- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലണ്ടനിലെ ഏഷ്യൻ മേളയിൽ സൂപ്പർ തല്ലുമായി വനിതകൾ; പിടിച്ച് മാറ്റാൻ ശ്രമിച്ച് കുഞ്ഞുങ്ങൾ; കണ്ട് രസിച്ച് പുരുഷന്മാർ; വീഡിയോ ദൃശ്യങ്ങൾ ഏറ്റെടുത്ത് ദേശീയ മാധ്യമങ്ങൾ
ലണ്ടൻ: ഏഷ്യൻ ഫൺ ഫെയർ എന്ന പേരിൽ മാഞ്ചസ്റ്ററിൽ നടക്കുന്ന ഏഷ്യൻ മേള കാണാനെത്തിയവർ അവിടെ നടന്ന വനിതകളുടെ സൂപ്പർ തല്ല് കണ്ട് അമ്പരന്ന് നിന്ന് പോയെന്ന് റിപ്പോർട്ട്. കൈ മെയ് മറന്ന് തല്ലിലേർപ്പെട്ട അമ്മമാരെ പിടിച്ച് മാറ്റാൻ കുഞ്ഞുങ്ങൾ ശ്രമിക്കുന്നുണ്ട്. എന്നാൽ തല്ല് കണ്ട് രസിക്കുകയാണ് അവിടെയുള്ള പുരുഷന്മാർ ചെയ്തത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ ഇപ്പോൾ ദേശീയ മാധ്യമങ്ങൾ വരെ ഏറ്റെടുക്കുകയും അത് വൈറലായിത്തീരുകയും ചെയ്തിരിക്കുകയാണ്. തല്ലിലേർപ്പെട്ട സ്ത്രീകൾ പരസ്പരം മുടി പിടിച്ച് വലിക്കുന്നതും തള്ളുന്നതും വീഡിയോയിൽ കാണാം. തുടർന്ന് ഇവർ തറയിൽ ഉരുണ്ട് തല്ലു കൂടുന്നുമുണ്ട്. പശ്ചാത്തലത്തിൽ കുട്ടികളുടെ നിലവിളിയും കേൾക്കാം. പകൽ വെളിച്ചത്തിൽ മാഞ്ചസ്റ്റർ മെഗാ മേളയുടെ ഒന്നാം ദിനത്തിൽ തന്നെയായിരുന്നു ഇത്തരത്തിൽ വനിതകളുടെ കൈയാങ്കളി അരങ്ങേറിയത്. നോർത്തേൺ ഇംഗ്ലണ്ടിലെ സൗത്ത് ഏഷ്യക്കാരുടെ ഏറ്റവും വലിയ ആഘോഷമാണ് ഈ മേള. ഇതോടനുബന്ധിച്ച് സൗത്ത് ഏഷ്യയുടെ പരമ്പരാഗത മ്യൂസിക്ക്, ഡാൻസ്,എന്നിവ ഇവിടെ അരങ്ങേറുന്നതിനൊപ്പം ഇവിടങ്ങളിലെ
ലണ്ടൻ: ഏഷ്യൻ ഫൺ ഫെയർ എന്ന പേരിൽ മാഞ്ചസ്റ്ററിൽ നടക്കുന്ന ഏഷ്യൻ മേള കാണാനെത്തിയവർ അവിടെ നടന്ന വനിതകളുടെ സൂപ്പർ തല്ല് കണ്ട് അമ്പരന്ന് നിന്ന് പോയെന്ന് റിപ്പോർട്ട്. കൈ മെയ് മറന്ന് തല്ലിലേർപ്പെട്ട അമ്മമാരെ പിടിച്ച് മാറ്റാൻ കുഞ്ഞുങ്ങൾ ശ്രമിക്കുന്നുണ്ട്. എന്നാൽ തല്ല് കണ്ട് രസിക്കുകയാണ് അവിടെയുള്ള പുരുഷന്മാർ ചെയ്തത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ ഇപ്പോൾ ദേശീയ മാധ്യമങ്ങൾ വരെ ഏറ്റെടുക്കുകയും അത് വൈറലായിത്തീരുകയും ചെയ്തിരിക്കുകയാണ്. തല്ലിലേർപ്പെട്ട സ്ത്രീകൾ പരസ്പരം മുടി പിടിച്ച് വലിക്കുന്നതും തള്ളുന്നതും വീഡിയോയിൽ കാണാം.
തുടർന്ന് ഇവർ തറയിൽ ഉരുണ്ട് തല്ലു കൂടുന്നുമുണ്ട്. പശ്ചാത്തലത്തിൽ കുട്ടികളുടെ നിലവിളിയും കേൾക്കാം. പകൽ വെളിച്ചത്തിൽ മാഞ്ചസ്റ്റർ മെഗാ മേളയുടെ ഒന്നാം ദിനത്തിൽ തന്നെയായിരുന്നു ഇത്തരത്തിൽ വനിതകളുടെ കൈയാങ്കളി അരങ്ങേറിയത്. നോർത്തേൺ ഇംഗ്ലണ്ടിലെ സൗത്ത് ഏഷ്യക്കാരുടെ ഏറ്റവും വലിയ ആഘോഷമാണ് ഈ മേള. ഇതോടനുബന്ധിച്ച് സൗത്ത് ഏഷ്യയുടെ പരമ്പരാഗത മ്യൂസിക്ക്, ഡാൻസ്,എന്നിവ ഇവിടെ അരങ്ങേറുന്നതിനൊപ്പം ഇവിടങ്ങളിലെ പരമ്പരാഗത ഭക്ഷ്യവിഭവങ്ങളും വിതരണം ചെയ്യപ്പെടും.
എന്നാൽ ഇവിടെ വച്ച് സ്ത്രീകൾ തല്ല് കൂടാൻ ആരംഭിച്ചതോടെ ആഘോഷങ്ങൾ സംഘർഷഭരിതമായിത്തീരുകയായിരുന്നു. ശനിയാഴ്ച നടന്ന കൈയാങ്കളിയുടെ ഒരു മിനുറ്റ് ദൈർഘ്യമുള്ള വീഡിയോ ഇതിന് സാക്ഷികളായ ഒരാളാണ് ഫേസ്‌ബുക്കിൽ അപ്ലോഡ് ചെയ്തിരിക്കുന്നത്. ചുരുങ്ങിയ സമയത്തിനുള്ളിൽ ഇത് 25,000 തവണയിൽ കൂടുതലാണ് കണ്ടിരിക്കുന്നത്. ഫെസ്റ്റിവൽ മ്യൂസിക്ക് പശ്ചാത്തലത്തിൽ മുഴങ്ങിക്കൊണ്ടിരിക്കെ രണ്ട് സ്ത്രീകൾ തമ്മിലുള്ള പൊരിഞ്ഞ തല്ലാണ് ഇതിൽ കാണാൻ സാധിക്കുന്നത്. ഇവരുടെ സംഘട്ടനത്തിന് സാക്ഷ്യം വഹിച്ച് കുടുംബങ്ങളുടെ കൂട്ടത്തെയും കാണാം.
ഇതിൽ ഒരു സ്ത്രീ മറ്റേ സ്ത്രീയെ ആക്രമിക്കാൻ ഒരുങ്ങുമ്പോൾ അവരുടെ മകനെന്ന് കരുതുന്ന ചെറിയ ആൺകുട്ടി തടയാൻ ശ്രമിക്കുന്നുവെങ്കിലും അത് വിജയിക്കുന്നില്ല. കുട്ടിയെ തട്ടി മാറ്റി ആ സ്ത്രീ തന്റെ എതിരാളിയെ ആക്രമിക്കുന്നുണ്ട്. 34 വയസുള്ള സ്ത്രീ ആക്രമിക്കപ്പെട്ടുവെന്നുള്ള റിപ്പോർട്ടിനെ തുടർന്നാണ് വൈകുന്നേരം അഞ്ച് മണിയോടെ പൊലീസിനെ ഇവിടേക്ക് വിളിച്ച് വരുത്തിയതെന്നാണ് ഗ്രേറ്റർ മാഞ്ചസ്റ്റർ പൊലീസ് വക്താവ് പ്രതികരിച്ചിരിക്കുന്നത്. എന്നാൽ പൊലീസ് എത്തുന്നതിന് മുമ്പ് തല്ലുകൂടുന്നവർ പിരിഞ്ഞ് പോയിരുന്നുവെന്നും ആർക്കും പരുക്കേറ്റതായി റിപ്പോർട്ടില്ലെന്നും അദ്ദേഹം പറയുന്നു. ഇത് സംബന്ധിച്ച വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വിവരം പൊലീസിന് അറിയാമെന്നും അന്വേഷണം നടക്കുന്നുവെന്നും അദ്ദേഹം പറയുന്നു. ഈ സംഭവത്തെക്കുറിച്ച് ആർക്കെങ്കിലും കൂടുതൽ വിവരങ്ങൾ അറിയാമെങ്കിൽ അത് 101ൽ വിളിച്ച് 1538, 2272017 എന്ന റഫറൻസ് നമ്പർ എടുത്ത് പറഞ്ഞ് വെളിപ്പെടുത്തണമെന്നും പൊലീസ് നിർദേശിക്കുന്നു. ഇല്ലെങ്കിൽ പേര് വെളിപ്പെടുത്താതെ ക്രൈംസ്റ്റോപ്പേർസിന്റെ നമ്പറായ 0800 555 111ലും വിളിച്ചറിയിക്കാം.