ബ്രിസ്ബൻ: അഭിമന്യുവിന്റെ സ്മരണാർത്ഥം കേരളത്തിൽ തുടങ്ങുന്ന ലൈബ്രറിക്കായി നവോദയ ഓസ്‌ട്രേലിയയുടെ ക്യൂൻസ് ലാന്റ് സംസ്ഥാന ഘടകമായ നവോദയ ബ്രിസ്ബൻ ഓസ്‌ടേലിയയിൽ ജൂലൈ 14 മുതൽ ആഗ്സ്റ്റ് 13 വരെ ഒരു മാസകാലം നീണ്ടു നിന്ന പുസ്തക സമാഹരണം നടത്തി.

നവോദയ അംഗങ്ങളിൽ നിന്നും അഭ്യൂദയകാംക്ഷികളിൽ നിന്നുമായി 300 പുസ്തകങ്ങൾ ഈ കാലയളവിനുള്ളിൽ ശേഖരിക്കുവാൻ നവോദയ പ്രവർത്തകർക്ക് കഴിഞ്ഞു. ശേഖരിച്ച പുസ്തകങ്ങൾ ഈ മാസം അവസാനത്തോടെ വട്ടവട പഞ്ചായത്ത് അധികൃതർക്ക് കൈമാറുന്നതാണ് . പുസ്തകങ്ങൾ സംഭാവന നൽകിയ പ്രിയ സുഹൃത്തുക്കൾക്ക് നവോദയ ബ്രിസ്ബൻ പ്രസിഡന്റ് റിജേഷും സെക്രട്ടറി മഹേഷും നന്ദി അറിയിച്ചു.