മെൽബൺ: രാജ്യത്തെ പകുതിയിലധികം ബിച്ചുകളിലെയും ജലം മലിനമാണെന്നും കടലിൽ എറങ്ങുന്നവർ ജാഗ്രത പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നല്കി. 36 ബീച്ചുകളിൽ 21 ലും മലിനജലം ആണ് കണ്ടെതെന്നും ഇവിടങ്ങളിൽ കുളിക്കുന്നതും നീന്തുന്നതും മാരകമായ രോഗങ്ങൾ വിളിച്ചുവരുത്തുമെന്ന് എൺവയോൺമെന്റ് പ്രൊട്ടക്ഷൻ അഥോറിറ്റിയാണ് മുന്നറിയിപ്പ് നല്കിയത്.

അടുത്തിടെ ഉണ്ടായ കനത്ത പേമാരിയും വെള്ളപ്പൊക്കവും ആണ് കടൽവെള്ളത്തിൽ മലിനജലം നിറയാൻ കാരണമായി കണ്ടെത്തിയിരിക്കുന്നത്. ഇത് തീരപ്രദേശത്തുള്ള കടൽവെള്ളത്തിൽ ഇ കോളി ബാക്ടീരിയയുടെ എണ്ണം വർധിപ്പിച്ചിരിക്കുകയാണ്. ഈ വെള്ളത്തിൽ ഇറങ്ങുന്നവർക്ക് പലവിധ രോഗങ്ങളും പിടികൂടാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു.

എന്ററോകോക്കിയെന്ന ബാക്ടീരിയയാണ് വെള്ളത്തിൽ അമിതമായ അളവിൽ കണ്ടെത്തിയിരിക്കുന്നത്. നൂറു മില്ലീലിറ്റർ വെള്ളത്തിൽ നാനൂറോ അതിലധികമോ എണ്ണം കാണപ്പെട്ടാൽ ആ വെള്ളം മലിനമാണെന്ന് കണക്കാക്കപ്പെടുന്നു. കുട്ടികൾക്കും പ്രായമായവർക്കും രോഗമുണ്ടാകാനുള്ള സാധ്യത ഏറെയാണ്.