- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസിന്റെ മെമ്പർഷിപ്പ് ക്യാമ്പയിന് മനാമയിൽ തുടക്കം; മറ്റു ഏരിയകളിലേക്കും ക്യാമ്പയിൻ നടത്താൻ തീരുമാനം
മനാമ: ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസിന്റെ 2016-2017 വർഷത്തെ മെമ്പർഷിപ്പ് ക്യാമ്പയിന് തുടക്കമായി. മുൻ വർഷങ്ങളിലേത് പോലെ ഈ വർഷവും ഏരിയ കമ്മറ്റികൾ കേന്ദ്രീകരിച്ചാണ് ക്യാമ്പയിൻ നടക്കുന്നത്. കഴിഞ്ഞ ദിവസം ടുബ്ലി സൽമാബാദ് ഏരിയ കമ്മറ്റിയുടെ മെമ്പർഷിപ്പ് വിതരണോദ്ഘാടനം ഐവൈസിസി ദേശീയ പ്രസിഡന്റ്് വിൻസു കൂത്തപ്പള്ളി സി കെ ലാൽസണ് നൽകി നിർവ്വഹിച

മനാമ: ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസിന്റെ 2016-2017 വർഷത്തെ മെമ്പർഷിപ്പ് ക്യാമ്പയിന് തുടക്കമായി. മുൻ വർഷങ്ങളിലേത് പോലെ ഈ വർഷവും ഏരിയ കമ്മറ്റികൾ കേന്ദ്രീകരിച്ചാണ് ക്യാമ്പയിൻ നടക്കുന്നത്. കഴിഞ്ഞ ദിവസം ടുബ്ലി സൽമാബാദ് ഏരിയ കമ്മറ്റിയുടെ മെമ്പർഷിപ്പ് വിതരണോദ്ഘാടനം ഐവൈസിസി ദേശീയ പ്രസിഡന്റ്് വിൻസു കൂത്തപ്പള്ളി സി കെ ലാൽസണ് നൽകി നിർവ്വഹിച്ചു. മെമ്പർഷിപ്പ് സെക്രട്ടറി ബിനു പുത്തൻപുരക്കൽ, ദേശീയ ജനറൽ സെക്രട്ടറി ധനേഷ് എം പിള്ള, ട്രഷർ ബേസിൽ നെല്ലിമറ്റം, ദേശീയ ഭാരവാഹികളായ ബിജു മലയിൽ, ഷഫീക്, ഈപ്പൻ ജോർജ്, ഷബീർ മുക്കൻ, മുഹമ്മദ് റഫീക്ക്, രമേശ് വണ്ടാനം, ഹരി ഭാസ്‌കരൻ, ഏരിയ പ്രസിഡന്റ്് ദിലീപ് ബാലകൃഷ്ണൻ, സെക്രട്ടറി ഷംസീർ വടകര തുടങ്ങിയവർ സന്നിഹിതരായിരുന്നു. വരും ദിവസങ്ങളിൽ മറ്റ് ഏരിയ കമ്മറ്റികൾ കേന്ദ്രീകരിച്ച് മെമ്പർഷിപ്പ് ക്യാമ്പയിനുകൾ നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് മെമ്പർഷിപ്പ് കൺവീനർമാരുമായി ബന്ധപ്പെടാം
ബിനു പുത്തൻപുരക്കൽ(39884559), അനസ് റഹീം(33874100)

