- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മെൽബൺ മലയാളി ഫെഡറേഷൻ കപ്പ്; സൂര്യ ക്രിക്കറ്റ് ക്ലബ്ബ് ജേതാക്കൾ
മെൽബൺ:മെൽബൺ മലയാളി ഫെഡറേഷൻ ചില്ലി ബൗൾ ഒരുക്കിയ മെൽബൺ കപ്പ് 2015 സൂര്യ ക്രിക്കറ്റ് ക്ലബ്ബ് സ്വന്തമാക്കി. വളരെ ആവേശകരമായി നടത്തിയ മത്സരത്തിൽ മലയാളികളുടെ പന്ത്രണ്ടോളം ടീമുകൾ മാറ്റുരച്ചു. ഓസ്‌ട്രേലിയയിൽ ഏറ്റവും കൂടുതൽ സമ്മാനത്തുകയായ 5001 ഡോളർ ഒന്നാം സമ്മാനവും 2001 ഡോളർ രണ്ടാം സമ്മാനത്തുകയും നൽകി എംഎംഎഫ് മത്സരത്തിലെ മികവ് തെളിയിച്ചു. ഫ്രാ
മെൽബൺ:മെൽബൺ മലയാളി ഫെഡറേഷൻ ചില്ലി ബൗൾ ഒരുക്കിയ മെൽബൺ കപ്പ് 2015 സൂര്യ ക്രിക്കറ്റ് ക്ലബ്ബ് സ്വന്തമാക്കി. വളരെ ആവേശകരമായി നടത്തിയ മത്സരത്തിൽ മലയാളികളുടെ പന്ത്രണ്ടോളം ടീമുകൾ മാറ്റുരച്ചു. ഓസ്‌ട്രേലിയയിൽ ഏറ്റവും കൂടുതൽ സമ്മാനത്തുകയായ 5001 ഡോളർ ഒന്നാം സമ്മാനവും 2001 ഡോളർ രണ്ടാം സമ്മാനത്തുകയും നൽകി എംഎംഎഫ് മത്സരത്തിലെ മികവ് തെളിയിച്ചു. ഫ്രാക്‌സ്റ്റൺ വോർലാൻസ് റിസർവ്വ് ഗ്രൗണ്ടിൽ നടന്ന മത്സരങ്ങൾക്ക് കോ-ഓർഡിനേറ്റർ എബിൻ ജോബോയി, എംഎംഎഫ് ചെയർപേഴ്‌സണും എംഎംഎഫിന്റെ സ്ഥാപകനുമായ ഡോ. ഷാജി വർഗ്ഗീസ് എന്നിവർ നേതൃത്വം നൽകി. സമ്മാനദാന ചടങ്ങിൽ ശ്രേയസ് കെ ശ്രീധർ സ്വാഗതം പറഞ്ഞു.
മെൽബൺ മലയാളി ഫെഡറേഷനെക്കുറിച്ച് എംഎംഎഫ് വൈസ് പ്രസിഡന്റ് വിഷ്ണു പ്രഭാകറും എംഎംഎഫ് കപ്പ് 2015 നെക്കുറിച്ച് കോ-ഓർഡിനേറ്റർ എബിൻ ജോബോയിയും വിശദമായി സംസാരിച്ചു. സമ്മാനദാന ചടങ്ങിൽ ഡാൻസ്, പാട്ടുകൾ, സ്‌ക്കിറ്റ് തുടങ്ങിയ ചടങ്ങുകൾ അരങ്ങേറി. എംഎംഎഫ് ചെയർപേഴ്‌സൺ ഡോ. ഷാജി വർഗ്ഗീസ് 5001 ഡോളർ സമ്മാനം സൂര്യ ക്രിക്കറ്റ് ക്ലബ്ബിന് സമ്മാനിച്ചു.
കമ്മറ്റിയംഗങ്ങളായ ശ്രേയസ് കെ ശ്രീധർ, ആന്റണി പടയാറ്റിൽ, പിവി ബബീഷ്, ജെയ്‌സൺ മറ്റപ്പള്ളി, ക്ലിറ്റഡ്, ബിന്നി, ബിനീഷ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. എംഡിയു ക്രിക്കറ്റ് ക്ലബ്ബിനാണ് റണ്ണർ അപ്പ് സ്ഥാനം. മികച്ച ബാറ്റ്‌സ്മാനായി സൂര്യയിലെ വില്ലി വിൻസന്റ്, മികച്ച ബൗളറായി എംഡിയുവിലെ സന്ദീപ് കുമാർ, വിക്കറ്റ് കീപ്പറായി വർഗ്ഗീസ് തോമസ്സും തെരഞ്ഞെടുക്കപ്പെട്ടു.