മെൽബണിലെ മൂന്ന് പ്രദേശങ്ങളിൽ ബലൂണടക്കമുള്ള പ്ലാസ്റ്റിക് ഉദ്പന്നങ്ങൾ വില്ക്കുന്നതും വാങ്ങുന്നതിനും വിലക്കേർപ്പെടുത്താൻ നീക്കം. ആഘോഷപരിപാടികൾക്കും മറ്റും ബലൂൺ ഉപയോഗിക്കുന്നതും ഫുണ്ട് കണ്ടെയ്‌നർ പ്ലാസ്റ്റിക് ബോക്‌സുകൾ ഉപയോഗം തുടങ്ങിയ നിരോധിക്കാനാണ് സാധ്യത.

ഡെറിബിൻ കൗൺസിലാണ് ഇത് സംബന്ധിച്ച നിർദ്ദേശം വോട്ടിങിനായി പരിഗണിച്ചിരിക്കുന്നത്. പ്രസ്റ്റൺ, നോർത്ത് കോട്ട്, ത്രോൺബേ തുടങ്ങിയ പ്രദേശങ്ങളുൾപ്പെട്ട നഗരങ്ങളിലാണ് പ്ലാസ്റ്റിക് നിരോധനം നടപ്പിലാക്കുക. ഈ കൗൺസിൽ പരിധിയിൽപ്പെട്ട സ്ഥലങ്ങളിൽ പ്ലാസ്റ്റിക് ഉദ്പന്നങ്ങൾ വില്ക്കുന്നതിനും വാങ്ങുന്നതും നിയമലംഘനമാകും.

ഇതോടെ പാർട്ടികൾക്കും മറ്റും ബലൂൺ ഉപയോഗിക്കുന്നതിനും വിലക്ക് വരും. അടുത്ത രണ്ട് വർഷങ്ങള്ക്കുള്ളിൽ നിരോധനം ഏര്‌പ്പെടുത്താനാണ് തീരുമാനിച്ചിരിക്കുന്നത്. എന്നാൽ തീരുമാനത്തെ ഭൂരിപക്ഷം ആളുകളും അനുകൂലിക്കുമ്പോഴും ഒരു വിഭാഗം ആളുകൾ ബിസിനസിനെ ബാധിക്കുമെന് ആശങ്ക പങ്ക് വച്ചിട്ടുണ്ട്.