- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മെൽബൺ സീറോ മലബാർ രൂപത പാസ്റ്ററൽ കൗൺസിൽ സമാപിച്ചു
മെൽബൺ: സെന്റ് തോമസ് സീറോ മലബാർ മെൽബൺ രൂപതയുടെ രണ്ടാമതു പാസ്റ്ററൽ കൗൺസിൽ സിഡ്‌നിയിലെ ബോൾക്കാം ഹില്ലിലുള്ള സെന്റ് ജോസഫ്‌സ് സെന്ററിൽ സമാപിച്ചു. രണ്ടു ദിവസങ്ങളിലായി നടന്ന കൗൺസിലിൽ ഓസ്‌ട്രേലിയയുടെ വിവിധ സ്ഥലങ്ങളിലുള്ള സീറോ മലബാർ സമൂഹങ്ങളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 24 അല്മായപ്രതിനിധികളും രൂപതയിൽ സേവനം ചെയ്യുന്ന 12 വൈദീകരും പങ്കെട
മെൽബൺ: സെന്റ് തോമസ് സീറോ മലബാർ മെൽബൺ രൂപതയുടെ രണ്ടാമതു പാസ്റ്ററൽ കൗൺസിൽ സിഡ്‌നിയിലെ ബോൾക്കാം ഹില്ലിലുള്ള സെന്റ് ജോസഫ്‌സ് സെന്ററിൽ സമാപിച്ചു. രണ്ടു ദിവസങ്ങളിലായി നടന്ന കൗൺസിലിൽ ഓസ്‌ട്രേലിയയുടെ വിവിധ സ്ഥലങ്ങളിലുള്ള സീറോ മലബാർ സമൂഹങ്ങളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 24 അല്മായപ്രതിനിധികളും രൂപതയിൽ സേവനം ചെയ്യുന്ന 12 വൈദീകരും പങ്കെടുത്തു.
മെൽബൺ സീറോ മലബാർ രൂപത അദ്ധ്യക്ഷൻ മാർ ബോസ്‌കോ പുത്തൂരിന്റെ മുഖ്യ കാർമ്മികത്വത്തിൽ അർപ്പിച്ച ദിവ്യബലിയോടെ കൗൺസിലിന് ആരംഭം കുറിച്ചു. റോമിൽ സമാപിച്ച സിനഡിൽ പരിശുദ്ധ ഫ്രാൻസിസ് മാർപാപ്പ പ്രഖ്യാപിച്ച കരുണയുടെ വർഷം, കുടുംബജീവിതം എന്നീ വിഷയങ്ങളാണ് പാസ്റ്ററൽ കൗൺസിൽ മുഖ്യമായും ചർച്ച ചെയ്തത്.
'നിങ്ങളുടെ പിതാവ് കരുണയുള്ളവനായിരിക്കുന്നതുപോലെ നിങ്ങളും കരുണയുള്ളവരായിരിക്കുവിൻ' എന്ന തിരുവചനത്തിന് ഊന്നൽ കൊടുത്തു കൊണ്ട് പരിശുദ്ധ പിതാവ് പ്രഖ്യാപിച്ച കരുണയുടെ വർഷം മെൽബൺ സീറോ മലബാർ രൂപതയിലും എറ്റവും മനോഹരമായി ആചരിക്കുവാൻ മാർ ബോസ്‌കോ പുത്തൂർ ആഹ്വാനം ചെയ്തു. കരുണയുടെ വർഷത്തിന്റെ സന്ദേശം രൂപതയിലെ എല്ലാ കുടുംബങ്ങളിലും യുവാക്കളിലും എത്തിക്കുവാൻ വിവിധ കർമ്മപരിപാടികൾക്ക് കൗൺസിൽ രൂപം നല്കി.
തുടർന്ന് രൂപതയുടെ നിയമോപദേശകരായ ബിൽ ഡി അപ്പീച്ചി, അന്ന ലൂയീസ് എന്നിവരെ വികാരി ജനറാൾ മോൺ.ഫ്രാൻസിസ് കോലഞ്ചേരി കൗൺസിലിലേക്ക് സ്വാഗതം ചെയ്തു. പൗരസ്ത്യ കാനൻ നിയമങ്ങളുടെയും ഓസ്‌ട്രേലിയൻ സിവിൽ നിയമങ്ങളുടെയും അടിസ്ഥാനത്തിൽ രൂപപ്പെടുത്തിയെടുത്ത മെൽബൺ സീറോ മലബാർ രൂപതയുടെ നിയമ ഘടനയെകുറിച്ച് ബിൽ ഡി അപ്പീച്ചി വിശദീകരിച്ചു. ഓസ്‌ട്രേലിയയിലെ സീറോ മലബാർ സമൂഹങ്ങൾ ഇടവകകളും മിഷനറികളുമായി ഔദ്യാഗികമായി രജിസ്റ്റർ ചെയ്യുന്നതിനുള്ള നടപടികൾ അന്ന ലൂയിസ് അവതരിപ്പിച്ചു.
ആധുനികലോകത്തിൽ വിവാഹം, കുടുംബജീവിതം, എന്നിവ നേരിടുന്ന വെല്ലുവിളികളെ കുറിച്ച് കാൻബറ ആൻഡ് ഗോൾബേൺ അതിരൂപത വികാരി ജനറാൾ ഫാ.ടോണി പേഴ്‌സി ക്ലാസ്സുകൾ നയിച്ചു. വരുംതലമുറയ്ക്ക് ക്രിസ്തീയ വിശ്വാസം പകർന്നു നല്കുന്ന വിശ്വാസ പരിശീലന കളരികളായി കുടുംബങ്ങൾ രൂപാന്തരപ്പെടണമെന്ന് അദ്ദേഹം ഉദ്‌ബോധിപ്പിച്ചു. ഫാ.ടിം ബ്രന്നൻ, നരേലി മക്മഹൻ, ആന്റണി മക്കാർത്തി, മാക്‌സ് ബ്രുയിൻസ്,പീറ്റർ ഡുഹെർട്ടി എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസ്സുകൾ നയിച്ചു.
തുടർന്ന് രൂപതയുടെ പള്ളിയോഗ നിയമങ്ങൾ രൂപത ചാൻസിലർ ഫാ.മാത്യൂ കൊച്ചുപുരയ്ക്കൽ വിശദീകരിച്ചു. രൂപതയുടെ മതബോധന വിഭാഗം ഡയറക്ടർ ഫാ.വർഗ്ഗീസ് വാവോലി, കുടുംബ പ്രേഷിത വിഭാഗം ഡയറക്ടർ ഫാ. ജോർജ്ജ് മങ്കൂഴിക്കരി, ബൈബിൾ പ്രേഷിത വിഭാഗം ഡയറക്ടർ ഫാ.ഫ്രെഡി എലുവത്തിങ്കൽ എന്നിവർ രൂപതയിൽ നടപ്പിലാക്കി കൊണ്ടിരിക്കുന്ന വിവിധ പരിപാടികളുടെ റിപ്പോർട്ടുകൾ അവതരിപ്പിച്ചു. രൂപതയുടെ ഫിനാൻസ് പോളിസികളെകുറിച്ച് രൂപത ഫിനാൻസ് കമ്മിറ്റി അംഗം ആന്റണി ജോസഫ് വിശദീകരിച്ചു.
മാർ ബോസ്‌കോ പുത്തൂരിന്റെ മുഖ്യകാർമികത്വത്തിൽ അർപ്പിച്ച ദിവ്യബലിയോടെ കൗൺസിൽ രണ്ടാം ദിനം ആരംഭിച്ചു. വികാരി ജനറാൾ മോൺ.ഫ്രാൻസിസ് കോലഞ്ചേരി, ചാൻസിലർ ഫാ.മാത്യു കൊച്ചുപുരയ്ക്കൽ എന്നിവരുൾപ്പെടെ 11 വൈദീകർ സഹകാർമ്മികരായിരുന്നു. തുടർന്ന് സീറോ മലബാർ ആരാധനക്രമത്തെ കുറിച്ച് മംഗലപ്പുഴ സെമിനാരി മുൻ റെക്ടർ ഫാ. ആന്റണി നരിക്കുളം ക്ലാസ്സുകൾ നയിച്ചു. മോൺ. ഫ്രാൻസിസ് കോലഞ്ചേരിയുടെ നേതൃത്വത്തിൽ കരുണയുടെ വർഷത്തോടനുബന്ധിച്ച് രൂപം നല്‌കേണ്ട വിവിധ കർമ്മപരിപാടികളെക്കുറിച്ചും കുടുംബജീവിതത്തിലെ വെല്ലുവിളികളെ നേരിടുവാൻ രൂപത മക്കളെ പ്രാപ്തരാക്കുവാൻ സ്വീകരിക്കേണ്ട നടപടികളെ കുറിച്ചും വിശദമായി കൗൺസിൽ ചർച്ച ചെയ്തു. ഇതിനോടനുബന്ധിച്ച് വിവിധ പരിപാടികൾക്ക് രൂപം കൊടുക്കുവാൻ ഫാ.എഫ്രേം തടത്തിൽ,ഫാ. ജോർജ്ജ് മങ്കൂഴിക്കരി, ഫാ.സാബു ആടിമാക്കിയിൽ, ജോസ് കാച്ചപ്പിള്ളി,ജെസ്റ്റിൻ ടോം, ജിജിമോൻ കുഴിവേലിൽ, ഷാനി റോഡ്‌നി എന്നിവർ അംഗങ്ങളായുള്ള കമ്മിറ്റി രൂപീകരിച്ചു.
പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ജീൻ തലാപ്പിള്ളിലിന്റെയും ബോസ്‌കോ പിതാവിന്റെയും നന്ദിപ്രസംഗങ്ങളോടെ പാസ്റ്ററൽ കൗൺസിൽ സമാപിച്ചു.