ആൻഡ്വിഗ: ആന്റിഗ്വയിൽ വജ്ര മാഗ്‌നറ്റ് മെഹുൽ ചോക്സിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതായി മനുഷ്യാവകാശ അഭിഭാഷകന്റെ റിപ്പോർട്ട്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സംഭവത്തെക്കുറിച്ച് സ്‌കോട്ട്ലൻഡ് യാർഡ് അന്വേഷണം തുടങ്ങി. ഒരു ബ്രിട്ടീഷ് പൗരൻ സംഘത്തിന്റെ ഭാഗമായിരുന്നുവെന്ന് അവകാശപ്പെടുന്നു. മെയ്‌ 23 ഞായറാഴ്ച വൈകിട്ട് അയൽവാസിയായ ബാർബറ ജറാബിക് എന്ന യുവതിയോടൊപ്പം ഡിന്നറിനായി ആന്റിഗ്വയിലെ വീട്ടിൽ നിന്നു പോയ മെഹുൽ ചോക്‌സിയെ കാണാനില്ലെന്ന റിപ്പോർട്ടുകൾ വരുന്നതിനിടെയാണ് ഇയാൾ അറസ്റ്റിലാകുന്നത്. ഇ സമയത്ത് ബാർബരറ ഹണിട്രാപ്പിൽ പെടുത്തി തന്നെ തട്ടിക്കൊണ്ടുപോയതെന്നാണ്ചോക്‌സിയും അഭിഭാഷകരും പറയുന്നത്.

അദ്ദേഹത്തെ ഒരു വില്ലയിലേക്ക് കൊണ്ടുപോയി ചൂഷണം ചെയ്തതായാണ് അഭിഭാഷകർ പറയുന്നത്. വീൽചെയറിൽ കെട്ടിയിട്ട് മർദ്ദിച്ചതായും ഇവർ പറയുന്നു. ഇതിനിടയിലാണ് ചോക്‌സി പൊലീസ് പിടിയിലാകുന്നത്. അന്താരാഷ്ട്ര നിയമങ്ങൾക്ക് കീഴിൽ മെട്രോപൊളിറ്റൻ പൊലീസ് യുദ്ധക്കുറ്റ യൂണിറ്റാണ് കേസ് അന്വേഷിക്കുന്നത്.

അതേസമയംമെഹുൽ ചോക്‌സിയെ ഡൊമിനിക്കൻ കോടതി ജയിലിലേക്ക് അയച്ചു. നിലവിൽ പൊലീസ് കസ്റ്റഡിയിലായിരുന്നു ചോക്‌സി. അതേസമയം, ആരോഗ്യനില മോശമായതിനാൽ ചോക്‌സി ആശുപത്രിയിൽ തന്നെ തുടരുമെന്ന് അഭിഭാഷകൻ വിജയ് അഗർവാൾ പറഞ്ഞു. ചോക്‌സിക്ക് മാനസിക സമ്മർദവും ഉയർന്ന രക്തസമ്മർദവുമുണ്ടെന്ന് ചൂണ്ടിക്കാട്ടിയുള്ള മെഡിക്കൽ സർട്ടിഫിക്കറ്റ് അഭിഭാഷകർ കോടതിയിൽ ഹാജരാക്കിയിരുന്നു.രണ്ടാഴ്ചയ്ക്കു മുൻപാണ് ചോക്‌സിയെ ചികിൽസയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആശുപത്രിയിൽ നിന്ന് രക്ഷപെടാനുള്ള ശ്രമം ചോക്‌സി നടത്തുന്നതായും രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പു നൽകുന്നുണ്ട്. മൂന്നാം തവണയും രാജ്യാന്തര രക്ഷപെടലിനാണ് ചോക്‌സി ശ്രമിക്കുന്നതെന്നാണു വിവരം.

ഇന്ത്യയിലെ സാമ്പത്തിക തട്ടിപ്പിന് ഡൊമിനിക്കയിൽ അറസ്റ്റിലായ വ്യവസായി മെഹുൽ ചോക്‌സി ആശുപത്രിയിൽ വിവിഐപി ചികിൽസ ലഭിക്കുന്നതിനായി കൂടുതൽ പണം ചെലവഴിക്കുന്നതായി വിവരം. സ്വകാര്യ ആവശ്യങ്ങൾക്കായി സ്വന്തം പണം മുടക്കി ഡൊമിനിക്ക ചൈന ഫ്രണ്ട്ഷിപ്പ് ആശുപത്രിക്ക് ചോക്‌സി എയർ കണ്ടീഷനറുകൾ വാങ്ങി നൽകി. കൂടാതെ ആശുപത്രി ജീവനക്കാർക്ക് കൈക്കൂലി നൽകുകയും അവരെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്തതായും റിപ്പോർട്ടുണ്ട്. ഇതിൽ ചോക്‌സിക്കെതിരെ അന്വേഷണം നടക്കുകയാണെന്നാണു റിപ്പോർട്ടുകൾ

മെയ്‌ 23 ഞായറാഴ്ച വൈകിട്ട് അയൽവാസിയായ ബാർബറ ജറാബിക് എന്ന യുവതിയോടൊപ്പം ഡിന്നറിനായി ആന്റിഗ്വയിലെ വീട്ടിൽ നിന്നു പോയ മെഹുൽ ചോക്‌സിയെ കാണാനില്ലെന്ന റിപ്പോർട്ടുകൾ വരുന്നതിനിടെയാണ് ഇയാൾ അറസ്റ്റിലാകുന്നത്. ക്യൂബയിലേക്ക് രക്ഷപെടാനാണ് ചോക്‌സി ശ്രമിച്ചിരുന്നതെന്ന് വനിത സുഹൃത്ത് ബാർബറ ജാബറിക പറഞ്ഞിരുന്നു. എന്നാൽ ബാർബറ തന്നെ ചതിക്കുകയായിരുന്നുവെന്നും അവർ അറിഞ്ഞാണ് തട്ടിക്കൊണ്ടുപോകൽ നാടകമെന്നും ചോക്‌സി ആരോപിച്ചിരുന്നു.

സഹോദരീ പുത്രൻ നീരവ് മോദിയുമായി ചേർന്നു പഞ്ചാബ് നാഷനൽ ബാങ്കിൽനിന്നു 13,500 കോടി രൂപയുടെ വായ്പത്തട്ടിപ്പു നടത്തിയ കേസിലെ പ്രതിയാണു ചോക്‌സി. ചോക്സി 2018 മുതൽ ആന്റിഗ്വയിലാണ് കഴിയുന്നത്. ഡൊമിനിക്കൻ കോടതിയിൽനിന്ന് ചോക്‌സിയെ വിട്ടുകിട്ടണമെന്ന ഹർജിയിൽ അനുകൂല വിധി ലഭിച്ചാൽ ഇന്ത്യയിൽ എത്തിക്കാൻ സിബിഐ, ഇഡി സംഘം പ്രത്യേക വിമാനത്തിൽ പോയിരുന്നു. എന്നാൽ കേസ് ഡോമിനിക്കൻ ഹൈക്കോടതി ഒരുമാസത്തേക്ക് നീട്ടിവച്ചു.