- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മെൽബൺ മലയാളി ഫെഡറേഷന്റെ ഓണാഘോഷം 29ന്; ഇന്ദ്രജിത്ത് മുഖ്യാതിഥി
മെൽബൺ: മെൽബൺ മലയാളി ഫെഡറേഷന്റെ ആറാമത് ഓണാഘോഷം ഓഗസ്റ്റ് 29നു (ശനി) നടക്കും. രാവിലെ 9.30 മുതൽ സ്പ്രിങ് ഡെയിൽ ടൗൺ ഹാളിലാണ് ആഘോഷ പരിപാടികൾ. പ്രശസ്ത മലയാള സിനിമാതാരം ഇന്ദ്രജിത്ത് മുഖ്യാതിഥിയായി പങ്കെടുത്ത് ഓണാഘോഷം ഉദ്ഘാടനം ചെയ്യും.രാവിലെ വടംവലി മത്സരം, തിരുവാതിരകളി, കുട്ടികൾക്കായി കളറിങ്, ഡ്രോയിങ് മത്സരം എന്നിവ ഒരുക്കിയിട്ടുണ്ട്. കഴിഞ്ഞ ര
മെൽബൺ: മെൽബൺ മലയാളി ഫെഡറേഷന്റെ ആറാമത് ഓണാഘോഷം ഓഗസ്റ്റ് 29നു (ശനി) നടക്കും. രാവിലെ 9.30 മുതൽ സ്പ്രിങ് ഡെയിൽ ടൗൺ ഹാളിലാണ് ആഘോഷ പരിപാടികൾ. പ്രശസ്ത മലയാള സിനിമാതാരം ഇന്ദ്രജിത്ത് മുഖ്യാതിഥിയായി പങ്കെടുത്ത് ഓണാഘോഷം ഉദ്ഘാടനം ചെയ്യും.
രാവിലെ വടംവലി മത്സരം, തിരുവാതിരകളി, കുട്ടികൾക്കായി കളറിങ്, ഡ്രോയിങ് മത്സരം എന്നിവ ഒരുക്കിയിട്ടുണ്ട്. കഴിഞ്ഞ രണ്ടു മാസങ്ങളായി നടന്നുവന്നിരുന്ന പഞ്ചഗുസ്തി മത്സരത്തിന്റെ ഫൈനൽ രാവിലെ നടക്കും. 70 കിലോ, 80 കിലോ, 90 കിലോ എന്നീ വിഭാഗങ്ങളിലാണ് മത്സരം. ഉച്ചയ്ക്കു വിഭവസമൃദ്ധമായ ഓണസദ്യ വിളമ്പും. ഒരു വർഷമായി നടന്നുവന്നിരുന്ന എംഎംഎഫ് വോളിബോൾ ടൂർണമെന്റ് സ്പ്രിങ് ഗേവൽ ലെയ്‌സർ സെന്ററിൽ സമാപിച്ചു. എംഎംഎഫ് ട്വിന്റി-20, എംഎംഎഫ് പ്രീമിയർ ലീഗ് സോക്കർ എന്നിവയുടെ വിജയികളെ ചടങ്ങിൽ ആദരിക്കും.
ചില്ലി ഇന്ത്യ-ഡാൻഡിനോംഗ് പ്ലാസ മുഖ്യ പ്രായോജകരായി അണിയിച്ചൊരുക്കുന്ന ഓണം 2015ന് എത്തുന്നവരിൽനിന്നും നറുക്കെടുപ്പിലൂടെ ഫോണിക്‌സ് ട്രാവൽസ് വക എയർ ഇന്ത്യ-ഡ്രീംലൈൻ ടിക്കറ്റ് ഇന്ത്യയിലേക്ക് ഒരുക്കിയിട്ടുണ്ട്.
ടിക്കറ്റുകൾക്ക് ഓൺലൈൻ ബുക്കിങ് ഏർപ്പെടുത്തിയിട്ടുണ്ട്. വിവരങ്ങൾക്ക്: ഡോ. ഷാജി വർഗീസ് 0401865790, അജി പുനലൂർ 0401426932, രാജൻ വെൺമണി 0400450593, ജിന്മൻ കുര്യൻ 0431819242.