- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- POETRY
മെൽബണിൽ സീറോ മലബാർ പള്ളിക്ക് അനുമതിയായി; ആദ്യത്തെ പള്ളി മെൽബൺ സൗത്തിൽ ഉയരും
മെൽബൺ: സീറോ മലബാർ സഭയുടെ നേതൃത്വത്തിൽ മെൽബൺ സൗത്തിലെ സ്ഥലത്തിന് പള്ളി പണിയുവാൻ അനുവാദം ലഭിച്ചു. അതുവഴി മെൽബൺ സീറോ മലബാർ രൂപതയുടെ ആദ്യത്തെ പള്ളി സൗത്ത് ഈസ്റ്റിലെ ഡാൻഡിനോംഗിൽ ഉയരും.സീറോ- മലബാർ വിശ്വാസികളുടെ സ്വന്തമായി പള്ളിയെന്ന ചിരകാലാഭിലാഷമാണ് ഇതിലൂടെസാക്ഷാൽക്കരിക്കപ്പെടുന്നത്. സൗത്ത് ഈസ്റ്റിലെ സെന്റ്. തോമസ് ഇടവകയ്ക്കാണ് പള്ളി പണിയുവാൻ അനുവാദം ലഭിച്ചിരിക്കുന്നത്. സൗത്ത് ഈസ്റ്റിലെ എഴുന്നൂറോളം കുടുംബങ്ങളുടെ ദീർഘനാളത്തെ പ്രാർത്ഥനയും പ്രയത്‌നവുമാണ് ഡാൻഡിനോംഗ് കൗൺസിൽ ആരാധനയ്ക്കും പള്ളി പണിയുവാനും അനുമതി കിട്ടുക വഴി സാധ്യമായിരിക്കുന്നത്. ഡാൻഡിനോംഗ് -ഫ്രാക്സ്റ്റൺ റോഡിലെ 525-531 -ൽ സ്ഥിതിചെയ്യുന്ന ഏഴ് ഏക്കറിലാണ് പ്രസ്തുത ഇടവക ദേവാലയം ഉയരുക. ഈ പ്രദേശങ്ങളിൽ താമസിക്കുന്ന മുഴുവൻ ആളുകൾക്കും എളുപ്പത്തിൽ എത്തിച്ചേരുവാൻ സാധിക്കും എന്നതാണ് ഈ സ്ഥലത്തിന്റെ പ്രത്യേകത. നിലവിൽ ഈ സ്ഥലത്ത് ഒരു വലിയ സൗകര്യങ്ങൾ ഉള്ള ഫഗ്ഷൻ സെന്റർ പ്രവർത്തിക്കുന്നുണ്ട്. ധാരാളം സൗകര്യങ്ങൾ ഉള്ള ഈ സെന്റർ തൽക്കാലീകമായി ഉപയോഗിക്കാൻ പറ്റ
മെൽബൺ: സീറോ മലബാർ സഭയുടെ നേതൃത്വത്തിൽ മെൽബൺ സൗത്തിലെ സ്ഥലത്തിന് പള്ളി പണിയുവാൻ അനുവാദം ലഭിച്ചു. അതുവഴി മെൽബൺ സീറോ മലബാർ രൂപതയുടെ ആദ്യത്തെ പള്ളി സൗത്ത് ഈസ്റ്റിലെ ഡാൻഡിനോംഗിൽ ഉയരും.സീറോ- മലബാർ വിശ്വാസികളുടെ സ്വന്തമായി പള്ളിയെന്ന ചിരകാലാഭിലാഷമാണ് ഇതിലൂടെസാക്ഷാൽക്കരിക്കപ്പെടുന്നത്. സൗത്ത് ഈസ്റ്റിലെ സെന്റ്. തോമസ് ഇടവകയ്ക്കാണ് പള്ളി പണിയുവാൻ അനുവാദം ലഭിച്ചിരിക്കുന്നത്.
സൗത്ത് ഈസ്റ്റിലെ എഴുന്നൂറോളം കുടുംബങ്ങളുടെ ദീർഘനാളത്തെ പ്രാർത്ഥനയും പ്രയത്‌നവുമാണ് ഡാൻഡിനോംഗ് കൗൺസിൽ ആരാധനയ്ക്കും പള്ളി പണിയുവാനും അനുമതി കിട്ടുക വഴി സാധ്യമായിരിക്കുന്നത്. ഡാൻഡിനോംഗ് -ഫ്രാക്സ്റ്റൺ റോഡിലെ 525-531 -ൽ സ്ഥിതിചെയ്യുന്ന ഏഴ് ഏക്കറിലാണ് പ്രസ്തുത ഇടവക ദേവാലയം ഉയരുക. ഈ പ്രദേശങ്ങളിൽ താമസിക്കുന്ന മുഴുവൻ ആളുകൾക്കും എളുപ്പത്തിൽ എത്തിച്ചേരുവാൻ സാധിക്കും എന്നതാണ് ഈ സ്ഥലത്തിന്റെ പ്രത്യേകത. നിലവിൽ ഈ സ്ഥലത്ത് ഒരു വലിയ സൗകര്യങ്ങൾ ഉള്ള ഫഗ്ഷൻ സെന്റർ പ്രവർത്തിക്കുന്നുണ്ട്. ധാരാളം സൗകര്യങ്ങൾ ഉള്ള ഈ സെന്റർ തൽക്കാലീകമായി ഉപയോഗിക്കാൻ പറ്റും എന്നതും ഇതിന്റെ പ്രത്യേകതയാണ്.
പള്ളിക്ക് അനുമതി ലഭിച്ചത് വളരെ സന്തോഷമുള്ള കാര്യമാണ് എന്നും മറ്റ് സ്ഥലങ്ങളിലും താമസിയാതെ അനുവാദം ലഭിക്കട്ടെയെന്നും സീറോ- മലബാർ സഭാ മെൽബൺ ബിഷപ്പ് മാർ .ബോസ്‌ക്കോ പുത്തൂർ അഭിപ്രായപ്പെട്ടു. ഇത് വിശ്വാസികളുടെ പ്രാർത്ഥനയുടെ വിജയമാണ് എന്നും ബിഷപ്പ് അഭിപ്രായപ്പെട്ടു. സൗത്ത് ഈസ്റ്റിലെ പള്ളിക്ക് ഭരണാനുമതി ലഭിച്ചതിൽ വളരെ സന്തോഷമുണ്ടെന്ന് വികാരി ജനറൽ മോൺ.റവ.ഫാ. ഫ്രാൻസീസ് കേലഞ്ചേരി അഭിപ്രായപ്പെട്ടു. പ്രാർത്ഥനയ്ക്കും പള്ളി പണിയാനും അനുമതി കിട്ടിയതിൽ ഏവരെയും അഭിനന്ദിക്കുന്നതായി ചാൻസലർ റവ.ഫാ. മാത്യു കൊച്ചുപുരയും സൗത്ത് ഈസ്റ്റ് ഇടവക വികാരി റവ.ഫാ. അബ്രാഹം കുന്നത്തോളിയും നന്ദി രേഖപ്പെടുത്തി.
ബിൽഡിങ് കമ്മറ്റി കൺവീനർ ഡോ. ഷാജു കുത്തനാപിള്ളിയുടെ നേതൃത്വത്തിൽ വിവിധ കമ്മറ്റികൾ നാളുകളായി സജീവമായി പ്രവർത്തിച്ചു വരുന്നു. പള്ളി സമുച്ചയം യഥാർത്ഥ്യമാകണമെങ്കിൽ ഇനിയും കൗൺസിൽ അനുശാസിക്കുന്ന ഗതാഗത ക്രമീകരണങ്ങൾ ഉപറോഡുകളുടെ നിർമ്മാണം, മറ്റ് അടിസ്ഥാന സൗകര്യങ്ങൾ എന്നിവ പൂർത്തിയാക്കണം. അതിനുള്ള നടപടികൾ തുടങ്ങിയതായി കമ്മറ്റി അറിയിച്ചു. ഇതിനായി വിശ്വാസികളും കമ്മറ്റിക്കാരും കൂടാതെ ബിഷപ്പിന്റെ മറ്റ് വൈദികരുടെയും അകമഴിഞ്ഞ പിന്തുണ ലഭിച്ചതായി കൺവീനർ പറഞ്ഞു.