- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബാങ്ക് വായ്പ തട്ടിപ്പ് കേസ് പ്രതി മെഹുൽ ചോക്സി ജയിലിൽ; പിടിയിലായത് ആന്റിഗ്വയിൽ നിന്ന് ക്യൂബയിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ; ഡൊമനിക്കൻ പൊലീസിന്റെ പിടിയിലായത് നാടുകടത്തുന്നത് സംബന്ധിച്ച ഉത്തരവ് കോടതി പരിഗണിക്കുന്നതിനിടെ; അഴിക്കുള്ളിലെ മെഹുൽ ചോക്സിയുടെ ചിത്രം പുറത്ത്
ന്യൂഡൽഹി: ബാങ്ക് വായ്പാ തട്ടിപ്പ് കേസിലെ പ്രതി മെഹുൽ ചോക്സി പൊലീസിന്റെ പിടിയിൽ.ചോക്സിയുടെ ജയിലിൽ നിന്നുള്ള ചിത്രം പുറത്തായതോടെയാണ് അറസ്റ്റ് വിവരം പുറംലോകമറിയുന്നത്.ആന്റിഗ്വയിൽ നിന്ന് ക്യൂബയിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെയാണ് ഡൊമിനിക്കൻ മെഹുൽ ചോക്സി പൊലീസിന്റെ പിടിയിലായത്.ദേശീയ മാധ്യമങ്ങളാണ് അഴിക്കുള്ളിലെ മെഹുൽ ചോക്സിയുടെ ചിത്രം പുറത്തുവിട്ടത്.
അതേസമയം മെഹുൽ ചോക്സിയെ നാടുകടത്തുന്നത് സംബന്ധിച്ച ഉത്തരവ് കോടതി ബുധനാഴ്ച വരെ നീട്ടി. ചോക്സിക്ക് മെഡിക്കൽ, കോവിഡ് പരിശോധനകൾ നടത്താനും കോടതി നിർദ്ദേശം നൽകിയിരുന്നു. പരിശോധനയിൽ ചോക്സി കോവിഡ് നെഗറ്റീവാണെന്ന് റിപ്പോർട്ടുകൾ.നിയമവിരുദ്ധമായാണ് തന്നെ അറസ്റ്റ് ചെയ്ത് തടഞ്ഞു വെച്ചിരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി ചോക്സി സമർപ്പിച്ച ഹേബിയസ് കോർപസ് ഹർജിയും കോടതി ബുധനാഴ്ച പരിഗണിക്കും.
അനധികൃതമായി രാജ്യത്ത് പ്രവേശിച്ചു എന്ന കുറ്റം ചുമത്തിയാണ് ചോക്സിയെ ഡൊമിനിക്ക തടവിലാക്കിയിരിക്കുന്നത്. ഇത് രാജ്യത്തെ ഏറ്റവും വലിയ ബാങ്ക് തട്ടിപ്പ് കേസിലെ പ്രധാന പ്രതിയായ ചോക്സിയെ വിട്ടുകിട്ടുന്നത് ഇന്ത്യയ്ക്ക് തടസം സൃഷ്ടിക്കാനിടയുണ്ട്. കഴിഞ്ഞ വർഷമാണ് ഇന്ത്യ വിട്ട മെഹുൽ ചോക്സി ആന്റിഗ്വയിലെയും ബാർബുഡയിലെയും പൗരത്വം എടുത്തത്. പഞ്ചാബ് നാഷനൽ ബാങ്കിൽനിന്ന് 13,000 കോടിയുടെ തട്ടിപ്പുനടത്തിയതിന് മെഹുൽ ചോക്സിക്കും നീരവ് മോദിക്കുമെതിരെ അന്വേഷണം നടക്കുകയാണ്.
പഞ്ചാബ് നാഷണൽ ബാങ്കിലെ കോടികളുടെ തട്ടിപ്പ് സംബന്ധിച്ച വിവരം പുറത്തു വരുന്നതിന് മുമ്പാണ് ചോക്സി ആന്റിഗ്വയിലേക്ക് കടന്നത്. ചോക്സിയുടെ ആന്റിഗ്വൻ പൗരത്വം റദ്ദാക്കാൻ ഇന്ത്യ സമ്മർദ്ദം ചെലുത്തിയിരുന്നു. ഇതിനെ തുടർന്നാണ് ചോക്സി ക്യൂബയിലേക്ക് കടക്കാൻശ്രമിച്ചതെന്നാണ് നിഗമനം. ചോക്സിയെ ആന്റിഗ്വയിലേക്ക് തിരികെയെത്തിക്കാൻ സമ്മതമല്ലെന്ന് പ്രധാനമന്ത്രി ഗസ്സ്റ്റൻ ബ്രൗൺ വ്യക്തമാക്കിയിരുന്നു. ചോക്സിയെ ഇന്ത്യയിലേക്ക് തിരികെ എത്തിക്കുന്ന കാര്യത്തിൽ ഡൊമിനികയും ഇന്ത്യയുമായി ആന്റിഗ്വ ചർച്ച നടത്തിയിരുന്നു
പഞ്ചാബ് നാഷണൽ ബാങ്കിലെ കോടികളുടെ തട്ടിപ്പ് സംബന്ധിച്ച വിവരം പുറത്തു വരുന്നതിന് മുമ്പാണ് ചോക്സി ആന്റിഗ്വയിലേക്ക് കടന്നത്. അനധികൃതമായി രാജ്യത്ത് പ്രവേശിച്ചു എന്ന കുറ്റം ചുമത്തിയാണ് ചോക്സിയെ ഡൊമിനിക്ക തടവിലാക്കിയിരിക്കുന്നത്. ഇത് രാജ്യത്തെ ഏറ്റവും വലിയ ബാങ്ക് തട്ടിപ്പ് കേസിലെ പ്രധാന പ്രതിയായ ചോക്സിയെ വിട്ടുകിട്ടുന്നത് ഇന്ത്യയ്ക്ക് തടസം സൃഷ്ടിക്കാനിടയുണ്ട്. ചോക്സി തട്ടിപ്പുകാരനാണെന്ന് കണ്ടെത്തിയതായും ഇന്ത്യക്ക് ഏത് സ്വതന്ത്ര അന്വേഷണവും നടത്താമെന്നും ആന്റിഗ്വ പ്രധാനമന്ത്രി ഗസ്സ്റ്റൻ ബ്രൗണി അറിയിച്ചിട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ