- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ട്രംപും ഭാര്യയും അടികൂടിയ ശേഷമാണോ ഇസ്രയേലിൽ വിമാനം ഇറങ്ങിയത്? അമേരിക്കൻ പ്രസിഡന്റിന്റെ കൈ പരസ്യമായി തട്ടിമാറ്റി മെലാനിയ; ഇസ്രയേൽ സന്ദർശന വീഡിയോ വൈറലാകുമ്പോൾ
സൗദി അറേബ്യയിൽനിന്ന് ഇസ്രയേലിക്ക് പോകുംവഴി വിമാനത്തിനുള്ളിൽവെച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഭാര്യ മെലാനിയയും തമ്മിൽ വഴക്കടിച്ചുവോ? ഇസ്രയേലിലെ ടെൽ അവീവിലുള്ള ബെൻ ഗുറിയോൺ വിമാനത്താവളത്തിലെത്തിയപ്പോൾ മെലാനിയയുടെ പ്രതികരണം ആ സംശയം ബലപ്പെടുത്തുന്നതായിരുന്നു. അമേരിക്കൻ പ്രസിഡന്റിന്റെ കൈ തട്ടിമാറ്റാനുള്ള മെലാനിയയുടെ ശ്രമം ഏതായാലും സമൂഹമാധ്യമങ്ങളിൽ വൈറലാണിപ്പോൾ. റെഡ് കാർപറ്റിലൂടെ പുറത്തേയ്ക്ക് വരുമ്പോഴായിരുന്നു സംഭവം. മെലാനിയയുടെ കൈപിടിക്കാൻ ട്രംപ് ശ്രമിച്ചു. എന്നാൽ, അതേ നിമിഷം തന്നെ കൈ തട്ടിമാറ്റി മെലാനിയ അപ്രീയം രേഖപ്പെടുത്തുകയും ചെയ്തു. ശേഷിച്ച സമയത്തെല്ലാം ട്രംപിനെക്കാൾ അൽപം പിന്നിലായി നടന്ന് അപ്രീയം കൂടുതൽ വെളിപ്പെടുത്താനും മെലാനിയ തയ്യാറായി എന്നാണ് റിപ്പോർട്ടുകൾ. എന്നാൽ, വിമാനത്താവളത്തിൽനിന്ന് പുറത്തേക്കുള്ള വഴി തീരെ ഇടുങ്ങിയതിനാലാണ് അവർ മുന്നിലും പിന്നിലുമായി നടന്നതെന്ന് വാദിക്കുന്നവരുമുണ്ട്. ഈ സംഭവത്തിന് തൊട്ടുപിന്നാലെ മെലാനിയ ഭർത്താവിന്റെ കൈയിൽപിടിച്ച് അവരെ കാത്തുകിടന്ന ഹെലി
സൗദി അറേബ്യയിൽനിന്ന് ഇസ്രയേലിക്ക് പോകുംവഴി വിമാനത്തിനുള്ളിൽവെച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഭാര്യ മെലാനിയയും തമ്മിൽ വഴക്കടിച്ചുവോ? ഇസ്രയേലിലെ ടെൽ അവീവിലുള്ള ബെൻ ഗുറിയോൺ വിമാനത്താവളത്തിലെത്തിയപ്പോൾ മെലാനിയയുടെ പ്രതികരണം ആ സംശയം ബലപ്പെടുത്തുന്നതായിരുന്നു. അമേരിക്കൻ പ്രസിഡന്റിന്റെ കൈ തട്ടിമാറ്റാനുള്ള മെലാനിയയുടെ ശ്രമം ഏതായാലും സമൂഹമാധ്യമങ്ങളിൽ വൈറലാണിപ്പോൾ.
റെഡ് കാർപറ്റിലൂടെ പുറത്തേയ്ക്ക് വരുമ്പോഴായിരുന്നു സംഭവം. മെലാനിയയുടെ കൈപിടിക്കാൻ ട്രംപ് ശ്രമിച്ചു. എന്നാൽ, അതേ നിമിഷം തന്നെ കൈ തട്ടിമാറ്റി മെലാനിയ അപ്രീയം രേഖപ്പെടുത്തുകയും ചെയ്തു. ശേഷിച്ച സമയത്തെല്ലാം ട്രംപിനെക്കാൾ അൽപം പിന്നിലായി നടന്ന് അപ്രീയം കൂടുതൽ വെളിപ്പെടുത്താനും മെലാനിയ തയ്യാറായി എന്നാണ് റിപ്പോർട്ടുകൾ. എന്നാൽ, വിമാനത്താവളത്തിൽനിന്ന് പുറത്തേക്കുള്ള വഴി തീരെ ഇടുങ്ങിയതിനാലാണ് അവർ മുന്നിലും പിന്നിലുമായി നടന്നതെന്ന് വാദിക്കുന്നവരുമുണ്ട്.
ഈ സംഭവത്തിന് തൊട്ടുപിന്നാലെ മെലാനിയ ഭർത്താവിന്റെ കൈയിൽപിടിച്ച് അവരെ കാത്തുകിടന്ന ഹെലിക്കോപ്ടറിന് അടുത്തെത്തുകയും ചെയ്തു. പിന്നീട് ജറുസലേമിൽ മകൾ ഇവാൻകയ്ക്കും ഇവാൻകയുടെ ഭർത്താവ് ജാരേദ് കുഷ്‌നർക്കുമൊപ്പം സന്ദർശനം നടത്തിയപ്പോഴും മെലാനിയ ഭർത്താവിന്റെ കൈ പിടിച്ചുതന്നെയാണ് പോയത്.
വിമാനത്താവളത്തിലെ പ്രതികരണം അത്ര കാര്യമായെടുക്കേണ്ടെന്നാണ് സോഷ്യൽ മീഡിയയിൽ ഭൂരിഭാഗവും പറയുന്നത്. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും സാറയും സ്വീകരിക്കാനെത്തിയപ്പോഴും ട്രംപും മെലാനിയയും കൈകൾ കോർത്താണ് നിന്നിരുന്നത്. ഇരുവരും തമ്മിലുള്ള എന്തോ സൗന്ദര്യപ്പിണക്കമാണ് വിമാനത്താവളത്തിൽ കൈതട്ടിമാറ്റിയ സംഭവത്തിന് പിന്നിലെന്നും ചിലർ വ്യാഖ്യാനിക്കുന്നു. കുടുംബത്തിലെ സമാധാനം പുനഃസ്ഥാപിക്കാതായെയാണ് ട്രംപ് പശ്ചിമേഷ്യയിലെ സമാധാനം പുനഃസ്ഥാപിക്കാൻ എത്തിയതെന്നും ചിലർ പരിഹസിക്കുന്നു.