- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒമാനിൽ ഒറ്റ ദിവസം കൊണ്ട് പെയ്തിറങ്ങിയത് മൂന്ന് വർഷം കൊണ്ട് പെയ്യുന്ന മഴ; മെക്കുനു കൊടുങ്കാറ്റിൽ മരണം പതിനൊന്നായി; എട്ടോളം പേരെ ഇനിയും കാണാനില്ല: ശക്തമായ കാറ്റിലും മഴയിലും കാണാതായ തലശ്ശേരി സ്വദേശി മധുവിനായുള്ള തിരച്ചിൽ തുടരുന്നു
മസ്‌കറ്റ്: തെക്കൻ ഒമാനിൽ ഇതുവരെ ആഞ്ഞു വീശിയതിൽ വെച്ച് ഏറ്റവും വലിയ ചുഴലിക്കാറ്റാണ് ഇക്കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായത്. മെക്കനു ചുഴലിക്കാറ്റ് ആശു വീശിയപ്പോൾ ഒമാനിൽ ഒറ്റ ദിവസം കൊണ്ട് ലഭിച്ചത് മൂന്ന് വർഷം കൊണ്ട് ലഭിക്കുന്ന മഴ. അതേസമയം മകുനു ചുഴലിക്കാറ്റിലും മഴയിലും പതിനൊന്ന് പേർ മരിച്ചതായി ഔദ്യോഗിക സ്ഥിരീകരണം. വെള്ളപ്പാച്ചിലിൽ ഒരു മലയാളി ഉൾപ്പെടെ രണ്ട് ഇന്ത്യക്കാരെ കാണാതാവുകയും ചെയ്തു. ഇന്ത്യക്കാരടക്കം എട്ട് പേരെയാണ് അതിശക്തമായ കാറ്റിലും മഴയിലും കാണാതായത്. ഇതിൽ ബിഹാർ സ്വദേശി ഷംസീറി(30)ന്റെ മൃതദേഹം കണ്ടെത്തിയതായി അധികൃതർ അറിയിച്ചു. തലശ്ശേരി പാലയാട് സ്വദേശി മധു ചേലത്തിനായുള്ള തിരച്ചിൽ തുടരുകയാണ്. സലാലയിലെ റൈസൂത്തിലെ വെള്ളപ്പാച്ചിലിൽപെട്ടാണ് ഇവരെ കാണാതായത്. ഹാഫ കടൽത്തീരത്തുനിന്നാണ് ഷംസീറിന്റെ മൃതദേഹം കണ്ടെത്തിയത്. സൈനിക ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലേക്ക് അയയ്ക്കാനുള്ള നടപടികൾ ആരംഭിച്ചതായി എംബസി വൃത്തങ്ങൾ അറിയിച്ചു. കനത്ത വെള്ളപ്പൊക്കത്തിൽ ഒമാനിലെ റോഡുകൾ പലതും പൊട്ടിപ്പൊളിഞ്ഞ് ഒ
മസ്‌കറ്റ്: തെക്കൻ ഒമാനിൽ ഇതുവരെ ആഞ്ഞു വീശിയതിൽ വെച്ച് ഏറ്റവും വലിയ ചുഴലിക്കാറ്റാണ് ഇക്കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായത്. മെക്കനു ചുഴലിക്കാറ്റ് ആശു വീശിയപ്പോൾ ഒമാനിൽ ഒറ്റ ദിവസം കൊണ്ട് ലഭിച്ചത് മൂന്ന് വർഷം കൊണ്ട് ലഭിക്കുന്ന മഴ. അതേസമയം മകുനു ചുഴലിക്കാറ്റിലും മഴയിലും പതിനൊന്ന് പേർ മരിച്ചതായി ഔദ്യോഗിക സ്ഥിരീകരണം. വെള്ളപ്പാച്ചിലിൽ ഒരു മലയാളി ഉൾപ്പെടെ രണ്ട് ഇന്ത്യക്കാരെ കാണാതാവുകയും ചെയ്തു. ഇന്ത്യക്കാരടക്കം എട്ട് പേരെയാണ് അതിശക്തമായ കാറ്റിലും മഴയിലും കാണാതായത്.
ഇതിൽ ബിഹാർ സ്വദേശി ഷംസീറി(30)ന്റെ മൃതദേഹം കണ്ടെത്തിയതായി അധികൃതർ അറിയിച്ചു. തലശ്ശേരി പാലയാട് സ്വദേശി മധു ചേലത്തിനായുള്ള തിരച്ചിൽ തുടരുകയാണ്. സലാലയിലെ റൈസൂത്തിലെ വെള്ളപ്പാച്ചിലിൽപെട്ടാണ് ഇവരെ കാണാതായത്. ഹാഫ കടൽത്തീരത്തുനിന്നാണ് ഷംസീറിന്റെ മൃതദേഹം കണ്ടെത്തിയത്. സൈനിക ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലേക്ക് അയയ്ക്കാനുള്ള നടപടികൾ ആരംഭിച്ചതായി എംബസി വൃത്തങ്ങൾ അറിയിച്ചു.
കനത്ത വെള്ളപ്പൊക്കത്തിൽ ഒമാനിലെ റോഡുകൾ പലതും പൊട്ടിപ്പൊളിഞ്ഞ് ഒലിച്ചു പോയി. റോഡുകൾ ഒഴുകി പോയതോടെ ഒമാനിലെ മൂന്നാമത്തെ വലിയ സിറ്റിയായ സലാലയിൽ ഡ്രൈവർമാർ വഴിയിൽ കുടുങ്ങി. റോഡുകളിൽ കാറുകളും ട്രക്കുകളുമെല്ലാം ഉപേക്ഷിക്കപ്പെട്ട നിലയിൽ കിടക്കുകയാണ്. വിനോദ സഞ്ചാരികളെ കൊണ്ട് നിറഞ്ഞിരുന്ന ഒമാനിലെ ബീച്ചുകൾ അവശിഷ്ടങ്ങളും ചെളിയും നിറഞ്ഞ് കാലിയായി കിടക്കുകയാണ്. തെരുവുകൾ പലതും മരങ്ങളുടെ കൊമ്പുകളും ഇലകളും കൊണ്ട് നിറഞ്ഞ് കിടക്കുന്നു.
സലാലാ എയർപോർട്ട് അടച്ചിട്ടതിന് പിന്നാലെ സലാലാ പോർട്ടും അടച്ചിട്ടിരിക്കുകയാണ്. അതിശക്തമായ മഴയിൽ നിന്നും കാറ്റിൽ നിന്നും തുറമുഖത്തെ സുരക്ഷിതമാക്കാനുള്ള ശ്രമം നടക്കുകയാണ്. ഇതിന് 72 മണിക്കൂർ എടുക്കുമെന്ന് സലാലാ പോർട്ട് സർവ്വീസ് അധികൃതർ വ്യക്തമാക്കുന്നു.