റിപ്പബ്ലിക്കൻ പാർട്ടിയുടെ ദേശീയസമ്മേളന വേദിയിൽ തിരഞ്ഞെടുപ്പിനൊപ്പം ചർച്ചയാകുകയാണ് പ്രഥമ വനിത മെലാനിയ ട്രംപും മകൾ ഇവാൻകയും തമ്മിലുള്ള അസ്വാരസ്യങ്ങളാണ്. വൈറ്റ് ഹൗസിലെ സൗത്ത് ലോണിൽ സജ്ജീകരിച്ച വേദിയിൽ നടന്ന ചടങ്ങിനിടെ മെലാനിയയും ഇവാൻകയും മുഖാമുഖം വന്നപ്പോഴുള്ള വിഡിയോയാണ് ഇന്റർനെറ്റിൽ വൈറലാകുന്നത്.

ട്രംപിന് ആദ്യ ഭാര്യ ഇവാനയിലുള്ള മകളാണ് വൈറ്റ് ഹൗസ് ഉപദേശക കൂടിയായ ഇവാൻക. ദേശീയസമ്മേളന വേദിയിലെ പ്രസംഗം കഴിഞ്ഞ് മടങ്ങവെ ഇവാൻകയെ നോക്കി മെലാനിയ ചിരിച്ചെങ്കിലും ഞൊടിയിടയിൽ മുഖത്തെ ചിരി മങ്ങുന്നത് ക്യാമറയിൽ പതിഞ്ഞു. ചിരി മാഞ്ഞ് മെലാനിയ സ്റ്റേജിൽ നിന്ന് കണ്ണുരുട്ടുന്ന ദൃശ്യങ്ങളാണ് പിന്നെ ഇന്റർനെറ്റിൽ വൈറലായത്.

അഞ്ച് ദശലക്ഷത്തിലധികം ആളുകളാണ് വിഡിയോ മണിക്കൂറുകൾക്കുള്ളിൽ കണ്ടത്. മെലാനിയ-ഇവാൻക പോരിന് കൂടുതൽ ആക്കം കൂട്ടുന്നതാണ് പുതിയ വിഡിയോ.