- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇപ്പോഴും വേശ്യകൾക്കൊപ്പം അന്തിയുറക്കമെന്ന് തിരിച്ചറിഞ്ഞ മെലാനിയ ക്ഷോഭത്തിൽ; ആഴ്ചകളായി ഭാര്യയുടെ ഉറക്കം വേറൊരു ഹോട്ടൽ മുറിയിൽ
നീലച്ചിത്രനായിക സ്‌റ്റോമി ഡാനിയേൽസുമായി ഡൊണാൾഡ് ട്രംപിന് ബന്ധമുണ്ടായിരുന്നുവെന്ന വാർത്ത പുറത്തുവന്നതിനുശേഷം മെലാനിയയും ട്രംപും തമ്മിലുള്ള ബന്ധം അകൽച്ചയിലാണോ? ഈ വാർത്ത വന്നതിനുശേഷം മെലാനിയ ഒട്ടേറെ രാത്രികളിൽ തങ്ങിയത് വാഷിങ്ടൺ ഡി.സിയിലെ മുന്തിയ ഹോട്ടൽ മുറിയിലാണെന്ന് റിപ്പോർട്ടുകൾ. താനുമായുള്ള ബന്ധം പുറത്തുപറയാതിരിക്കുന്നതിന് തിരഞ്ഞെടുപ്പ് പ്രചാരണകാലത്ത് ട്രംപ് ഡാനിയേൽസിന് 130,000 ഡോളർ നൽകിയെന്നായിരുന്നു റിപ്പോർട്ടുകൾ. ഈ റിപ്പോർട്ട് വിവാദമായിരിക്കെ, ഡാനിയേൽസിന്റെ 2011-ൽ റെക്കോഡ് ചെയ്ത അഭിമുഖം അടുത്തിടെ ഒരു സെലിബ്രിറ്റി മാസികയിൽ അച്ചടിച്ച് വന്നതും മെലാനിയയുടെ ദേഷ്യം ഇരട്ടിപ്പിച്ചു. 2006-ൽ താനും ട്രംപുമായി നെവാദയിലെ കാസിനോയിൽവെച്ച് ലൈംഗിക ബന്ധതത്തിലേർപ്പെട്ട കാര്യം ഈ അഭിമുഖത്തിൽ ഡാനിയേൽസ് വെളിപ്പെടുത്തുന്നുണ്ട്. ഇതുംകൂടി പുറത്തുവന്നതോടെ, ട്രംപെന്ന വിശ്വാസവഞ്ചകനുമൊത്ത് ജീവിക്കാനാവില്ലെന്ന നിലപാടിലേക്ക് മെലാനിയ എത്തിയതായാണ് വൈറ്റ്ഹൗസ് കേന്ദ്രങ്ങൾ നൽകുന്ന സൂചന. ലോക സാമ്പത്തിക ഫോറത്തിൽ പങ്കെടുക്ക
നീലച്ചിത്രനായിക സ്‌റ്റോമി ഡാനിയേൽസുമായി ഡൊണാൾഡ് ട്രംപിന് ബന്ധമുണ്ടായിരുന്നുവെന്ന വാർത്ത പുറത്തുവന്നതിനുശേഷം മെലാനിയയും ട്രംപും തമ്മിലുള്ള ബന്ധം അകൽച്ചയിലാണോ? ഈ വാർത്ത വന്നതിനുശേഷം മെലാനിയ ഒട്ടേറെ രാത്രികളിൽ തങ്ങിയത് വാഷിങ്ടൺ ഡി.സിയിലെ മുന്തിയ ഹോട്ടൽ മുറിയിലാണെന്ന് റിപ്പോർട്ടുകൾ. താനുമായുള്ള ബന്ധം പുറത്തുപറയാതിരിക്കുന്നതിന് തിരഞ്ഞെടുപ്പ് പ്രചാരണകാലത്ത് ട്രംപ് ഡാനിയേൽസിന് 130,000 ഡോളർ നൽകിയെന്നായിരുന്നു റിപ്പോർട്ടുകൾ.
ഈ റിപ്പോർട്ട് വിവാദമായിരിക്കെ, ഡാനിയേൽസിന്റെ 2011-ൽ റെക്കോഡ് ചെയ്ത അഭിമുഖം അടുത്തിടെ ഒരു സെലിബ്രിറ്റി മാസികയിൽ അച്ചടിച്ച് വന്നതും മെലാനിയയുടെ ദേഷ്യം ഇരട്ടിപ്പിച്ചു. 2006-ൽ താനും ട്രംപുമായി നെവാദയിലെ കാസിനോയിൽവെച്ച് ലൈംഗിക ബന്ധതത്തിലേർപ്പെട്ട കാര്യം ഈ അഭിമുഖത്തിൽ ഡാനിയേൽസ് വെളിപ്പെടുത്തുന്നുണ്ട്. ഇതുംകൂടി പുറത്തുവന്നതോടെ, ട്രംപെന്ന വിശ്വാസവഞ്ചകനുമൊത്ത് ജീവിക്കാനാവില്ലെന്ന നിലപാടിലേക്ക് മെലാനിയ എത്തിയതായാണ് വൈറ്റ്ഹൗസ് കേന്ദ്രങ്ങൾ നൽകുന്ന സൂചന.
ലോക സാമ്പത്തിക ഫോറത്തിൽ പങ്കെടുക്കുന്നതിനായി ദാവോസിലേക്ക് പോയ ട്രംപിനൊപ്പം മെലാനിയയും പോകേണ്ടതായിരുന്നു. എന്നാൽ, ഭർത്താവിനൊപ്പം പോകേണ്ടതില്ലെന്ന് മെലാനിയ തീരുമാനിച്ചു. വ്യാഴാഴ്ച ഉച്ചയ്ക്ക് അവർ തനിയെ വെസ്റ്റ് പാം ബീച്ചിലേക്ക് പോവുകയും ചെയ്തു. ട്രംപുമായുള്ള മെലാനിയയുടെ ഭിന്നിപ്പ് ഏറെക്കുറെ വ്യക്തമാക്കുന്നതാണ് ഈ യാത്രയെന്ന് സൂചനയുണ്ട്.
ദാവോസിലേക്ക് ട്രംപിനൊപ്പം മെലാനിയ പോകാതിരുന്നത് പരിപാടികൾ ഷെഡ്യൂൾ ചെയ്തതിലെ ചില തകരാറുകൾ മൂലമായിരുന്നുവെന്നും അതിന് പിന്നിൽ മാധ്യമങ്ങൾ ആരോപിക്കുന്നതുപോലുള്ള കാരണങ്ങളില്ലെന്നുമാണ് മെലാനിയയുടെ വക്താവ് സ്‌റ്റെഫാനി ഗ്രിഷാമിന്റെ വിശദീകരണം.
എന്നാൽ, ജനുവരി 12-ന് വാൾസ്ട്രീറ്റ് ജേണലിൽ ട്രംപ് തന്റെ അവിഹിത ബന്ധം പുറത്തുവരാതിരിക്കുന്നതിന് ഡാനിയേൽസിന് പണം നൽകിയെന്ന വാർത്ത പുറത്തുവന്നശേഷം മെലാനിയയെ ട്രംപിനൊപ്പം പൊതുചടങ്ങുകളിൽ കണ്ടിട്ടില്ല. വ്യാഴാഴ്ച വാഷിങ്ടണിലെ ഹോളോകോസ്റ്റ് മ്യൂസിയത്തിൽ അപ്രതീക്ഷിത സന്ദർശനം നടത്തിയ ശേഷം അവർ വെസ്റ്റ് പാം ബീച്ചിലേക്ക് പോവുകയായിരുന്നു.
ട്രംപിനൊപ്പം മുമ്പ് എല്ലാ വിദേശയാത്രകളിലും മെലാനിയയും പോകാറുണ്ടായിരുന്നു. സൗദി അറേബ്യ, ഇസ്രയേൽ, വത്തിക്കാൻ, ബെൽജിയം, പോളണ്ട്, ഫ്രാൻസ്, ജപ്പാൻ, ചൈന തുടങ്ങിയ രാജ്യങ്ങളിലൊക്കെ ഇരുവരും ഒരുമിച്ചാണ് പോയിരുന്നത്. സ്വിറ്റ്‌സർലൻഡിലെ ദാവോസിലേക്ക് മെലാനിയയും ഉണ്ടാകുമെന്നായിരുന്നു മുൻനിശ്ചയിച്ചിരുന്നത്. എന്നാൽ, അപ്രതീക്ഷിതമായി അവർ പിന്മാറുകയായിരുന്നു. തിങ്കളാഴ്ച അവരുടെ 13-ാം വിവാഹവാർഷികവും യാതൊരു ആഘോഷവുമില്ലാതെയാമ് കടന്നുപോയത്.