- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മെഖുനു ചുഴലി കാറ്റിന് ശക്തിയേറി; 160മുതൽ 175വരെ വേഗതയുള്ള കാറ്റ് ഒമാൻ തിരത്തേക്ക് അടുക്കുന്നു; മലായാളികൾ ഉൾപ്പടെയുള്ളവർ ആശങ്കയിൽ; പഴകിയ കെട്ടിടങ്ങളിൽ താമസിക്കുന്നവരോട് മാറി താമസിക്കാൻ നിർദ്ദേശം; 12 മണിക്കിടയിൽ വീശുമെന്ന് റിപ്പോർട്ട് ;സലാല രാജ്യാന്തര വിമാനത്താവളം അടിച്ചിട്ടു; സലാലയിലേക്കുള്ള സർവ്വീസുകൾ റദ്ദാക്കാൻ മുഴുവൻ വിമാന കമ്പനികൾക്കും നിർദ്ദേശം
സലാല; മെഖുനു ചുഴലിക്കാറ്റിനു ശക്തിയേറി ഒമാൻ തീരത്തേക്ക് അടുക്കുന്നുതായി വിവരം തീരദേശത്തു നിന്ന് 140 കിലോമീറ്റർ അകലെയാണു കാറ്റ് നിലവിൽ ഉള്ളതെന്ന് ഒമാൻ സിവിൽ ഏവിയേഷൻ അറിയിച്ചു. കേന്ദ്ര ഭാഗത്തു നിന്ന് 167 കിലോമീറ്റർ മുതൽ 175 കിലോമീറ്റർ വരെയാണു കാറ്റിന്റെ വേഗത. സലാലയിലും പരിസരങ്ങളിലും ശക്തമായ മഴ തുടരുകയാണ്. ചുഴലിക്കാറ്റിന്റെ ഭാഗമായുള്ള മേഘമേലാപ്പുകൾ സലാല തീരത്ത് നിന്ന് 40 കിലോമീറ്റർ അകലെയാണുള്ളത്. രാത്രി 12ന് ഇടയിൽ മെക്കുനു കൊടുങ്കാറ്റ് വീശുമെന്നാണ് പുതിയ റിപ്പോർട്ട്. ഉച്ചയോടെ ശക്തമായ മഴയും ചെറിയ കാറ്റും അനുഭവപ്പെട്ടതിനാൽ പ്രദേശത്ത് വെള്ളം കയറിയിട്ടുണ്ട്. വെള്ളം കയറിയ സ്ഥലങ്ങളിൽ കെട്ടിടങ്ങളിലെ താഴത്തെ നിലയിൽ താമസിക്കുന്നവരെ മാറ്റി പാർപ്പിച്ചിരിക്കുകയാണ് കൊടുങ്കാറ്റ് മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ സലാല രാജ്യാന്തര വിമാനത്താവളം അടിച്ചിട്ടു. വ്യാഴാഴ്ച അർധരാത്രി മുതൽ വിമാനത്താവളം പ്രവർത്തനം അവസാനിപ്പിച്ചിരിക്കുകയാണ്. സലാലയിലേക്കുള്ള സർവ്വീസുകൾ റദ്ദാക്കാൻ മുഴുവൻ വിമാന കമ്പനികൾക്കും നിർദ്ദേശം നൽക
സലാല; മെഖുനു ചുഴലിക്കാറ്റിനു ശക്തിയേറി ഒമാൻ തീരത്തേക്ക് അടുക്കുന്നുതായി വിവരം തീരദേശത്തു നിന്ന് 140 കിലോമീറ്റർ അകലെയാണു കാറ്റ് നിലവിൽ ഉള്ളതെന്ന് ഒമാൻ സിവിൽ ഏവിയേഷൻ അറിയിച്ചു. കേന്ദ്ര ഭാഗത്തു നിന്ന് 167 കിലോമീറ്റർ മുതൽ 175 കിലോമീറ്റർ വരെയാണു കാറ്റിന്റെ വേഗത. സലാലയിലും പരിസരങ്ങളിലും ശക്തമായ മഴ തുടരുകയാണ്.
ചുഴലിക്കാറ്റിന്റെ ഭാഗമായുള്ള മേഘമേലാപ്പുകൾ സലാല തീരത്ത് നിന്ന് 40 കിലോമീറ്റർ അകലെയാണുള്ളത്. രാത്രി 12ന് ഇടയിൽ മെക്കുനു കൊടുങ്കാറ്റ് വീശുമെന്നാണ് പുതിയ റിപ്പോർട്ട്. ഉച്ചയോടെ ശക്തമായ മഴയും ചെറിയ കാറ്റും അനുഭവപ്പെട്ടതിനാൽ പ്രദേശത്ത് വെള്ളം കയറിയിട്ടുണ്ട്. വെള്ളം കയറിയ സ്ഥലങ്ങളിൽ കെട്ടിടങ്ങളിലെ താഴത്തെ നിലയിൽ താമസിക്കുന്നവരെ മാറ്റി പാർപ്പിച്ചിരിക്കുകയാണ്
കൊടുങ്കാറ്റ് മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ സലാല രാജ്യാന്തര വിമാനത്താവളം അടിച്ചിട്ടു. വ്യാഴാഴ്ച അർധരാത്രി മുതൽ വിമാനത്താവളം പ്രവർത്തനം അവസാനിപ്പിച്ചിരിക്കുകയാണ്. സലാലയിലേക്കുള്ള സർവ്വീസുകൾ റദ്ദാക്കാൻ മുഴുവൻ വിമാന കമ്പനികൾക്കും നിർദ്ദേശം നൽകിക്കഴിഞ്ഞതായി പബ്ലിക് അഥോറിറ്റി ഫോർ സിവിൽ ഏവിയേഷൻ അറിയിച്ചു. സലാലയിൽ നിന്നുള്ള സർവ്വീസുകളും നിലച്ചു.
വ്യാഴാഴ്ച വൈകിട്ട് തുടങ്ങിയ മഴ ഇന്നു ശക്തി പ്രാപിക്കുകയായിരുന്നു. മലയാളികൾ ഉൾപ്പടെയുള്ള വിദേശികളും സ്വദേശികളും ആശങ്കയിലാണുള്ളത്. രാവിലെ മുതൽ ആരും വീടിനു പുറത്തിറങ്ങുന്നില്ല. വ്യാഴാഴ്ച രാത്രിയിൽ കൂടുതൽ സ്ഥലങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചിട്ടുണ്ട്.പഴയ കെട്ടിടങ്ങളിൽ താമസിക്കുന്നവരോട് മാറി താമസിക്കാൻ ആവശ്യപ്പെട്ടു. വിദേശികളാണ് ഇത്തരം കെട്ടിടങ്ങളിലെ താമസക്കാരിൽ ഏറെയും.
80,000ത്തോളം ഇന്ത്യക്കാരാണ് ദോഫാർ ഗവർണറേറ്റിൽ മാത്രം താമസിക്കുന്നത്. ഇവരിൽ ഭൂരിഭാഗവും മലയാളികളാണ്. മലയാളികൾ ഉൾപ്പടെയുള്ള വിദേശികളും സ്വദേശികളും ആശങ്കയിലാണുള്ളത്. മുന്നറിയിപ്പുമായി റോയൽ ഒമാൻ പൊലീസ്, പബ്ലിക് അഥോറിറ്റി ഫോർ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ്, സൈനിക വിഭാഗങ്ങൾ തുടങ്ങിയവർ രംഗത്തുണ്ട്. രാവിലെ മുതൽ ആരും വീടിന് പുറത്തിറങ്ങുന്നില്ല. വ്യാഴാഴ്ച രാത്രിയിൽ കൂടുതൽ സ്ഥലങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചിട്ടുണ്ട്.
സർവ്വ സന്നാഹങ്ങളുമായാണ് സിവിൽ ഡിഫൻസ് വിഭാഗം മേഖലയിലുള്ളത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കൂടുതൽ സിവിൽ ഡിഫൻസ് ജീവനക്കാരെ ഇതിനോടകം രണ്ട് ഗവർണറേറ്റുകളിലുമായി എത്തിച്ചിട്ടുണ്ട്. സലാലയിലാണ് കൂടുതൽ പേരെ നിയോഗിച്ചിരിക്കുന്നത്. ഇവർക്കുള്ള പരിശീലനങ്ങളും വിദഗ്ധരുടെ നേതൃത്വത്തിൽ നൽകിക്കഴിഞ്ഞു.
ആരോഗ്യ മന്ത്രാലയത്തിന്റെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ ബോഷർ ബ്ലഡ് ബാങ്ക് കൂടുതൽ രക്തം ശേഖരിച്ച് വരികയാണ്. അത്യാഹിതങ്ങൾ സംഭവിക്കുന്ന പക്ഷം സലാലിൽ ആവശ്യമാകുന്ന രക്തമാണ് ശേഖരിക്കുന്നത്. ബോഷർ ബ്ലഡ് ബാങ്കിലെത്തി രക്തം ദാനം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യ മന്ത്രാലയം പ്രസ്താവന ഇറക്കിയിരുന്നു. സലാല സുൽത്താൻ ഖാബൂസ് ആശുപത്രിയിലെ രോഗികളെ സുൽത്താൻ ആംഡ് ഫോഴ്സ് ആശുപത്രിയിലേക്കും സൈനിക ആശുപത്രിയിലേക്കും മാറ്റിയിരിക്കുകയാണ്.