മെൽബൺ ഫ്‌ളൈൻഡേഴ്‌സ് സ്ട്രീറ്റിൽ കാൽനടക്കാർക്കിടയിലേക്ക് കാർ കയറിയുണ്ടായ അപകടത്തിൽ 19 പേർ പരുക്കേറ്റ് ചികിത്സയിൽ. അപകടത്തിന് കാരണമായ കാർ ഡ്രൈവറെയും ഒപ്പമുണ്ടായിരുന്ന ഒരാളെയും പൊലീസ് അറസ്റ്റ് ചെയ്തു.

എലിസബത്ത് സ്ട്രീറ്റവും സ്വാൻസ്റ്റൺ സ്ട്രീറ്റിനും ഇടയിലാണ് സംഭവം. അപകടത്തിൽ പരുക്കേറ്റവരിൽ ഒരു പ്രീ സ്‌കൂൾ വിദ്യാർത്ഥിയടക്കം 19 ഓളം പേർ ആശുപത്രിയിലാണ്. വളരെ വേഗത്തിലെത്തിയ ഒരു എസ് യു വി കാർഡ് നിരത്തിൽ ഷോപ്പിങിനും മറ്റുമായി ഉണ്ടായിരുന്ന ആളുകൾക്കിടിയിലേക്ക് ഇടിച്ച് കയറുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ വ്യക്തമാക്കി.പരുക്കേറ്റവരിൽ പലരും ഗുരതരാവസ്ഥയിൽ ചികിത്സയിലാണ്.

അപകടത്തെ തുടർന്ന് ഈ പ്രദേശത്ത് പൊലീസ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുകയാണ് . ഈ പ്രദേശത്തേക്ക് ആളുകൾ എത്തുന്നത്ഒഴിവാക്കണമെന്നും അറിയിച്ചിട്ടുണ്ട്. അപകടത്തിൽ പരുക്കേറ്റവരെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല. ഈ പ്രദേശത്ത് കൂടിയുള്ള ട്രാം സർവ്വീസും നിർത്തലാക്കിയിട്ടുണ്ട്.