മെൽബണിൽ രണ്ടാഴ്‌ച്ചയായി നിലനിന്നിരുന്ന നിയന്ത്രണങ്ങളിൽ നാളെ മുതൽ ഇളവ് വരും. കോവിഡ് ബാധയിൽ നേരിയ കുറവ് വന്ന സാഹചര്യത്തിലാണ് നിയന്ത്രണങ്ങളിൽ ഇളവ് പ്രഖ്യാപിച്ചത്.വിക്ടോറിയയുടെ ഉൾപ്രദേശങ്ങളിലും കൂടുതൽ ഇളവുകൾ നടപ്പാക്കുമെന്ന് സർക്കാർ അറിയിച്ചു.

ഇളവുകൾ വ്യാഴാഴ്ച അർധരാത്രി മുതൽ നടപ്പാക്കുമെന്ന് ആക്ടിങ് പ്രീമിയർ ജെയിംസ് മെർലിനോ അറിയിച്ചു.മെൽബണിലുള്ളവർക്ക് 25 കിലോമീറ്റർ പരിധിയിൽ മാത്രമേ യാത്ര ചെയ്യാൻ അനുവാദമുണ്ടായിരുന്നുള്ളു. എന്നാൽ ഇനി പരിധി ബാധകമല്ല.വീടുകളിൽ ദിവസം രണ്ട് പേർക്കും അവരുടെ ആശ്രിതർക്കും വരെ സന്ദർശനം നടത്താംപൊതുയിടങ്ങളിൽ ഒത്തുചേരാവുന്നവരുടെ എണ്ണം 20 ആക്കി. നിലവിൽ ഇത് 10 ആണ്.

ജിമ്മുകൾ, കെട്ടിടത്തിനകത്തുള്ള വിനോദങ്ങൾ, ഇലക്ട്രോണിക് ഗെയ്മിങ്
തുടങ്ങിയവ തുറന്നു പ്രവർത്തിക്കാം.ഹോസ്പിറ്റാലിറ്റി മേഖലകളിൽ 25 പേർക്ക് വരെ പ്രവേശിക്കാംതൊഴിലിടങ്ങിലേക്ക് 50 ശതമാനം പേർക്ക് തിരിച്ചെത്താം. എന്നാൽ വീടുകളിൽ ഇരുന്നു ജോലി ചെയ്യാവുന്നവർ അത് തുടരണമെന്ന് സർക്കാർ അറിയിച്ചുകെട്ടിടത്തിന് പുറത്ത് ഒന്നര മീറ്റർ അകലം പാലിക്കാൻ കഴിയുന്ന സാഹചര്യത്തിൽ മാസ്‌ക് നിർബന്ധമല്ല. അതേസമയം കെട്ടിടത്തിനകത്ത് മാസ്‌ക് ധരിക്കേണ്ടതാണ്

വിക്ടോറിയയുടെ ഉൾപ്രദേശങ്ങളിലും നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു.വീടുകളിൽ ദിവസം അഞ്ച് പേർക്ക് സന്ദർശനം നടത്താം.
പൊതുയിടങ്ങളിൽ 50 പേർക്ക് ഒത്തുചേരാം. റെസ്റ്റോറന്റുകളിലും കഫെകളിലും 300 പേർക്ക് പ്രവേശിക്കാം. മതപരമായ ചടങ്ങുകൾക്ക് 300 പേർക്ക് ഒത്തുചേരാം. മരണാന്തര ചടങ്ങുകൾക്ക് 100 പേർ, വിവാഹങ്ങൾക്ക് 50 .75 ശതമാനം പേർക്ക് തിരിച്ചെത്താം.

സംസ്ഥാനത്ത് മൂന്ന് പുതിയ പ്രാദേശിക രോഗബാധയാണ് റിപ്പോർട്ട് ചെയ്തത്. നിലവിലുള്ള രോഗബാധയുമായി ബന്ധമുള്ളതാണ് ഇവയെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു