ഡബ്ലിൻ: സീറോ മലബാർ സഭയുടെ ആഭിമുഖ്യത്തിൽ ബ്ലാഞ്ചാർഡ്‌സ്‌ടൗൺ, ക്ലോണി, ഫിബ്ബിൾസ്‌ടൗൺ കമ്മ്യൂണിറ്റി  സെന്റെറിൽ 24, 25, 26 (ശനി, ഞായർ, തിങ്കൾ) ദിവസങ്ങളിൽ  നടത്തപെടുന്ന കുടുംബ നവീകരണ ധ്യാനത്തിന്റെയും 27 (ചൊവ്വ) ന് നടത്തപെടുന്ന ഏകദിന യുവജന കൺവെൻഷന്റെയും ഒരുക്കങ്ങൾ പൂർത്തിയായി. കുടുംബ നവീകരണ ധ്യാനത്തിന് എത്തിച്ചേർന്ന റവ.ഡോ. ജോസഫ് പാംപ്ലാനി അച്ചനെ സിറോ മലബാർ സഭയുടെ ഡബ്ലിൻ ചാപ്ലൈൻസ് ഫാ. ജോസ് ഭരണികുളങ്ങര, ഫാ. ആന്റണി ചീരംവേലിൽ, ബിനു ആന്റണി (Retreat Program Co-ordinator)എന്നിവർ ചേർന്ന് സ്വീകരിച്ചു.ക്രിസ്റ്റീൻ ധ്യാനത്തിന് യു.കെ സെഹിയോൻ ക്രിസ്റ്റീൻ ധ്യാന ടീം നേതൃത്വം നല്കും. എല്ലാ ദിവസവും രാവിലെ 9.30മുതൽ 5.30 വരെയാണ് ധ്യാനശുശ്രുഷകൾ. കുട്ടികളുടെ റെജിസ്‌ട്രേഷനും, കൺസെന്റ് ഫോമും അതിന് മുൻപ് മാതാപിതാക്കൾ പൂർത്തീകരിക്കേണ്ടതാണ്.

NB: ഇനിയും online registration നടത്താൻ സാധിക്കാത്തവർക്ക് ധ്യാന സെന്റെറിൽ പ്രവർത്തിക്കുന്ന പ്രത്യേക രജിസ്ട്രഷൻ കൗണ്ടറിൽ പേര് രജിസ്ടർ ചെയ്യുവാനുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണെന്ന് സീറോ മലബാർ സഭയുടെ ഡബ്ലിൻ ചാപ്ലൈൻസ് ഫാ. ജോസ് ഭരണികുളങ്ങര, ഫാ. ആന്റണി ചീരംവേലിൽ, ബിനു ആന്റണി (Retreat Program Co-ordinator)എന്നിവർ അറിയിച്ചു.


വാർത്ത: കിസാൻ തോമസ്(പി ആർ ഓ സീറോ മലബാർ സഭ ഡബ്ലിൻ)