOPPER INN FUNCTION ROOM ൽ വച്ച് നടത്തപ്പെടും.

മലയാളത്തിലെ പ്രശസ്ത ചലച്ചിത്ര പിന്നണിഗായിക സിത്താര മുഖ്യാതിഥിയായി പങ്കെടുക്കും. കൈരളി ടിവി യുടെ ഗാന്ധർവ സംഗീതം,  ഏഷ്യാനെറ്റ് ചാനലിന്റെ  സപ്തസ്വരങ്ങൾ, ജീവൻ ടിവിയുടെ  വോയ്‌സ് തുടങ്ങിയ റിയാലിറ്റിഷോകളിലൂടെ ശ്രദ്ധേയയായി മാറിയ സിത്താര വിവിധ ഭാഷാകളിലായി നിരവധി സിനിമ ഗാനങ്ങൾ ആലപിച്ചു. മികച്ച പിന്നണി ഗായികയ്ക്കുള്ള 2012  ലെ  കേരള സംസ്ഥാന ചലച്ചിത്ര അവാർഡിന് അർഹയായ ഈ അനുഗ്രഹീത ഗായിക ഒരു നർത്തകി കൂടിയാണ്. കഴിഞ്ഞ വർഷയത്തെ മലയാളം സംഘടനയുടെ അരങ്ങ് 2014 എന്ന സംഗീത പരിപാടി സിത്താരയുടെ നേതൃത്വത്തിലാണ് സംഘടിപ്പിച്ചത്.

വിവിധഭാഷകളിലെ സിനിമ ഗാനങ്ങൾ, കവിതകൾ, ലളിതഗാനങ്ങൾ എന്നിവ കോർത്തിണക്കിയ മെഹ്ഫിൽ സംഗീത സദസ്സിൽ സംഗീതപ്രേമികളായ ആർക്കും  പങ്കെടുക്കാം.

 കൂടുതൽ വിവരങ്ങൾക്ക്  ബന്ധപ്പെടുക. ജോബി സ്‌കറിയ- 0857184293, ബിപിൻ ചന്ദ് - 0894492321