- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സെന്റ് അൽഫോൻസാ കത്തീഡ്രൽ ഇടവകയ്ക്ക് നവ നേതൃത്വം; ട്രസ്റ്റിമാരായി ജോബി മാത്യുവും ബേബിച്ചൻഎബ്രഹാമും നേതൃനിരയിലേക്ക്; പാരീഷ് കൗൺസിൽ സെക്രട്ടറിയായി പോൾ സെബാസ്റ്റ്യൻ
മെൽബൺ: സെന്റ് അൽഫോൻസ സീറോ മലബാർ കത്തീഡ്രൽ ഇടവകയുടെ 2016-18വർഷങ്ങളിലേക്കുള്ള പുതിയ പാരീഷ് കൗൺസിൽ നിലവിൽ വന്നു. ഒക്‌ടോബർ 23-ാംതിയതി ഞായറാഴ്ച ദിവ്യബലി മദ്ധ്യേ, ഇടവക വികാരി ഫാ. മാത്യുകൊച്ചുപുരയ്ക്കൽ പുതിയ പാരീഷ് കൗൺസിൽ അംഗങ്ങളെ സ്വാഗതം ചെയ്യുകയുംപ്രതിജ്ഞ ചൊല്ലി കൊടുത്ത് അധികാരമേല്പിക്കുകയും ചെയ്തു. പുതിയതായി തിരഞ്ഞെടുക്കപ്പെട്ട 40 അംഗങ്ങൾ കത്തിച്ച തിരികളുമായി ഇടവകജനത്തെ സാക്ഷിയാക്കിപ്രതിജ്ഞ ഏറ്റുചൊല്ലി. സെന്റ് അൽഫോൻസ കത്തീഡ്രൽ ഇടവകയുടെ ട്രസ്റ്റിമാരായി ജോബി മാത്യു, ബേബിച്ചൻഎബ്രഹാം എന്നിവരെ പൊതുയോഗം തിരഞ്ഞെടുത്തു. അക്കൗണ്ടന്റായി തോമസ്‌സെബാസ്റ്റ്യനെയും പാരീഷ് കൗൺസിൽ സെക്രട്ടറിയായി പോൾ സെബാസ്റ്റ്യനെയും പാരീഷ് കൗൺസിലിന്റെ പ്രഥമയോഗം തിരഞ്ഞെടുത്തു. ഇടവകയിലെ പന്ത്രണ്ടു പ്രാർത്ഥനകൂട്ടായ്മയിൽ നിന്നുള്ള പ്രതിനിധികളും പാസ്റ്ററൽ കൗൺസിൽ അംഗങ്ങളായിതിരഞ്ഞെടു ക്കപ്പെട്ട ആന്റൊ അവരപ്പാട്ട്, സിബി ഐസക്, ജോവാൻ മേരി സെബാസ്റ്റ്യൻ എന്നിവരും മതബോധന വിഭാഗം പ്രധാന അദ്ധ്യാപകൻ ജോബി ഫിലിപ്പ്,കത്തീഡ്രൽബിൽഡിങ്ങ് കമ്മിറ്റി ക
മെൽബൺ: സെന്റ് അൽഫോൻസ സീറോ മലബാർ കത്തീഡ്രൽ ഇടവകയുടെ 2016-18വർഷങ്ങളിലേക്കുള്ള പുതിയ പാരീഷ് കൗൺസിൽ നിലവിൽ വന്നു. ഒക്‌ടോബർ 23-ാംതിയതി ഞായറാഴ്ച ദിവ്യബലി മദ്ധ്യേ, ഇടവക വികാരി ഫാ. മാത്യുകൊച്ചുപുരയ്ക്കൽ പുതിയ പാരീഷ് കൗൺസിൽ അംഗങ്ങളെ സ്വാഗതം ചെയ്യുകയുംപ്രതിജ്ഞ ചൊല്ലി കൊടുത്ത് അധികാരമേല്പിക്കുകയും ചെയ്തു. പുതിയതായി തിരഞ്ഞെടുക്കപ്പെട്ട 40 അംഗങ്ങൾ കത്തിച്ച തിരികളുമായി ഇടവകജനത്തെ സാക്ഷിയാക്കിപ്രതിജ്ഞ ഏറ്റുചൊല്ലി.
സെന്റ് അൽഫോൻസ കത്തീഡ്രൽ ഇടവകയുടെ ട്രസ്റ്റിമാരായി ജോബി മാത്യു, ബേബിച്ചൻഎബ്രഹാം എന്നിവരെ പൊതുയോഗം തിരഞ്ഞെടുത്തു. അക്കൗണ്ടന്റായി തോമസ്‌സെബാസ്റ്റ്യനെയും പാരീഷ് കൗൺസിൽ സെക്രട്ടറിയായി പോൾ സെബാസ്റ്റ്യനെയും പാരീഷ് കൗൺസിലിന്റെ പ്രഥമയോഗം തിരഞ്ഞെടുത്തു. ഇടവകയിലെ പന്ത്രണ്ടു പ്രാർത്ഥന
കൂട്ടായ്മയിൽ നിന്നുള്ള പ്രതിനിധികളും പാസ്റ്ററൽ കൗൺസിൽ അംഗങ്ങളായിതിരഞ്ഞെടു ക്കപ്പെട്ട ആന്റൊ അവരപ്പാട്ട്, സിബി ഐസക്, ജോവാൻ മേരി സെബാസ്റ്റ്യൻ എന്നിവരും മതബോധന വിഭാഗം പ്രധാന അദ്ധ്യാപകൻ ജോബി ഫിലിപ്പ്,കത്തീഡ്രൽബിൽഡിങ്ങ് കമ്മിറ്റി കൺവീനർ ഷിജി തോമസ്, ഫിനാൻസ് കമ്മിറ്റി കൺവീനർഅസ്സീസ് മാത്യു എന്നിവരും ഇടവക വികാരി ഫാ. മാത്യു കൊച്ചുപുരയ്ക്കൽഅദ്ധ്യക്ഷനായുള്ള പുതിയ പാരീഷ് കൗൺസിൽ അംഗങ്ങളാണ്.
മുൻ ട്രസ്റ്റിമാരായ ജെയ്‌സ്റ്റോ ജോസഫ്, ടിജോ ജോസഫ് എന്നിവർക്കുംദീർഘകാലം കത്തീഡ്രൽ ഇടവകയുടെ സെക്രട്ടറിയായി പ്രവർത്തിച്ച ബെന്നിസെബാസ്റ്റ്യനും മുൻ പാരീഷ് കൗൺസിലിനും ഫാ. മാത്യു കൊച്ചുപുരയ്ക്കൽ നന്ദിരേഖപ്പെടുത്തി. വിശുദ്ധ അൽഫോൻസയുടെ നാമധേയത്തിലുള്ള കത്തീഡ്രൽ ദേവാലയത്തിന്എതാനും മാസങ്ങൾക്കുള്ളിൽ ലോക്കൽ കൗൺസിലിൽ നിന്നും അനുമതി ലഭിക്കുമെന്ന്പ്രതീക്ഷിക്കുന്ന അവസരത്തിൽ നിലവിൽ വന്നിരിക്കുന്ന പാരീഷ് കൗൺസിലിന് വളരെനിർണ്ണായകമായ ദൗത്യങ്ങളാണ് നിർവ്വഹിക്കാനുള്ളത് എന്നത് ശ്രദ്ധേയമാണ്.