സൊകോത്ര: യെമനിൽ വീശിയടിച്ച മെകുനു ചുഴലിക്കൊടുങ്കാറ്റിൽ രണ്ട് ഇന്ത്യക്കാർ ഉൾപ്പെടെ ഏഴുപേർ മരിച്ചതായി സ്ഥിരീകരണം. എട്ട് ഇന്ത്യൻ നാവികരെ കാണാതായതായും റിപ്പോർട്ടുകളിൽ പറയുന്നു. മെകുനു ചുഴലിക്കാറ്റ് ആഞ്ഞടിച്ച സൊകോത്ര ദ്വീപിലാണ് ഏറ്റവുമധികം നാശനഷ്ടം ഉണ്ടായതെന്ന് യെമൻ ഫിഷറീസ് മന്ത്രി ഫഹദ് കഫിൻ വ്യക്തമാക്കി.

നാല് ഇന്ത്യൻ നാവികരെ കാണാതായെന്നും അവരെ രക്ഷാപ്രവർത്തകർക്ക് കണ്ടെത്താനായെന്നും സൂചനകളുണ്ട്. സൊകോത്ര തുറമുഖത്ത് നിന്നാണ് എട്ട് ഇന്ത്യൻ നാവികരെ കാണാതായത്. ഏറ്റവും ശക്തിയേറിയ ചുഴലിക്കാറ്റെന്ന കാറ്റഗറിയിൽ ഉൾപ്പെട്ടതാണ് മെകുനു. ഒമാനിലെ സലാല കടന്നാണ് കൂടുതൽ ശക്തമായി യെൻ തീരത്തേക്ക് കാറ്റ് എത്തിയത്. ഒമാനിൽ 80,000 ഇന്ത്യക്കാർക്ക് ഉൾപ്പെടെ മാറിത്താമസിക്കേണ്ടിവരികയും വസ്തുനാശം സംഭവിക്കുകയും ചെയ്തിരുന്നു.