- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ട്രംപ് എത്ര ശ്രമിച്ചിട്ടും മെലാനിയ വഴങ്ങുന്നില്ല; റോമിൽ വിമാനം ഇറങ്ങാൻ നേരം കൈപിടിക്കാൻ ശ്രമിച്ചപ്പോഴും മൈൻഡ് ചെയ്യാതെ അമേരിക്കൻ പ്രഥമവനിത
സൗദി അറേബ്യയിൽനിന്ന് ഇസ്രയേലിലെത്തിയ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഭാര്യ മെലാനിയയും തമ്മിലുള്ള സൗന്ദര്യപ്പിണക്കത്തെക്കുറിച്ച് ലോകം ചർച്ച ചെയ്ത് തീർന്നില്ല. ഒരുദിവസത്തിനുശേഷം വീണ്ടും മെലാനിയ ഭർത്താവിനെ വീണ്ടും ഇളിഭ്യനാക്കി. റോമിലെത്തിയ ട്രംപ് വിമാനത്താവളത്തിൽവെച്ച് ഭാര്യയുടെ കൈപിടിക്കാൻ ശ്രമിച്ചപ്പോഴാണ് മെലാനിയ വീണ്ടും അമേരിക്കൻ പ്രസിഡന്റിനെ അവഗണിച്ചത്. റോമിലെത്തിയ എയർഫോഴ്‌സ് വൺ വിമാനത്തിൽനിന്നിറങ്ങവെ, പടികളിൽവച്ചാണ് ട്രംപ് ഭാര്യക്കുനേരെ കൈ നീട്ടിയത്. എന്നാൽ, ഒന്നു നോക്കുകപോലും ചെയ്യാതെ മെലാനിയ അത് അവഗണിച്ചു. ട്രംപ് കൈയിൽത്തൊടുന്നതിനുമുന്നെ മെലാനിയ കണ്ണടശരിയാക്കാനെന്ന വണ്ണം കൈ പിൻവലിച്ചു. മെലാനിയയുടെ പിന്നിൽത്തട്ടി ട്രംപ് തന്റെ ജാള്യത മറയ്ക്കാനും ശ്രമിച്ചു. വിമാനത്തിൽനിന്ന് ആദ്യം പുറത്തേക്ക് വന്നത് മെലാനിയയാണ്. തൊട്ടുപിന്നിൽ ട്രംപും. കാത്തുനിന്നവരെനോക്കി അഭിവാദ്യം ചെയ്തശേഷം പടിക്കെട്ടിറങ്ങാൻ തുടങ്ങവെയാണ് ട്രംപ് കൈ നീട്ടിയത്. അതേ മാത്രയിൽത്തന്നെ കൈ പിൻവലിച്ച മെലാനിയയുടെ നടപടി മനപ്പ
സൗദി അറേബ്യയിൽനിന്ന് ഇസ്രയേലിലെത്തിയ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഭാര്യ മെലാനിയയും തമ്മിലുള്ള സൗന്ദര്യപ്പിണക്കത്തെക്കുറിച്ച് ലോകം ചർച്ച ചെയ്ത് തീർന്നില്ല. ഒരുദിവസത്തിനുശേഷം വീണ്ടും മെലാനിയ ഭർത്താവിനെ വീണ്ടും ഇളിഭ്യനാക്കി. റോമിലെത്തിയ ട്രംപ് വിമാനത്താവളത്തിൽവെച്ച് ഭാര്യയുടെ കൈപിടിക്കാൻ ശ്രമിച്ചപ്പോഴാണ് മെലാനിയ വീണ്ടും അമേരിക്കൻ പ്രസിഡന്റിനെ അവഗണിച്ചത്.
റോമിലെത്തിയ എയർഫോഴ്‌സ് വൺ വിമാനത്തിൽനിന്നിറങ്ങവെ, പടികളിൽവച്ചാണ് ട്രംപ് ഭാര്യക്കുനേരെ കൈ നീട്ടിയത്. എന്നാൽ, ഒന്നു നോക്കുകപോലും ചെയ്യാതെ മെലാനിയ അത് അവഗണിച്ചു. ട്രംപ് കൈയിൽത്തൊടുന്നതിനുമുന്നെ മെലാനിയ കണ്ണടശരിയാക്കാനെന്ന വണ്ണം കൈ പിൻവലിച്ചു. മെലാനിയയുടെ പിന്നിൽത്തട്ടി ട്രംപ് തന്റെ ജാള്യത മറയ്ക്കാനും ശ്രമിച്ചു.
വിമാനത്തിൽനിന്ന് ആദ്യം പുറത്തേക്ക് വന്നത് മെലാനിയയാണ്. തൊട്ടുപിന്നിൽ ട്രംപും. കാത്തുനിന്നവരെനോക്കി അഭിവാദ്യം ചെയ്തശേഷം പടിക്കെട്ടിറങ്ങാൻ തുടങ്ങവെയാണ് ട്രംപ് കൈ നീട്ടിയത്. അതേ മാത്രയിൽത്തന്നെ കൈ പിൻവലിച്ച മെലാനിയയുടെ നടപടി മനപ്പൂർവമാണെന്ന് പ്രകടമാണ്.. കണ്ണട ശരിയാക്കിയശേഷം മുടിയിഴകളിലേക്ക് കൈ കൊണ്ടുപോയ മെലാനിയ, ട്രംപിന് ഒരവസരവും നൽകിയില്ല.
തുടർച്ചയായ രണ്ടാം ദിവസമാണ് ട്രംപിന് ഭാര്യയിൽനിന്ന് ഈ സമീപനം നേരിടേണ്ടിവന്നത്. ഇസ്രയേലിലെ ടെൽഅവീവിൽ വിമാനമിറങ്ങി റെഡ്കാർപ്പറ്റിലൂടെ നടക്കവെ, ഭാര്യയുടെ കൈ പിടിക്കാൻ ട്രംപ് ശ്രമിച്ചുവെങ്കിലും അത് മെലാനിയ തട്ടിമാറ്റുകയായിരുന്നു. എന്നാൽ പിന്നീടുള്ള ചടങ്ങുകളിലൊക്കെ ഇരുവരും കരംഗ്രഹിച്ചാണ് നിന്നത്. റോമിലെ ഈ സംഭവത്തോടെ, അമേരിക്കൻ പ്രസിഡന്റിന്റെ കുടുംബത്തിൽ അത്ര ഊഷ്മളമല്ല കാര്യങ്ങളെന്ന തോന്നൽ ശക്തമാവുകയാണ്.