ന്യൂഡൽഹി: ഇന്ത്യയിൽ നിന്നും ലോണെടുത്ത ശതകോടികളുമായി മുങ്ങിയ വ്യവസായി മെഹുൽ ചോക്‌സിയെ ഇന്ത്യയിൽ തിരികെ എത്തിക്കാൻ ശ്രമങ്ങൾ ഇന്ത്യ ഊർജ്ജിതമാക്കിയിരിക്കയാണ്. ഇപ്പോൾ ആന്റിഗ്വാ പൗരൻകൂടിയായ ചോക്‌സിയെ ഇന്ത്യയിൽ എത്തിച്ചാൽ മാത്രമേ ഇന്ത്യയിലെ സാമ്പത്തിക തട്ടിപ്പു കേസുകളിൽ വിചാരണ നടക്കുകയുള്ളൂ. ഡൊമിനിക്കയിൽ അറസ്റ്റിലായ ചോക്‌സിയെ ഇന്ത്യയിൽ എത്തിക്കാനുള്ള ശ്രമങ്ങളും ഇന്ത്യ തുടരുകയാണ്. അതേസമയം ചോക്‌സിക്കൊപ്പം ഉണ്ടായിരുന്ന വിവാദ സുന്ദരിയെ കുറിച്ചുള്ള കഥകളും പുറത്തുവന്നിരുന്നു. ചോക്‌സിയുടെ കാമുകി ആയിരുന്നു യുവതിയെന്നായിരുന്നു പുറത്തുവന്ന വാർത്തകൾ.

ഈ യുവതിയെ കുറിച്ച് വെളിപ്പെടുത്തുലമായി ചോക്‌സിയുടെ ഭാര്യ പ്രീതി രംഗത്തുവന്നു. ചോക്സിക്കൊപ്പമുണ്ടായിരുന്ന യുവതിയെ നേരത്തെ അറിയാമെന്ന് പ്രീതി പറഞ്ഞു. ബാർബറ ജബാറിക എന്ന പേരിൽ അറിയപ്പെടുന്ന യുവതി 2020 ഓഗസ്റ്റിലാണ് ബർമുഡ എന്ന രാജ്യത്ത് എത്തിയതെന്നും ദ്വീപിലെ തങ്ങളുടെ മറ്റൊരു വസതിയിൽ ഇവർ എത്തിയിരുന്നെന്നും ബിസിനസ് സ്റ്റാൻഡേർഡിന് നൽകിയ അഭിമുഖത്തിൽ പ്രീതി പറഞ്ഞു.

മാധ്യമങ്ങൾ പറയുന്നതുപോലെ കാമുകി ആയിരുന്നില്ല ബാർബറ എന്നാണ് പ്രീതി പറയുന്നത്. മെയ് 23ന് 5.11ന് ഭക്ഷണത്തിന് ശേഷം അദ്ദേഹം തിരിച്ചുവന്നിട്ടില്ല. അദ്ദേഹം നടക്കാൻ പോകുന്ന സ്ഥലം അറിയാനായി പാചകക്കാരനെയും കൺസൾട്ടന്റിനെയും ബന്ധപ്പെട്ടു. ഒടുവിൽ വിവരം ലഭിക്കാതായപ്പോഴാണ് പൊലീസിനെ ബന്ധപ്പെട്ടത്. ഭർത്താവിനെ കുടുക്കിയതാണെന്നും പിടികൂടിയതിന് പിന്നാലെ തന്നെ വധിച്ചേക്കുമെന്ന ഭയം ചോക്സിക്കുണ്ടായിരുന്നെന്നും പ്രീതി വ്യക്തമാക്കി.

5.30ന് അദ്ദേഹത്തെ ഒരു ബോട്ടിൽനിന്ന് കസ്റ്റഡിയിലെടുത്ത ശേഷം പിന്നീട് കണ്ടിട്ടില്ല. പിറ്റേന്ന് രാവിലെ 7.30ന് അദ്ദേഹത്തിന്റെ കാർ കാണ്ടെത്തി. 3.00ന് പൊലീസ് പട്രോളിങ് നടത്തിയ ഭാഗത്തുനിന്നാണ് കാർ കാണ്ടെത്തിയത്. ചോക്സിയോടൊപ്പമുണ്ടായിരുന്നെന്ന് പറയപ്പെടുന്ന യുവതിയെ നേരത്തെ പരിചയമുണ്ടായിരുന്നെന്നും അവർ വ്യക്തമാക്കി. ചോക്‌സിയെ കുടുക്കിയ യുവതി ജാബാറിക്കയല്ലെന്നാണ് പ്രീതി പറയുന്ന്ത. മാധ്യമങ്ങളിൽ കാണിച്ച ചിത്രം ജബാറിക്കയുടേതല്ലെന്നും അവർ പറയുന്നു.

ജബാറിക്കയെക്കുറിച്ച് ഇപ്പോൾ വിവരമൊന്നുമില്ല. അവർ ഡോമിനിക്കയിൽ ഉണ്ടെന്നും ഇല്ലെന്നും കേൾക്കുന്നു. തനിക്ക് ഇക്കാര്യത്തിൽ വ്യക്തതയില്ലെന്നും അവർ കൂട്ടിച്ചേർത്തു. ആരോഗ്യസ്ഥിതി മോശമായത് കാരണം അദ്ദേഹം കഴിഞ്ഞ മൂന്ന് വർഷമായി ദ്വീപ് വിട്ട് പോയിട്ടില്ല. അദ്ദേഹത്തെ അഭിഭാഷകനെ കാണാൻ പോലും സമ്മതിച്ചിട്ടില്ലെന്നം പ്രീതി പഞ്ഞു. അതേസമയം ക്യൂബയിലേക്ക് രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നെന്ന ചോക്‌സി എന്ന വാദത്തിനും കഴമ്പില്ലെന്നും അവർ വ്യക്തമാക്കി.

2017 മുതൽ ചോക്‌സി ഇന്ത്യൻ പൗരനല്ല. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം ഏറ്റവും സുരക്ഷയുള്ള സ്ഥലം ഭൂമിയിൽ ആന്റിഗ്വയായിരുന്നെന്നും പ്രീതി ചോക്സി വ്യക്തമാക്കുന്നു. ചോക്സിയുടെ ദൂരുഹ കാമുകി എന്നാണ് ഈ യുവതിയെ കുറിച്ച് ഇന്ത്യൻ മാധ്യമങ്ങളും റിപ്പോർട്ടു ചെയ്തിരുന്നത്. ലണ്ടൻ സ്‌കൂൾ ഓഫ് ഇക്കണോമിക്സിൽ നിന്നും പഠിച്ചു പുറത്തിറങ്ങിയ യുവതിയാണ് ബാർബറ എന്നാണ് റിപ്പോർട്ടുകൾ. കരീബിയൻ ദ്വീപു രാജ്യങ്ങളിലെ പ്രോപ്പർട്ടി ഇൻവെസ്റ്റ്മെന്റ് കൺസൽട്ടന്റ് എന്നാണ് ഇവരെ കുറിച്ചു പുറത്തുന്ന വിവരങ്ങൾ. കരീബിയൻ മാധ്യമങ്ങളും ബാർബറയെ കുറിച്ചു റിപ്പോർട്ടു ചെയ്യുന്നത് ആഡംബരങ്ങളിൽ ജീവിക്കുന്ന മിടുക്കിയെന്ന നിലയിലാണ്.

ആഡംബര യാനങ്ങൾ ഇഷ്ടപ്പെടുന്ന വ്യക്തിയാണ് ബാർബറ എന്നാണ് മാധ്യമ റിപ്പോർട്ടുകൾ. ഇന്ത്യൻ വ്യവസായിയുടെ കോടികൾ കണ്ട് ഒപ്പം കൂടിയതാണോ എന്ന സംശയങ്ങളും മാധ്യമങ്ങൾ പ്രകടിപ്പിക്കുന്നുണ്ട്. ഇൻസ്റ്റാഗ്രാമിൽ യാച്ചുകളിലും ഹെലികോപ്ടറുകളിലും കറങ്ങി നടക്കുന്ന ബാർബറയുടെ ചിത്രങ്ങളും പുറത്തുവന്നിരുന്നു.

സഹോദരീപുത്രൻ നീരവ് മോദിയുമായി ചേർന്ന് 13500 കോടി രൂപ പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്ന് തട്ടിയ കേസിനെ തുടർന്നാണ് 2018ൽ ചോക്സി ആന്റിഗ്വയിലെത്തുന്നത്. മെയ് 23നാണ് ചോക്സിയെ കാണാതാകുന്നത്. 27ന് പിടിയിലായതായി സ്ഥിരീകരിച്ചു. ചോക്സിയുടെ അഭിഭാഷകൻ ഫയൽ ചെയ്ത ഹേബിയസ് കോർപസ് ഹർജിയിൽ തീരുമാനമാകുന്നതുവരെ അദ്ദേഹത്തെ ഇന്ത്യയിലേക്ക് നാടുകടത്തരുതെന്ന് ഡോമിനിക്കൻ കോടതി ഉത്തരവിട്ടിരിക്കുകയാണ്. മെഹുൽ ചോക്സി ഇന്ത്യൻ പൗരനാണെന്നതിന് അദ്ദേഹത്തിന്റെ പാസ്പോർട്ട് അടക്കമുള്ള തെളിവുകൾ പൊലീസ് കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്.