- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇസ്ലാമിക ആചാരങ്ങൾക്ക് പുല്ലുവില കൽപ്പിച്ച് ട്രംപിന്റെ ഭാര്യയും മകളും; ശിരോവസ്ത്രം അണിയാതെയും രാജാവിന് ഷേക്ക് ഹാൻഡ് കൊടുത്തും മുമ്പിൽ നിന്നു; പാരമ്പര്യങ്ങൾ തുടർച്ചയായി അവഗണിക്കപ്പെടുന്നതിൽ എങ്ങും അസ്വസ്ഥത
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനൊപ്പം സൗദി അറേബ്യ സന്ദർശിക്കാനെത്തിയ ഭാര്യ മെലാനിയ ട്രംപും മകൾ ഇവാൻകയും ഇസ്ലാമിക ആചാരങ്ങൾക്ക് പുല്ലുവില പോലും കൽപ്പിച്ചില്ലെന്ന ആരോപണം ശക്തമാണ്. ഇസ്ലാമിന്റെ പരമ്പരാഗത നിയമങ്ങൾ അണുവിട തെറ്റാതെ പിന്തുടരുന്ന സൗദിയിൽ സ്ത്രീകൾ ശിരോവസ്ത്രം ധരിക്കാതെ പുറത്തിറങ്ങരുതെന്ന് നിർബന്ധമുള്ള കാര്യമാണ്. എന്നാൽ ട്രംപിന്റെ ഭാര്യയും മകളും ശിരോവസ്ത്രം അണിയാൻ തയ്യാറായിരുന്നില്ല. ഇതിന് പുറമെ അന്യപുരുഷന്മാരെ സ്പർശിക്കാൻ പാടില്ലെന്ന നിയമം ലംഘിച്ച് കൊണ്ട് സൗദി രാജാവിന് ഷേക്ക് ഹാൻഡ് കൊടുക്കാനും ഇരുവരും തയ്യാറാവുകയും പരിപാടികൾക്കെല്ലാം പുരുഷന്മാർക്കൊപ്പം മുന്നിൽ കയറി നിൽക്കുകയും ചെയ്തിരുന്നു. ഇത്തരത്തിൽ സൗദിയിൽ വച്ച് ഇരുവരും ഇസ്ലാമിന്റെ പാരമ്പര്യങ്ങളെ അവഗണിച്ചതിൽ എങ്ങും അസ്വസ്ഥത ഉണ്ടായിട്ടുണ്ട്. സൗദിയിലെ പരമ്പരാഗത രീതിയിലുള്ള കൈകൾ മുഴുവൻ മറയ്ക്കുന്ന നീളമേറിയ കറുത്ത വസ്ത്രവും പാന്റ്‌സുമായിരുന്നു ധരിച്ചിരുന്നെങ്കിലും ഇരുവരും തലമറയ്ക്കാൻ തയ്യാറായിരുന്നില്ല. മുൻ യുഎസ് പ്രസിഡന്റ് ബരാക
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനൊപ്പം സൗദി അറേബ്യ സന്ദർശിക്കാനെത്തിയ ഭാര്യ മെലാനിയ ട്രംപും മകൾ ഇവാൻകയും ഇസ്ലാമിക ആചാരങ്ങൾക്ക് പുല്ലുവില പോലും കൽപ്പിച്ചില്ലെന്ന ആരോപണം ശക്തമാണ്. ഇസ്ലാമിന്റെ പരമ്പരാഗത നിയമങ്ങൾ അണുവിട തെറ്റാതെ പിന്തുടരുന്ന സൗദിയിൽ സ്ത്രീകൾ ശിരോവസ്ത്രം ധരിക്കാതെ പുറത്തിറങ്ങരുതെന്ന് നിർബന്ധമുള്ള കാര്യമാണ്. എന്നാൽ ട്രംപിന്റെ ഭാര്യയും മകളും ശിരോവസ്ത്രം അണിയാൻ തയ്യാറായിരുന്നില്ല. ഇതിന് പുറമെ അന്യപുരുഷന്മാരെ സ്പർശിക്കാൻ പാടില്ലെന്ന നിയമം ലംഘിച്ച് കൊണ്ട് സൗദി രാജാവിന് ഷേക്ക് ഹാൻഡ് കൊടുക്കാനും ഇരുവരും തയ്യാറാവുകയും പരിപാടികൾക്കെല്ലാം പുരുഷന്മാർക്കൊപ്പം മുന്നിൽ കയറി നിൽക്കുകയും ചെയ്തിരുന്നു. ഇത്തരത്തിൽ സൗദിയിൽ വച്ച് ഇരുവരും ഇസ്ലാമിന്റെ പാരമ്പര്യങ്ങളെ അവഗണിച്ചതിൽ എങ്ങും അസ്വസ്ഥത ഉണ്ടായിട്ടുണ്ട്.
സൗദിയിലെ പരമ്പരാഗത രീതിയിലുള്ള കൈകൾ മുഴുവൻ മറയ്ക്കുന്ന നീളമേറിയ കറുത്ത വസ്ത്രവും പാന്റ്‌സുമായിരുന്നു ധരിച്ചിരുന്നെങ്കിലും ഇരുവരും തലമറയ്ക്കാൻ തയ്യാറായിരുന്നില്ല. മുൻ യുഎസ് പ്രസിഡന്റ് ബരാക് ഒബാമ രണ്ട് വർഷം മുമ്പ് സൗദി സന്ദർശിക്കാനെത്തിയപ്പോൾ കൂടെ വന്ന പത്‌നി മിഷെൽ ഒബാമ ശിരോവസ്ത്രം ധരിക്കാഞ്ഞ നടപടിയെ കഠിനമായി വിമർശിച്ച് അന്ന് ട്രംപ് ട്വീറ്റ് ചെയ്തിരുന്നു. ഒബാമയുടെ ഭാര്യയുടെ ഈ പ്രവർത്തി സൗദിയിലെ ജനങ്ങളെ അപമാനിക്കുന്നതായിപ്പോയെന്നായിരുന്നു ട്രംപ് അന്ന് വിമർശിച്ചിരുന്നത്.
ഇന്നലെ രാവിലെ റിയാദിലെ കിങ് ഖാലിദ് ഇന്റർനാഷണൽ എയർപോർട്ടിൽ ട്രംപിനും സംഘത്തിനുമൊപ്പം കാലു കുത്തുമ്പോൾ മുൻ മോഡലായ മെലാനിയ ധരിച്ചിരുന്നത് ം ബ്ലാക്ക് സ്‌റ്റെല്ല മാക് കാർട്‌നെ ജമ്പ് സ്യൂട്ടായിരുന്നു. ഇവാൻകയാകട്ടെ നീളമേറിയ കൈകളുള്ള പ്രിന്റഡ് സെഡ്രിക് ചാർലിയർ മാക്‌സി ഡ്രസായിരുന്നു. ട്രംപ് ഭരണകൂടത്തിന്റെ മുഖ്യ ഉപദേശകനും തന്റെ ഭർത്താവുമായ ജാറെദ് കുഷ്‌നെറുടെ കൈ പിടിച്ചായിരുന്നു ഇവാൻക നടന്നിരുന്നത്. മറ്റു രാജ്യങ്ങളിലെ രാഷ്ട്രത്തലവന്മാർക്ക് അകമ്പടിയായെത്തുന്ന പ്രഥമവനിതകളിൽ മിക്കവരും ഇവിടുത്തെ ആചാരം മാനിച്ച് ശിരോവസ്ത്രം ധരിക്കുന്ന പതിവുണ്ട്. എന്നാൽ പടിഞ്ഞാറൻ രാജ്യങ്ങളിൽ നിന്നുമെത്തുന്ന വനിതാ പ്രതിനിധികൾ മിക്കവരും ഇതിന് തയ്യാറാകാറില്ല. കുറച്ച് മുമ്പ് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ് , ജർമൻ ചാൻസലർ ഏയ്ജല മെർകൽ തുടങ്ങിയവർ സൗദി പര്യടനത്തിനെത്തിയപ്പോൾ ശിരോവസ്ത്രം ധരിക്കാൻ തയ്യാറായിരുന്നില്ല.
ആരും പ്രത്യേക വസ്ത്രം ധരിക്കണമെന്ന് നിർബന്ധം പിടിച്ചിട്ടില്ലെന്ന് സൗദി ഫോറിൻ മിനിസ്റ്റർ വെളിപ്പെടുത്തിയിരുന്നുവെന്ന് വ്യാഴാഴ്ച ഇവിടുത്തെ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. സൗദിയിലെത്തുന്ന സ്ത്രീകൾ ശരീരം മറയ്ക്കുന്ന വസ്ത്രമായ അബയ ധരിക്കുകയും ശിരോവസ്ത്രം ധരിക്കുകയും ചെയ്തില്ലെങ്കിൽ മുട്ടാവ എന്ന മതപൊലീസിന്റെ പിടിയിലാകുമെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിന്റെ വെബ്‌സൈറ്റിൽ അറിയിപ്പുണ്ട്.