തേഞ്ഞിപ്പലം: പെരുവള്ളൂർ പഞ്ചായത്ത് തടത്തിൽ യൂണിറ്റ് രൂപീകണവും പുതുതായി കടന്നുവന്ന 48 ഓളം പ്രവർത്തകർക്കുള്ള മെമ്പർഷിപ്പ് വിതരണവും ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് ഷംസീർ ഇബ്രാഹീം നിർവ്വഹിച്ചു. ഇടതുപക്ഷവും വലതുപക്ഷവും മാറി മാറി ഭരിച്ചിട്ടും കേരളത്തിലെ വലിയ വിഭാഗം ജനങ്ങൾക്കും സ്വന്തമായി ഭൂമിയും പാർപ്പിടവും നൽകാർ ഇത്രയും വർഷമായിട്ടും സാധിച്ചില്ല എന്ന യാഥാർത്ഥ്യമാണ് നെയ്യാറ്റിൻകരയിലെ രാജൻ അമ്പിളി ദമ്പതിമാരുടെ മരണം വിളിച്ച് പറയുന്നതെന്നും ഈ വിഷയത്തിൽ കുറ്റകരമായ അനാസ്ഥ കാണിച്ച അധികാരികൾക്കും മുഖ്യധാരാ രാഷ്ട്രീയ നേതൃത്വത്തിനും പൊതു സമൂഹത്തിനുമെതിരിലാണ് അവരുടെ മക്കൾ ചൂണ്ടുവിരലുയർത്തിയതെന്നും ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് ഷംസീർ ഇബ്രാഹിം പറഞ്ഞു. ഫ്രറ്റേണിറ്റി മൂവ്‌മെന്റ് തടത്തിൽ യൂണിറ്റ് രൂപീകരണവും പുതുതായി കടന്നുവന്ന 48 ഓളം പ്രവർത്തകർക്കുള്ള മെമ്പർഷിപ്പ് വിതരണവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

വെൽഫെയർ പാർട്ടി പെരുവള്ളൂർ പഞ്ചായത്ത് പ്രസിഡന്റ് മുസ്തഫ കുരുണിയൻ അധ്യക്ഷത വഹിച്ച പരിപാടിയിൽ ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന സെക്രട്ടറി അഷ്‌റഫ് കൊണ്ടോട്ടി, ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ജില്ലാ ജനറൽ സെക്രട്ടറി സനൽകുമാർ, വെൽഫെയർ പാർട്ടി ജില്ലാ സമിതി അംഗം ജംഷീൽ അബൂബക്കർ, വെൽഫയർ പാർട്ടി വള്ളിക്കുന്ന് മണ്ഡലം പ്രസിഡന്റ് സിറാജ് ബാബു, ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ജില്ലാ സെക്രട്ടറി ഹാദി പടിക്കൽ, വെൽഫെയർ പാർട്ടി പെരുവള്ളൂർ പഞ്ചായത്ത് ട്രഷറർ സെനിയ ചൊക്ലി ,വെൽഫെയർ പാർട്ടി പെരുവള്ളൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനിത എന്നിവർ സംസാരിച്ചു. നിഹാൽ സ്വാഗതവും സച്ചിൻ നന്ദിയും പറഞ്ഞു.

പെരുവള്ളൂർ പഞ്ചായത്ത് തടത്തിൽ യൂണിറ്റ് രൂപീകണവും പുതുതായി കടന്നുവന്ന 48 ഓളം പ്രവർത്തകർക്കുള്ള മെമ്പർഷിപ്പ് വിതരണവും ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് ഷംസീർ ഇബ്രാഹീം നിർവ്വഹിക്കുന്നു.