- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മെൽബൺ സെന്റ്.തോമസ് യാക്കോബായ സുറിയാനി ഓർത്തഡോസ് പള്ളിയുടെ സ്ഥാപിതദിനവും മാർത്തോമാ ശ്ലീഹായുടെ ഓർമ്മപ്പെരുന്നാളും 14, 15 തീയതികളിൽ
മെൽബൺ: സെന്റ്.തോമസ് യാക്കോബായ സുറിയാനി ഓർത്തഡോസ് പള്ളിയുടെ സ്ഥാപിതദിനവും ഇടവകയുടെ കാവൽപിതാവായ മാർത്തോമാ ശ്ലീഹായുടെ ഓർമ്മയും,വി. ഗീവർഗീസ് സഹദായുടെ ഓർമ്മയും സംയുക്തമായി ഈ മാസം 14 ,15 (ശനി,ഞായർ ) ദിവസങ്ങളിൽ കൊണ്ടാടുന്നു. ശനിയാഴ്ച വൈകുന്നേരം 6 മണിക്ക് വികാരി ഫാ. എൽദോ വലിയപറമ്പിൽ കൊടി ഉയർത്തും, തുടർന്ന് സന്ധ്യപർത്ഥന , വചനശുശ്രുഷ , ആശീർവാദം . ഞായറാഴ്ച ഉച്ചകഴിഞ്ഞു 3.30 ന് പ്രാർത്ഥനയോടുകൂടി വി. കുർബ്ബാനയ്ക്ക് അഭി.Dr മാത്യൂസ് മാർ അന്തീമോസ് തിരുമേനി മുഖ്യ കാർമ്മികത്വം വഹിക്കും. വി. കുർബ്ബാനയോടനുബന്ധിച്ചു ഇടവകയിൽ ആരംഭിക്കുന്ന ന്യൂസ് ലെറ്റർ ' സെന്റ്.തോമസ് വോയ്സ് ' അഭി. തിരുമേനി പ്രകാശനം ചെയ്യും. പ്രതീക്ഷണത്തോടനുബന്ധിച്ചുള്ള നേർച്ച സദ്യയോടുകൂടി പെരുന്നാൾ സമാപിക്കും. സെക്രട്ടറി സനിൽ ജേക്കബ് ,ട്രസ്റ്റീ ജോബി എബ്രഹാം എന്നിവരുടെ നേതൃത്വത്തിൽ ഇടവകയുടെ മാനേജിങ് കമ്മിറ്റിയും ഭക്തസംഘടന പ്രവർത്തകരും പെരുന്നാൾ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്നു.
മെൽബൺ: സെന്റ്.തോമസ് യാക്കോബായ സുറിയാനി ഓർത്തഡോസ് പള്ളിയുടെ സ്ഥാപിതദിനവും ഇടവകയുടെ കാവൽപിതാവായ മാർത്തോമാ ശ്ലീഹായുടെ ഓർമ്മയും,വി. ഗീവർഗീസ് സഹദായുടെ ഓർമ്മയും സംയുക്തമായി ഈ മാസം 14 ,15 (ശനി,ഞായർ ) ദിവസങ്ങളിൽ കൊണ്ടാടുന്നു.
ശനിയാഴ്ച വൈകുന്നേരം 6 മണിക്ക് വികാരി ഫാ. എൽദോ വലിയപറമ്പിൽ കൊടി ഉയർത്തും, തുടർന്ന് സന്ധ്യപർത്ഥന , വചനശുശ്രുഷ , ആശീർവാദം . ഞായറാഴ്ച ഉച്ചകഴിഞ്ഞു 3.30 ന് പ്രാർത്ഥനയോടുകൂടി വി. കുർബ്ബാനയ്ക്ക് അഭി.Dr മാത്യൂസ് മാർ അന്തീമോസ് തിരുമേനി മുഖ്യ കാർമ്മികത്വം വഹിക്കും. വി. കുർബ്ബാനയോടനുബന്ധിച്ചു ഇടവകയിൽ ആരംഭിക്കുന്ന ന്യൂസ് ലെറ്റർ ' സെന്റ്.തോമസ് വോയ്സ് ' അഭി. തിരുമേനി പ്രകാശനം ചെയ്യും.
പ്രതീക്ഷണത്തോടനുബന്ധിച്ചുള്ള നേർച്ച സദ്യയോടുകൂടി പെരുന്നാൾ സമാപിക്കും. സെക്രട്ടറി സനിൽ ജേക്കബ് ,ട്രസ്റ്റീ ജോബി എബ്രഹാം എന്നിവരുടെ നേതൃത്വത്തിൽ ഇടവകയുടെ മാനേജിങ് കമ്മിറ്റിയും ഭക്തസംഘടന പ്രവർത്തകരും പെരുന്നാൾ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്നു.