- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പുതിയ ജനാധിപത്യ ഭാവനകൾ കാമ്പസ് രാഷ്ട്രീയത്തെ പുതുക്കിപ്പണിയും: ജിനമിത്ര
എറണാകുളം: പുതിയ ജനാധിപത്യ ഭാവനകളും കൂട്ടായ്മകളും കാമ്പസ് രാഷ്ട്രീയത്തെ പുനരാവിഷ്‌കരിക്കുമെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് ദേശീയ വൈസ് പ്രസിഡന്റ് ജിനമിത്ര. 'സാഹോദര്യത്തിന്റെ പുതിയ ആകാശങ്ങൾ പണിത് നീതിയുടെ കാവലാളാവുക' എന്ന തലക്കെട്ടിൽ ഫ്രറ്റേണിറ്റി മൂവ്മെന്റ് നടത്തുന്ന മെമ്പർഷിപ്പ് കാമ്പയിനിന്റെ സംസ്ഥാന തല ഉദ്ഘാടനം എറണാകുളം മഹാരാജാസ് കോളേജിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കാമ്പസുകളിൽ ഉയർന്നു വരുന്ന പുതുതലമുറയുടെ സംവാദ രാഷ്ട്രീയത്തെയും ജനാധിപത്യ ഉണർവുകളെയും അടുത്തറിയുന്നതിൽ പരമ്പരാഗത വിദ്യാർത്ഥി പ്രസ്ഥാനങ്ങൾ പരാജയപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം സൂചിപ്പിച്ചു. കേരളത്തിലെ കാമ്പസുകളിൽ ജനാധിപത്യവും സംഘടിക്കാനുള്ള സ്വാതന്ത്ര്യവും നിഷേധിച്ചു കൊണ്ട് ഇടതുഫാസിസം അടക്കി ഭരിക്കുകയാണ്. സംഘ് പരിവാറിനെതിരിൽ ആവിഷ്‌കാര സ്വാതന്ത്ര്യത്തിനു വേണ്ടി ശബ്ദിക്കുന്നു എന്നാണു എസ്.എഫ്.ഐ അവകാശപ്പെടുന്നത്. എന്നാൽ എറണാകുളം മഹാരാജാസിലും തലശ്ശേരി പാലയാട് കാമ്പസിലും ഇതര രാഷ്ട്രീയ ശബ്ദങ്ങളെ അവർ ആക്രമിച്ചു ഇല്ലായ്മ ചെ
എറണാകുളം: പുതിയ ജനാധിപത്യ ഭാവനകളും കൂട്ടായ്മകളും കാമ്പസ് രാഷ്ട്രീയത്തെ പുനരാവിഷ്‌കരിക്കുമെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് ദേശീയ വൈസ് പ്രസിഡന്റ് ജിനമിത്ര. 'സാഹോദര്യത്തിന്റെ പുതിയ ആകാശങ്ങൾ പണിത് നീതിയുടെ കാവലാളാവുക' എന്ന തലക്കെട്ടിൽ ഫ്രറ്റേണിറ്റി മൂവ്മെന്റ് നടത്തുന്ന മെമ്പർഷിപ്പ് കാമ്പയിനിന്റെ സംസ്ഥാന തല ഉദ്ഘാടനം എറണാകുളം മഹാരാജാസ് കോളേജിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാമ്പസുകളിൽ ഉയർന്നു വരുന്ന പുതുതലമുറയുടെ സംവാദ രാഷ്ട്രീയത്തെയും ജനാധിപത്യ ഉണർവുകളെയും അടുത്തറിയുന്നതിൽ പരമ്പരാഗത വിദ്യാർത്ഥി പ്രസ്ഥാനങ്ങൾ പരാജയപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം സൂചിപ്പിച്ചു. കേരളത്തിലെ കാമ്പസുകളിൽ ജനാധിപത്യവും സംഘടിക്കാനുള്ള സ്വാതന്ത്ര്യവും നിഷേധിച്ചു കൊണ്ട് ഇടതുഫാസിസം അടക്കി ഭരിക്കുകയാണ്. സംഘ് പരിവാറിനെതിരിൽ ആവിഷ്‌കാര സ്വാതന്ത്ര്യത്തിനു വേണ്ടി ശബ്ദിക്കുന്നു എന്നാണു എസ്.എഫ്.ഐ അവകാശപ്പെടുന്നത്. എന്നാൽ എറണാകുളം മഹാരാജാസിലും തലശ്ശേരി പാലയാട് കാമ്പസിലും ഇതര രാഷ്ട്രീയ ശബ്ദങ്ങളെ അവർ ആക്രമിച്ചു ഇല്ലായ്മ ചെയ്യുവാനാണ് ശ്രമിക്കുന്നത്. പരമ്പരാഗത രാഷ്ട്രീയ ശബ്ദങ്ങളിൽ നിന്ന് വിഭിന്നമായ കൂട്ടായ്മകളും രാഷ്ട്രീയ പ്ലാറ്റ്ഫോമുകളും രാജ്യത്ത് ശക്തി പ്രാപിച്ചു കൊണ്ടിരിക്കുകയാണ്. പുതിയ കാല വിദ്യാർത്ഥിപക്ഷ ഉണർവ്വുകളെ അടുത്തറിയുന്നതിലും തിരിച്ചറിയുന്നതിലും എസ്.എഫ്.ഐ അടക്കമുള്ള വിദ്യാർത്ഥി സംഘടനകൾ പരാജയപ്പെട്ടിരിക്കുന്നു എന്നതിന്റെ ഏറ്റവും അവസാനത്തെ തെളിവാണ് ഫ്രറ്റേണിറ്റിയുടെ പരിപാടിക്കെതിരിൽ നടന്ന എസ്.എഫ്.ഐയുടെ അതിക്രമങ്ങൾ. നീതി നിഷേധിക്കപ്പെടുകയും അവകാശങ്ങൾ ഹനിക്കപ്പെടുകയും ചെയുന്ന വിവിധ സാമൂഹിക ജനവിഭാഗങ്ങളുടെ കൂട്ടായ്മകൾ ശക്തിപ്പെടുത്തേണ്ട സന്ദർഭമാണിത്. സംഘ് പരിവാർ ഫാസിസത്തിനെതിരിലും സവർണ്ണ അധീശ രാഷ്ട്രീയത്തിനെതിരിലും രൂപപ്പെടുന്ന രാഷ്ട്രീയ സാഹോദര്യത്തെയാണ് ഫ്രറ്റേണിറ്റി പ്രതിനിധീകരിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.
മഹാരാജാസ് കാമ്പസിൽ നടന്ന പരിപാടിയിൽ ഒന്നാം വർഷ വിദ്യാർത്ഥി അർഹം ഷാ ജിനമിത്രയിൽ നിന്നും അംഗത്വം സ്വീകരിച്ചു. കഴിഞ്ഞ ദിവസം ഫ്രറ്റേണിറ്റിയുടെ യൂണിറ്റ് ഭാരവാഹികളെ എസ്.എഫ്.ഐ പ്രവർത്തകർ ആക്രമിച്ചിരുന്നു. ഇന്നലെ (ജൂലൈ 18) ഉച്ച കഴിഞ്ഞ് 3 മണിയോടെ കോളേജിന്റെ പ്രധാന കവാടത്തിൽ ഫ്രറ്റേണിറ്റിയുടെ ദേശീയ സംസ്ഥാന നേതാക്കളെ വിദ്യാർത്ഥികൾ ഹാരാർപ്പണം നടത്തി സ്വീകരിച്ചു. തുടർന്ന് നേതാക്കളെയും ആനയിച്ചു പ്രകടനമായി നീങ്ങിയ വിദ്യാർത്ഥികൾ കാമ്പസിനകത്തെ സെൻട്രൽ സർക്കിളിൽ ഒത്തു കൂടി. മെമ്പർഷിപ്പ് വിതരണ പരിപാടി പുരോഗമിക്കവേ മറു ഭാഗത്ത് എസ്.എഫ്.ഐ യൂണിറ്റ് നേതാക്കൾ ഉൾപ്പെടെയുള്ള പ്രവർത്തകർ സംഘടിച്ചെത്തി പരിപാടി തടസ്സപ്പെടുത്താൻ ശ്രമിച്ചു. എന്തു വന്നാലും പരിപാടി നടത്തുമെന്ന് ഫ്രറ്റേണിറ്റി നേതാക്കൾ നിലപാടെടുത്തതോടെ പ്രവർത്തകർ തമ്മിൽ ഉന്തും തള്ളും ഉണ്ടായി. പ്രശ്നം പരിഹരിക്കാൻ കോളേജ് അദ്ധ്യാപകർ ഇരുവിഭാഗം നേതാക്കളോടും സംസാരിച്ചു. അതേ സമയം സംഘർഷം തടയാൻ കാമ്പസിനു പുറത്തു വൻ പൊലീസ് സന്നാഹവും ഉണ്ടായിരുന്നു. ചെറിയ രീതിയിലുള്ള സംഘർഷത്തിനൊടുവിൽ അംഗത്വ വിതരണ പരിപാടി നടന്നു.
പരിപാടിയിൽ സംസ്ഥാന പ്രസിഡന്റ് കെ.വി സഫീർ ഷാ, സംസ്ഥാന ജനറൽ സെക്രട്ടറി കെ.എം ഷെഫ്രിൻ, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ മീനു അഞ്ചാലും മൂട്, അഷ്റഫ് കെ.കെ തുടങ്ങിയവർ സംബന്ധിച്ചു. ഫ്രറ്റേണിറ്റി യൂണിറ്റ് പ്രസിഡന്റ് ഫുആദ് സ്വാഗതവും സെക്രെട്ടറി ഇസ്ഹാഖ് നന്ദിയും പറഞ്ഞു. പരിപാടിക്ക് ശേഷം എസ്.എഫ്.ഐയുടെ ഗുണ്ടാ രാഷ്ട്രീയത്തിനെതിരിൽ ഫ്രറ്റേണിറ്റി പ്രവർത്തകർ നഗരത്തിൽ പ്രതിഷേധ പ്രകടനം നടത്തി. മഹാരാജാസ് കാമ്പസിൽ നിന്നാരംഭിച്ച പ്രകടനത്തിന് ഫ്രറ്റേണിറ്റി ജില്ലാ കൺവീനർ അംജദ് എടത്തല, മഹാരാജാസ് യൂണിറ്റ് കമ്മിറ്റിയംഗങ്ങളായ ഹരീഷ് കണ്ണൻ, ദിവ്യ തുടങ്ങിയവർ നേതൃത്വം നൽകി.