- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മെൽബൺ സീറോ മലബാർ രൂപത പാസ്റ്ററൽ കൗൺസിൽ 23നും 24നും സിഡ്‌നിയിൽ
മെൽബൺ: സെന്റ് തോമസ് സീറോ മലബാർ രൂപത പാസ്റ്ററൽ കൗൺസിൽ ഒക്‌ടോബർ 23, 24 (വെള്ളി, ശനി) തീയതികളിൽ സിഡ്‌നിയിലെ ബോൾക്കാം ഹില്ലിലുള്ള സെന്റ് ജോസഫ് സെന്ററിൽ നടക്കും. രൂപത സ്ഥാപിതമായതിനു ശേഷം നടക്കുന്ന രണ്ടാമത്തെ പാസ്റ്ററൽ കൗൺസിലാണു സിഡ്‌നിയിൽ നടക്കുന്നത്.23നു രാവിലെ 10.30നു മാർ ബോസ്‌കോ പുത്തൂരിന്റെ മുഖ്യ കാർമികത്വത്തിൽ അർപ്പിക്കുന്ന ദിവ്യബലിയോട
മെൽബൺ: സെന്റ് തോമസ് സീറോ മലബാർ രൂപത പാസ്റ്ററൽ കൗൺസിൽ ഒക്‌ടോബർ 23, 24 (വെള്ളി, ശനി) തീയതികളിൽ സിഡ്‌നിയിലെ ബോൾക്കാം ഹില്ലിലുള്ള സെന്റ് ജോസഫ് സെന്ററിൽ നടക്കും. രൂപത സ്ഥാപിതമായതിനു ശേഷം നടക്കുന്ന രണ്ടാമത്തെ പാസ്റ്ററൽ കൗൺസിലാണു സിഡ്‌നിയിൽ നടക്കുന്നത്.
23നു രാവിലെ 10.30നു മാർ ബോസ്‌കോ പുത്തൂരിന്റെ മുഖ്യ കാർമികത്വത്തിൽ അർപ്പിക്കുന്ന ദിവ്യബലിയോടെ കൗൺസിൽ ആരംഭിക്കും. രൂപതയുടെ നിയമോപദേശകരായ ബിൽ ഡി അപ്പീച്ചി, അന്ന ലൂയിസ്, കാൻബറ അതിരൂപത വികാരി ജനറാൾ ഫാ. ടോണി പേഴ്‌സി, മംഗലപ്പുഴ സെമിനാരി മുൻ റെക്ടർ ഫാ. ആന്റണി നരികുളം എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസുകൾ നയിക്കും. യോഗത്തിൽ രൂപതയുടെ പള്ളിയോഗ നിയമങ്ങളെക്കുറിച്ചും രണ്ടു ദിവസങ്ങളിലായി നടക്കുന്ന കൗൺസിൽ ചർച്ച ചെയ്യും. ഓസ്‌ട്രേലിയയുടെ വിവിധ റീജണുകളിൽ നിന്നുള്ള അല്മായ പ്രതിനിധികളും രൂപതയിൽ സേവനം ചെയ്യുന്ന വൈദികരും പാസ്റ്ററൽ കൗൺസിലിൽ പങ്കെടുക്കും.